Tag: Theft
തച്ചന്‍കുന്നില്‍ വീടുകളില്‍ നിന്നും വയറിങ് കേബിളുകള്‍ മോഷ്ടിച്ച കേസ്; പയ്യോളി സ്വദേശിയായ യുവാവ് പിടിയില്‍
പയ്യോളി: തച്ചന്‍കുന്നില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെ വയറിങ് കേബിളുകള്‍ മോഷ്ടിച്ച കേസില്‍ പയ്യോളി സ്വദേശിയായ യുവാവ് പിടിയില്‍. ബിസ്മി നഗര്‍ കാഞ്ഞിരുള്ള പറമ്പത്ത് മുഹമ്മദ് നിഷാലിനെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇരിങ്ങല്‍, കോട്ടക്കല്‍ ഭാഗങ്ങളിലും മോഷണം നടത്തിയതായാണ് വിവരം. പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഡിസംബര്‍ 9നാണ് മഠത്തില്‍ ബിനീഷ്, പെട്രോള്‍
സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; കോഴിക്കോട് യുവതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്
കോഴിക്കോട്: സ്വര്‍ണമാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി. തമിഴ്നാട് പൊള്ളാച്ചി സ്വദേശിനി അമ്മു (28 വയസ്സ്) വിനെയാണ് കോഴിക്കോട് സിറ്റി പോലിസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. ജാഫർഖാൻ കോളനി റോഡിൽ വെച്ച് ഒരു കുട്ടിയുടെ സ്വർണ്ണ ചെയിൻ പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു യുവതി. ഈ സമയം രാജാജി റോഡിലെ
തച്ചന്‍കുന്നില്‍ വന്‍മോഷണം; നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് വീടുകളുടെ വയറിങ് കേബിളുകള്‍ പൂര്‍ണമായി മോഷണം പോയി
പയ്യോളി: തച്ചന്‍കുന്നില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെ വയറിങ് കേബിളുകള്‍ മോഷണം പോയി. മഠത്തില്‍ ബിനീഷ്, പെട്രോള്‍ പമ്പിന് സമീപത്തുള്ള സുഹറ എന്നിവരുടെ വീടുകളില്‍ നിന്നാണ് വയറിങ് കേബിളുകള്‍ കവര്‍ന്നത്. ഇന്നലെയാണ് മോഷണം വീട്ടുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. പണി പൂര്‍ത്തിയാകാത്ത വീടുകളായതിനാല്‍ വീട്ടുകളില്‍ ആളില്ലാത്തതിനാല്‍ എപ്പോഴാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. വയറിങ് കേബിളുകള്‍ മുറിച്ചുമാറ്റി കൊണ്ടുപോകുകയായിരുന്നു. പയ്യോളി പൊലീസില്‍ പരാതി
സി.സി.ടി.വി ചതിച്ചാശാനേ! കോഴിക്കോട് മലബാര്‍ ഗോള്‍ഡിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച യുവാവ് പിടിയിൽ
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമില്‍ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ (28) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ പെരിന്തൽമണ്ണയിൽ വെച്ചാണ് പ്രതിയെ നടക്കാവ് പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കാവ് പൊലീസ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ
പേരാമ്പ്രയില്‍ മുഖം പ്ലാസ്റ്റിക് കവര്‍കൊണ്ട് മറച്ച് ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച സംഭവം; തിരുവള്ളൂര്‍ സ്വദേശിയായ പ്രതി ”നൈറ്റി” പിടിയില്‍
പേരാമ്പ്ര: എരവട്ടൂര്‍ ചേനായി റോഡിലെ ആയടക്കണ്ടി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തിരുവള്ളൂര്‍ വെള്ളൂക്കര റോഡില്‍ മേലാംകണ്ടി മീത്തല്‍ ‘ നൈറ്റി ‘ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അബ്ദുള്ള (29) ആണ് അറസ്റ്റിലായത്. പ്രതി വടകരയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് റൂറല്‍ എസ്പി നിധിന്‍ രാജിന്റെ കീഴിലുള്ള സ്‌ക്വാഡ്
എലത്തൂരില്‍ നിന്നും റെയില്‍വേയുടെ ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ചുവിറ്റു; വെങ്ങളത്ത് തട്ടുകട നടത്തുന്ന യുവാവടക്കം മൂന്നുപേര്‍ റെയില്‍വേ പൊലീസിന്റെ പിടിയില്‍
കോഴിക്കോട്: റെയില്‍വേയുടെ ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. വെങ്ങളത്ത് തട്ടുകട നടത്തുന്ന അക്ഷയ് (33) ഇയാളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ആക്ര കച്ചവടക്കാരായ വയനാട് സ്വദേശി സെല്‍വരാജ്, കൊടശ്ശേരിയില്‍ താമസിക്കുന്ന അനന്ത ജോതി എന്നിവരെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടി. എലത്തൂരില്‍ നിന്നും റെയില്‍വേയുടെ ഇരുമ്പ് സാധനങ്ങള്‍ എടുത്ത്
ദേശീയപാതയില്‍ കാട്ടിലപ്പീടികയില്‍ കാറിനുള്ളില്‍ യുവാവിനെ ബന്ധിയാക്കിയ നിലയില്‍ കണ്ടെത്തി; എ.ടി.എമ്മില്‍ റീഫില്‍ ചെയ്യാനുള്ള 25ലക്ഷം രൂപ കവര്‍ച്ച ചെയ്‌തെന്ന് യുവാവ്
കൊയിലാണ്ടി: എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നു. ഇന്ന് നാലുമണിയോടെ കാട്ടിലപ്പീടികയിലാണ് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ ആളെ കെട്ടിയിട്ട നിലയില്‍ കണ്ട നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് കവര്‍ച്ചയുടെ വിവരം പറഞ്ഞത്. ഫെഡറല്‍ ബാങ്ക് എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യുന്ന ചുമതലയുള്ളയാളാണ് താന്‍ എന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെ കൊയിലാണ്ടിയിലെ എ.ടി.എമ്മില്‍
മേശവലിപ്പില്‍ നിന്നും പണം മോഷ്ടിച്ച കേസ്; മേപ്പയ്യൂരിൽ സഹോദരങ്ങൾ റിമാൻഡിൽ
മേപ്പയ്യൂർ : കളവുകേസിൽ സഹോദരങ്ങൾ റിമാൻഡിൽ. വിളയാട്ടൂർ അയിമ്പാടി മീത്തൽ കുഞ്ഞികൃഷ്ണന്റെ വീട്ടിൽ നിന്ന് ആറായിരത്തിലധികം രൂപ കളവുപോയ കേസിലാണ് ചാത്തോത്ത് അബിൻ, അജിത് എന്നിവർ പിടിയിലായത്. ശനിയാഴ്ചയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് മേപ്പയ്യൂർ പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തതിൽ വിജയന്റെ വീട്ടിലെ മേശവലിപ്പിൽ നിന്ന് പണം കവർന്നതായി
കളവുകേസില്‍ ജയിലില്‍ പോകും, ജയിലില്‍ പരിചയപ്പെടുന്ന മറ്റു പ്രതികളുമായി ചേര്‍ന്ന് വീണ്ടും മോഷണം നടത്തും; പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട മോഷ്ടാവ് കോഴിക്കോട് പിടിയില്‍
കോഴിക്കോട്: പൊലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പിനിടെ ആലപ്പുഴയില്‍നിന്ന് രക്ഷപ്പെട്ട അന്തര്‍ ജില്ല മോഷ്ടാവ് കോഴിക്കോട്ട് പിടിയില്‍. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കല്‍ ബാദുഷയെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വഡ് പിടികൂടിയത്. ഫോണ്‍ ലൊക്കേഷന്‍ നോക്കിയാണ് പ്രതിയെ പൊലീസ് കുടുക്കിയത്. തൃശ്ശൂര്‍ മതിലകം പൊലീസ് രജിസ്റ്റര്‍ചെയ്ത കളവുകേസില്‍ തെളിവെടുപ്പിനായി സെപ്റ്റംബര്‍ 20ന് ആലപ്പുഴലെത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. ഇയാള്‍ മോഷ്ടിച്ച സാധനങ്ങള്‍
കോഴിക്കോട് ചെറുവണ്ണൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മോഷണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍
കോഴിക്കോട്: ചെറുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം നടത്തിയ സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ കൂടി പോലീസിന്റെ പിടിയിലായി. നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ ചേലേമ്പ്ര സ്വദേശി നുബിന്‍ (29), ബേപ്പൂര്‍ ഇരട്ടച്ചിറ സ്വദേശി ആഷിഖ് (25) എന്നിവരാണ് പിടിയിലായത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍.കെ.പവിത്രന്‍ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും