Tag: #T P Ramakrishnan MLA
കൂത്ത് കൂടിയാട്ട കുലപതിയുടെ 124-ാം ജന്മദിനം; പത്മശ്രീ മാണി മാധവ ചാക്യാരുടെ ജന്മദിനാചരണം ആഘോഷമാക്കി അരിക്കുളം
കാരയാട്: കൂത്ത് കൂടിയാട്ട കുലപതി പത്മശ്രീ മാണി മാധവ ചാക്യാരുടെ 124-ാം ജന്മദിനത്തോടനുബന്ധിച്ച് ജന്മദിനാചരണ പരിപാടി സംഘടിപ്പിച്ചു. അദ്ദേഹം ജനിച്ച അരിക്കുളം ഗ്രാമ പഞ്ചായത്തിലെ തിരുവങ്ങായൂര്‍ ശിവക്ഷേത്രത്തിന് സമീപത്തുള്ള തെക്കേ ചാക്യാര്‍ മഠംത്തില്‍ പത്മശ്രീ മാണി മാധവ ചാക്യാര്‍ സ്മാരക കലാപഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ടി.പി. രാമകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മാലിന്യ സംസ്ക്കരണത്തിനായി തുമ്പൂര്‍മൂഴി മോഡൽ, മഹാത്മാഗാന്ധിയുടെ ഓർമ്മകളുണർത്തി അര്‍ദ്ധകായ പ്രതിമയും; മാറ്റങ്ങളുമായി കൊയിലാണ്ടിയിലെ മിനിസിവില്‍ സ്റ്റേഷൻ
കൊയിലാണ്ടി: മിനിസിവില്‍ സ്റ്റേഷനില്‍ മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചു. പ്രതിമയുടെ അനാച്ഛാദനം കാനത്തില്‍ ജമീല എം.എല്‍.എ നിർവഹിച്ചു. താലൂക്കിലെ റവന്യ റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്ലാണ് പ്രതിമ നിർവഹിച്ചത്. ശില്പി ബിജു മുചുകുന്നാണ് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പേരാമ്പ്ര മണ്ഡലത്തിനു കീഴിലെ വില്ലേജ് ഓഫീസുകളിലേക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച ലാപ്പ്ടോപ്പ്, പ്രിന്റര്‍ എന്നിവയുടെ വിതരണം ടി.പി
തുറയൂരിൽ നിന്ന് കീഴരിയൂരിലേക്ക് ഇനി ആറ് കിലോമീറ്റർ മാത്രം; തുറയൂര്‍-പൊടിയാടി-കീഴരിയൂര്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
തുറയൂര്‍: തുറയൂര്‍-കീഴരിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തുറയൂര്‍-പൊടിയാടി-കീഴരിയൂര്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ടി.പി രാമകൃഷ്ണന് എം.എല്‍.എ നിര്‍വ്വഹിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റ് വകയിരുത്തിയ 1 കോടി 61 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. നടയ്ക്കല്‍, മുറി നടയ്ക്കല്‍ എന്നീ പാലങ്ങള്‍ക്കായി നാല് കോടി രൂപ വീതം എട്ട് കോടി രൂപ അനുവദിച്ചിരുന്നു. ഈ പാലങ്ങളുടെ പ്രവൃത്തി