Tag: Thamarassery

Total 52 Posts

കൊടുവള്ളിയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പോവുകയായിരുന്ന ബെന്‍സ് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; താമരശ്ശേരി സ്വദേശി പിടിയില്‍

കൊടുവള്ളി: മയക്കുമരുന്ന് വില്‍പ്പന സംഘം സഞ്ചരിച്ച ബെന്‍സ് കാര്‍ അപകടത്തില്‍ പെട്ടു. കൊടുവള്ളി ആവിലോറയിലാണ് സംഭവം. മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പോവുകയായിരുന്ന കാറാണ് താഴ്ചയിലേക്ക് മറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കെ.എല്‍-57-എന്‍-6067 നമ്പറിലുള്ള ബെന്‍സ് കാറാണ് ആവിലോറ പാറക്കണ്ടി മുക്കില്‍ വച്ച് നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ കാറിനുള്ളില്‍

താമരശ്ശേരിയില്‍ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം; പ്രവാസിയുടെ വീട് ആക്രമിച്ചു, യുവാവിന് വെട്ടേറ്റു, പോലീസിന് നേരെയും അക്രമം

താമരശ്ശേരി: താമരശ്ശേരിയില്‍ ലഹരി മാഫിയ പ്രവാസിയുടെ വീടും കാറും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവം അറിഞ്ഞെത്തിയ യുവാവിന് വെട്ടേറ്റു. സ്ഥലത്തെത്തിയ താമരശ്ശേരി പോലീസിന്റെ ജീപ്പിന്റെ ചില്ലും സംഘം തകര്‍ത്തു. താമരശ്ശേരി അമ്പലമുക്ക് സ്വദേശി ഇര്‍ഷാദിനാണ് വെട്ടേറ്റത്. അമ്പലമുക്ക് കൂരിമുണ്ടയില്‍ മന്‍സൂറിന്റെ (38) വീടാണ് ലഹരി മാഫിയാ സംഘം തകര്‍ത്തത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവത്തിന്

മീന്‍കച്ചവടത്തിന്റെ മറവില്‍ എം.ഡി.എം.എ വില്‍പ്പന; താമരശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍

താമരശ്ശേരി: വില്‍പ്പനയ്ക്കായ് എത്തിച്ച എം.ഡി.എം.എ.യുമായി യുവാവ് പോലീസിന്റെ പിടിയില്‍. പുതുപ്പാടി കക്കാട് ചേലോട്ടില്‍ വടക്കേപറമ്പില്‍ ആഷിഫ് (24)ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 12.45 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ അമ്പായത്തോടുവെച്ചാണ് പ്രതി പിടിയിലായത്. താമരശ്ശേരി പോലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. യുവാവ് സഞ്ചരിച്ച കാറും പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ബെംഗളൂരു,

”ചുങ്കത്ത് ചെക്ക്‌പോസ്റ്റിനടുത്ത് ഒരു ടയറുകടയുണ്ട്, അവിടെ വെച്ചിട്ടുണ്ടേ” സി.സി.ടി.വി ദൃശ്യം വൈറലയാതിന് പിന്നാലെ താമരശ്ശേരി പോലീസ് സ്‌റ്റേഷന് സമീപത്തുനിന്നും മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ച് മോഷ്ടാവ് തടിയൂരി; ഉടമയെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു

താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപത്തെ ജൂവലറിക്ക് സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പിറ്റേദിവസം മറ്റൊരിടത്ത് ഉപേക്ഷിച്ച് തടിയൂരി യുവാവ്. സ്‌കൂട്ടര്‍ ഉപേക്ഷിച്ചതിന് പിന്നാലെ ഉടമയായ അബ്ബാസിന്റെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സ്‌കൂട്ടര്‍ കൊണ്ടുപോയയാളുടെ സുഹൃത്തെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഒരാള്‍ അബ്ബാസിന്റെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞത്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അബ്ബാസിന്റെ സ്‌കൂട്ടര്‍ മോഷണം

‘മെല്ലെ സ്‌കൂട്ടറില്‍ കയറിയിരുന്നു, പിന്നെ വണ്ടിയുമായി ഒറ്റപ്പോക്ക്’ താമരശ്ശേരിയില്‍ പട്ടാപ്പകല്‍ സ്‌കൂട്ടര്‍ മോഷണം, സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

താമരശ്ശേരി: താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നും പട്ടാപ്പകല്‍ സ്‌കൂട്ടര്‍ കടത്തിക്കൊണ്ടുപോയി. പൊലീസ് സ്റ്റേഷന് സമീപത്തെ ജ്വല്ലറി ഉടമ അബ്ബാസിന്റെ സ്‌കൂട്ടറാണ് മോഷണം പോയത്. മോഷ്ടാവ് സ്‌കൂട്ടറില്‍ കയറി വണ്ടിയുമായി പോകുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മുമ്പായിരുന്നു സംഭവം. ജ്വല്ലറി ഉടമ അബ്ബാസ് സ്‌കൂട്ടറില്‍ നിന്നും കീ വെച്ച് കടയിലേക്ക് കയറിപ്പോയി. ഇതിനു പിന്നാലെയാണ്

വീട്ടുജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; താമരശ്ശേരിയില്‍ അതിഥി തൊഴിലാളികളുടെ പണവും ഫോണും കവര്‍ന്ന് യുവാവ്‌

കോഴിക്കോട്: വീട്ടുജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അതിഥി തൊഴിലാളികളുടെ ഫോണും പണവും കവര്‍ന്ന് യുവാവ്. കോഴിക്കോട് താമരശ്ശേരിക്ക് സമീപം കാരാടിയിലാണ് സംഭവം. കാരാടി പുതിയ ബസ് സ്റ്റാന്‌റിന് സമീപം താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ അതിഥി തൊഴിലാളികളെയാണ് യുവാവ് പറ്റിച്ചത്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ യുവാവാണ് കൂട്ടിക്കൊണ്ടു പോയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. വീട്ടുപ്പണിക്കെന്ന് പറഞ്ഞ് സമീപിച്ച യുവാവ് ഇവരെ

താമരശ്ശേരി ചുരത്തില്‍ ബിരുദ വിദ്യാര്‍ത്ഥി ഉപേക്ഷിക്കപ്പെട്ട നിലയില്‍; ലഹരി നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ തള്ളിയെന്ന് മൊഴി

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ബിരുദ വിദ്യാര്‍ഥിനിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ലഹരിമരുന്ന് നല്‍കിയ പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ചതാണെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. പ്രതിയെ തിരിച്ചറിഞ്ഞു. ഉടന്‍ പിടിയിലായേക്കും. താമരശേരിയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ചൊവ്വാഴ്ചയാണ് കാണായത്. ഹോസ്റ്റലില്‍നിന്ന് വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. തിരിച്ച് ഹോസ്റ്റലില്‍ എത്താത്തിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ വീട്ടില്‍ വിളിച്ച്

ബസ് യാത്രക്കിടെ സഹയാത്രികന്റെ മൊബൈല്‍ മോഷ്ടിച്ചു; താമരശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍

കോഴിക്കോട്: ബസ് യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. താമരശ്ശേരി കട്ടിപ്പാറ സ്വദേശി ആര്യാകുളം വീട്ടില്‍ മുഹമ്മദ് അഷര്‍(33)നാണ് അറസ്റ്റിലായത്. കസബ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അവിടനെല്ലൂര്‍ സ്വദേശിയുടെ പതിനാലായിരംരൂപ വിലവരുന്ന ഫോണാണ് കൂട്ടാലിട റൂട്ടില്‍ ഓടുന്ന സ്വകാര്യബസിന്റെ ബര്‍ത്തില്‍ സൂക്ഷിച്ച ബാഗില്‍നിന്ന് മോഷണംപോയത്. പുതിയസ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട ബസ് കൂട്ടാലിടയിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

താമരശ്ശേരി പരപ്പൻ പൊയിലിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ വാഹനത്തിൽ വടിവാൾ

താമരശ്ശേരി: താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട വാഹനത്തിൽ വടിവാൾ കണ്ടെത്തി. വാഹനത്തിൻ്റെ ഡോർ തുറന്ന അവസരത്തിൽ വടിവാൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. രാത്രി 12.30 ഓടെയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ മദ്യലഹരിയിലായിരുന്നു വെന്ന് നാട്ടുകാർ പറയുന്നു. പോലീസ് സ്ഥലത്തെത്തി വാഹനവും, അതിൽ ഉണ്ടായിരുന്ന രണ്ടു പേരെയും വിട്ടയച്ചതായാണ്

വശങ്ങളിലും വാതിലിലും തൂങ്ങി യാത്ര, മുകളിലും മുന്‍വശത്തെ ചില്ലിലുമെല്ലാം ആളുകള്‍; താമരശ്ശേരിയില്‍ ടൂറിസ്റ്റ് ബസ്സിനെ വൈറലാക്കാനായി അപകടകരമായ വീഡിയോ ഷൂട്ട്, നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

താമരശ്ശേരി: ടൂറിസ്റ്റ് ബസ്സിന്റെ പ്രൊമോഷന് വേണ്ടി അപകടകരമായി ചിത്രീകരിച്ച വീഡിയോ പുറത്ത് വന്നതോടെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. താമരശ്ശേരിയിലാണ് സംഭവം. പ്രൊമോഷന്‍ വീഡിയോ വൈറലാക്കുന്നതിനായി ഓടുന്ന ബസ്സിന്റെ വശങ്ങളിലും വാതിലിലും തൂങ്ങിയും മുന്‍വശത്തെ ചില്ലിലും മുകളിലും ഇരുന്നും യാത്ര ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. യുവാക്കളും കൗമാരക്കാരുമാണ് ടൂറിസ്റ്റ് ബസ്സില്‍ അപകടകരമായി യാത്ര