Tag: t.p.ramakrishnan

Total 2 Posts

കൂവ്വപ്പൊടി, കുന്നന്‍കായപ്പൊടി, ചമ്മന്തിപ്പൊടി… ഇവയ്‌ക്കൊന്നിനും ഇനി അകലെപ്പോകേണ്ട; 11 ഇനം മൂല്യവര്‍ധിത കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനം കീഴരിയൂര്‍ തുടങ്ങി

കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തിലെ കര്‍ഷകരുടെ 11 ഇനം മൂല്യ വര്‍ദ്ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ചിങ്ങം ഒന്ന് കര്‍ഷകദിന നാളില്‍ വിപണയിലേക്കിറക്കി. കീഴരിയൂര്‍ കൃഷി ഭവന്‍ ഹാളില്‍ വെച്ച് നടന്ന കര്‍ഷക ദിനാചരണ പരിപാടിയില്‍ പേരാമ്പ്ര എം.എല്‍.എ ടി.പി. രാമകൃഷ്ണന്‍ കര്‍ഷക ദിനാചരണ വേദിയില്‍ വെച്ച് മൂല്യ വര്‍ദ്ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണന ഉല്‍ഘാടനം നിര്‍വഹിച്ചു.

ഹൂദി വിമതർ ബന്ദിയാക്കിയ മേപ്പയ്യൂർ വിളയാട്ടൂർ മുട്ടപറമ്പിൽ ദിപാഷിൻന്റെ കുടുംബത്തിന് ആശ്വാസവുമായി ടി.പി രാമകൃഷ്‌ണൻ എം.എൽ.എ

പേരാമ്പ്ര: യു.എ.ഇ. ചരക്കുകപ്പൽ തട്ടിയെടുത്ത് ഹൂദി വിമതർ ബന്ദിയാക്കിയ ജീവനക്കാരിൽ ഉൾപ്പെട്ട മേപ്പയ്യൂർ വിളയാട്ടൂർ മുട്ടപറമ്പിൽ ദിപാഷിൻറെ മാതാപിതാകൾക്ക് ആശ്വാസവുമായി ടി.പി രാമകൃഷ്‌ണൻ എം.എൽ.എ എത്തി. യെമെന്റെ പടിഞ്ഞാറൻ തീരമായ അൽ ഹുദയ്ക്ക് സമീപത്തുനിന്നാണ് ദിപാഷ് ജോലിചെയ്യുന്ന റാബിയെന്ന കപ്പൽ ഇക്കഴിഞ്ഞ ജനുവരിയിൽ തീവ്രവാദികൾ തട്ടിയെടുത്തത്. ഇവരുടെ മോചനത്തിനായി സർക്കാർ തലത്തിൽ ഇടപെടലുണ്ടാവുമെന്ന് എം.എൽ.എ ഉറപ്പു