Tag: Thamarassery

Total 65 Posts

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; വ്യൂ പോയിന്റുകള്‍ പാര്‍ക്കിങ് നിരോധനം

താമരശ്ശേരി: ഈദ് ആഘോഷത്തിന്റെ ഭാഗമായി ഞായര്‍ രാത്രി ഒമ്പത് മുതല്‍ താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യൂ പോയിന്റുകളില്‍ പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കും. മറ്റിടങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തും. ചുരത്തില്‍ അനാവശ്യമായി കൂട്ടം കൂടാന്‍ അനുവദിക്കില്ല. ഈദ് ആഘോഷത്തെ തുടര്‍ന്ന് ആളുകള്‍ വാഹനങ്ങളില്‍ ചുരത്തില്‍ കൂട്ടമായി എത്തിയാല്‍ ഉണ്ടാവുന്ന ഗതാഗത കുരുക്ക് മുന്‍നിര്‍ത്തിയാണ് നിയന്ത്രണം

ആറാം വളവില്‍ ബസ് കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ആറാം ഹെയര്‍പിന്‍ വളവില്‍ ബസ് കുടുങ്ങിയതിനെ തുടര്‍ന്നാണ് ഗതാഗതം തടസപ്പെട്ടത്. ബംഗളുരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് തകരാറിലായത്. പുലര്‍ച്ച നാലു മണിയോടെയാണ് ബസ്സ് കുടുങ്ങിയതെന്നാണ് വിവരം. സെന്‍സര്‍ തകരാറില്‍ ആയാതായാണ് പ്രാഥമിക വിവരം. കമ്പനിയില്‍ നിന്നും മെക്കാനിക്ക് എത്തിയശേഷം മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂ. വലിയ വാഹനങ്ങള്‍

താമരശ്ശേരി ഷിബില കൊലക്കേസ്; പ്രതി യാസിറിനെ പോലിസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: താമരശ്ശേരി ഷിബില കൊലക്കേസിലെ പ്രതി യാസിറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഭാര്യ ഷിബിലയെ ഈങ്ങാപ്പുഴ കക്കാട്ടെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിലാണ് യാസിറിനെ താമരശ്ശേരി കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയത്. 27ന് രാവിലേ 11മണിവരെയാണ് കസ്റ്റഡിയിൽ അനുവദിച്ചത്. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് പൂർത്തിയാക്കാനുമാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാസിർ ഭാര്യ

താമരശ്ശേരിയില്‍ യുവാവ് എം.ഡി.എം.എ വിഴുങ്ങിയതായി സംശയം; സംഭവം ഭാര്യയെയും കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്നതിനിടെ

താമരശ്ശേരി: എം.ഡി.എം.എ വിഴുങ്ങിയതായി സംശയത്തെ തുടര്‍ന്ന് താമരശ്ശേരിയില്‍ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. അരയത്തും ചാലില്‍ സ്വദേശി ഫായിസിനെയാണ് ആശുപത്രിയിലെത്തിച്ചത്. ചുടലമുക്കിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും കൊല്ലുമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്നതിനിടയില്‍ എം.ഡി.എം.എ വിഴുങ്ങിയതായി നാട്ടുകാര്‍ സംശയം

ലഹരിവില്‍പ്പനയിലൂടെ സമ്പാദിച്ച സ്വത്തുവകകള്‍ കണ്ടുകെട്ടും, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും; ലഹരിവില്‍പ്പന കേസുകളില്‍ പ്രതിയായ താമരശ്ശേരി സ്വദേശിയായ യുവാവിനെതിരെ കരുതല്‍ തടങ്കല്‍ ഉത്തരവ്

താമരശ്ശേരി: ലഹരി വില്‍പ്പനയ്‌ക്കെതിരെയുള്ള പൊലീസ് നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി സ്വദേശി കരുതല്‍ തടങ്കലിലാക്കും. കക്കാട് സ്വദേശിയായ ആലിപ്പറമ്പില്‍ വീട്ടില്‍ അഷ്‌കറിനെതിരെയാണ് (29) എന്‍.ഡി.പി.എസ്, പി.ഐ.ടി നിയമപ്രകാരം തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പന്നിയങ്കര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശയിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി

യാസിര്‍ എത്തിയത് ബാഗില്‍ കത്തിയുമായെന്ന് ദൃക്‌സാക്ഷി, ഷിബിലയെ ആക്രമിക്കുന്ന സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ്; ലക്ഷ്യമിട്ടത് ഭാര്യാപിതാവിനെയെന്ന് മൊഴി

താമരശ്ശേരി: ഈങ്ങാപ്പുഴ ഷിബില കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. പ്രതി യാസിര്‍ എത്തിയത് ബാഗില്‍ കത്തിയുമായിട്ടാണെന്നും തടയാന്‍ എത്തിയവര്‍ക്ക് നേരെയും കത്തിവീശിയെന്നും ദൃക്‌സാക്ഷി പറഞ്ഞു. നോമ്പ് തുറക്കുന്നതിനിടെയാണ് ഷിബിലയും ഉപ്പ അബ്ദുറഹ്‌മാനും ആക്രമിക്കപ്പെട്ടത്. ഇവരുടെ നിലവിളി ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് അയല്‍വാസിയായ നാസര്‍ പറയുന്നു. നാസര്‍ ആണ് കുത്തേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. അതേ സമയം ഷിബിലയെ

താമരശ്ശേരിയില്‍ ലഹരിയ്ക്ക് അടിമയായ ജ്യേഷ്ഠന്‍ അനുജനെ വാളുകൊണ്ട് വെട്ടി

താമരശ്ശേരി: ലഹരിമരുന്നിനടിമയായ ജ്യേഷ്ഠന്‍ അനുജനെ വാളുകൊണ്ട് വെട്ടിപരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി ചമലില്‍ ഇന്ന് വൈകുന്നേരം 5.15 ഓടെയായിരുന്നു സംഭവം. പരിക്കേറ്റത് ചമല്‍ സ്വദേശിയായ അഭിനന്ദ് (23) ആണ്. തലയ്ക്കാണ് വെട്ടേറ്റത്. അഭിനന്ദ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സഹോദരനായ അര്‍ജുന്‍ ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയില്‍ നിന്ന് വാളെടുത്ത് വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്. വെട്ടുന്നത്

കട്ടിയേറിയ ആയുധംകൊണ്ട് അടിയേറ്റു, തലയോട്ടി തകര്‍ന്നു; താമരശ്ശേരിയില്‍ മുഹമ്മദ് ഷഹബാസ് മരിച്ചത് ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

താമരശ്ശേരി: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് മരണത്തിന് കീഴടങ്ങിയത് ക്രൂരമായ പീഡനത്തെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഷഹബാസിന്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നു, നെഞ്ചിനേറ്റ മര്‍ദ്ദനത്തില്‍ അന്തരിക രക്ത സ്രവം ഉണ്ടായി, ചെവിയുടെ പിന്നിലും, കണ്ണിലും മര്‍ദ്ദനമേറ്റതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കട്ടിയേറിയ ആയുധം കൊണ്ടുള്ള ഷഹബാസിന് അടിയേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടത്തിലെ

താമരശ്ശേരി ചുരത്തില്‍ നിന്നും കാല്‍വഴുതി കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു; മരിച്ചത് വടകര സ്വദേശി

താമരശ്ശേരി: യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു. വടകര വളയം തോടന്നൂര്‍ സ്വദേശി അമല്‍ ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെ താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപത്തായിരുന്നു അപകടം. മൂത്രമൊഴിക്കാനായി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു.

ശരീരത്തിലുണ്ടായിരുന്നത് പതിനേഴ് മുറിവുകള്‍, വെട്ടുകളേറെയും കഴുത്തിനും തലയ്ക്കും; താമരശ്ശേരിയില്‍ മകന്‍ ഉമ്മയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ് റിപ്പോര്‍ട്ട്

താമരശ്ശേരി: അടിവാരം പൊട്ടിക്കൈയില്‍ മകന്‍ ഉമ്മയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കായിക്കല്‍ സുബൈദയെയാണ് ഇരുപത്തിയഞ്ചുകാരനായ മകന്‍ ആഷിഖ് കൊലപ്പെടുത്തിയത്. ആഴത്തിലുള്ള പതിനേഴ് മുറിവുകളാണ് കൊടുവാള്‍ കൊണ്ടുള്ള വെട്ടില്‍ സുബൈദയുടെ ദേഹത്തേറ്റതെന്ന് താമരശ്ശേരി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേസ്ഥലത്തുതന്നെ കൂടുതല്‍ തവണ വെട്ടി എണ്ണം കൃത്യമായി നിര്‍ണയിക്കാനാവാത്ത നിലയിലായിരുന്നു മുറിവുകള്‍. അതിനാല്‍ വെട്ടുകളുടെ