Tag: #Suicide

Total 61 Posts

”ഒരുമാസത്തിനുള്ളില്‍ തുറയൂരില്‍ ആത്മഹത്യ ചെയ്തത് അഞ്ച് കുട്ടികള്‍; കുഞ്ഞുങ്ങള്‍ ഇത്തരത്തില്‍ മരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ മരിക്കുന്നത് അച്ഛനമ്മമാര്‍ തന്നെയാണ്, നാട് തന്നെയാണ്”; സ്വന്തം നാട് അഭിമുഖീകരിക്കുന്ന സാമൂഹ്യപ്രശ്‌നത്തിലേക്ക് ശ്രദ്ധക്ഷണിച്ച് മിമിക്രി കലാകാരന്‍ സിറാജ് പയ്യോളി

പയ്യോളി: യുവാക്കള്‍ക്കിടയില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അടിയന്തരമായ ഇടപെടല്‍ ആവശ്യമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തി മിമിക്രി കലാകാരന്‍ സിറാജ് പയ്യോളി. തുറയൂരില്‍ അടുത്തിടെ അഞ്ച് കുട്ടികളാണ് വിവിധ സാഹചര്യങ്ങളില്‍ ആത്മഹത്യ ചെയ്തതെന്നും നാട്ടുകാരനെന്ന നിലയില്‍ തന്നെ മാനസികമായി ഇത് ഏറെ വിഷമിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ആത്മഹത്യകളിലേക്ക് നയിച്ച സാഹചര്യങ്ങള്‍

എലത്തൂരിൽ ഗർഭിണിയായ പത്തൊൻപതുകാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; വിവാഹം കഴിഞ്ഞത് ആറുമാസം മുൻപ്

എലത്തൂർ: ഗർഭിണിയായ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എലത്തൂരിൽ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യയാണ് മരിച്ചത്. പത്തൊൻപത് വയസ്സായിരുന്നു. ആറുമാസങ്ങൾക്കു മുൻപാണ് ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ രജിതകല പൊലീസിൽ പരാതി നൽകി. എലത്തൂർ പൊലീസ് കേസ് അന്വേഷണം ആരംഭിച്ചു.

ശബ്ദം കേട്ട് അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല; പന്തീരങ്കാവിൽ വൃദ്ധദമ്പതികൾ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു

കോഴിക്കോട്: വീടിനകത്ത് വൃദ്ധദമ്പതികൾ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു. പന്തീരങ്കാവ് പാലാഴിയിലാണ് സംഭവം. മധുസൂദനന്‍ (76), ഭാര്യ പങ്കജാക്ഷി (70) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ശബ്ദം കേട്ട് അയൽവാസികൾ എത്തി വീടിന്റെ വാതിൽ തകർത്ത് അകത്ത് കടക്കന്നെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട്

പോക്‌സോ കേസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊലീസ് പറഞ്ഞ് ബോധ്യപ്പെടുത്തി: ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ നിന്നിറങ്ങിയത് ഏറെ ദു:ഖിതയായി; ഉള്ള്യേരിയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മയെ ആത്മഹത്യയിലേക്ക് നയിച്ചത് മകനെക്കുറിച്ചുള്ള ആധി

എലത്തൂര്‍: ഉള്ള്യേരിയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മയെ ആത്മഹത്യയിലേക്ക് നയിച്ചത് മകനെക്കുറിച്ചുള്ള ആധി. കേസില്‍ പിടിയിലായ സുബിന്റെ അമ്മ പുറക്കാട്ടിരി കളപ്പുരക്കണ്ടി ജലജയായിരുന്നു കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് സുബിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തതിനാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊലീസ് ജലജയുമായി സംസാരിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ നിന്നിറങ്ങിയ ജലജ ഏറെ ദു:ഖിതയായിരുന്നു. മകന്റെ കൂട്ടുകെട്ടിനെക്കുറിച്ചും ഭാവിയെക്കുറിച്ചും

വയ്യാ എന്ന് പറഞ്ഞ് കോളേജിൽ നിന്ന് നേരത്തെ വീട്ടിൽ വന്നു; സുഹൃത്തുക്കൾക്ക് സന്ദേശമയച്ചശേഷം തൂങ്ങിമരിച്ചു; തുറയൂരിലെ വിദ്യാർത്ഥിയുടെ മരണത്തിൽ വിറങ്ങലിച്ച് നാട്

തുറയൂർ: പത്തൊമ്പതുകാരിയായ വിദ്യാർത്ഥിയുടെ മരണത്തിന്റെ നടുക്കത്തിലാണ് നാട്ടുകാരും സുഹൃത്തുക്കളും. എഞ്ചിനിയറിം​ഗ് വിദ്യാർത്ഥിയായ തുറയൂരിലെ എളാച്ചിക്കണ്ടി നെെസയെയാണ് ഇന്ന് ഉച്ചയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിലെത്തിയ നെെസ അസുഖമാണെന്ന് പറഞ്ഞ് ക്ലാസ് കട്ടാക്കി നേരത്തെ വീട്ടിലെത്തിയിരുന്നു. തുടർന്ന് സുഹൃത്തുക്കൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശമയച്ചു. ഇത് കണ്ട സുഹൃത്തുക്കൾ വിവിരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നെെസയെ വീടിനകത്ത് തൂങ്ങിമരിച്ച

കൊഴുക്കല്ലൂർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

മേപ്പയ്യൂർ: കൊഴുക്കല്ലൂർ സ്വദേശിയായ ബിസിനസുകാരനെ തിരുപ്പൂരിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കേളൻകണ്ടി മീത്തൽ കുഞ്ഞിക്കണ്ണന്റെ മകൻ പ്രിൻസാണ് മരിച്ചത്. തിരൂപ്പൂരിൽ ബനിയൻ നിർമ്മാണ കമ്പനി നടത്തുകയാണ് പ്രിൻസ്. കഴിഞ്ഞ ദിവസമാണ് പ്രിൻസിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി രാത്രി ഏഴ് മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ

‘ബൈക്ക് വാങ്ങാനായി കുടുംബ ശ്രീയിൽ നിന്നും പണം എടുത്തു നൽകി, എന്നിട്ടും മുഴുവൻ തുക നൽകാത്തതിന്റെ പേരിൽ പീഡനം തുടർന്നു’; കോടഞ്ചരിയില്‍ യുവതിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

കോടഞ്ചേരി: ബൈക്ക് വാങ്ങാനായി പണം ആവശ്യപ്പെട്ട് സ്ത്രീധന പീഡനം, കോടഞ്ചരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതിയുമായി കുടുംബം. സ്ത്രീധന പീഡനം മൂലമാണ് ആത്മഹത്യയെന്നാണ് പരാതി. സമഗ്രാന്വേഷണം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. മുറമ്പാത്തി കിഴക്കതില്‍ അബ്ദുള്‍ സലാമിന്റെ മകള്‍ ഹഫ്സത്താണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചത്. ഇരുപത് വയസായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹഫ്സത്തിനെ ഭര്‍തൃ വീട്ടില്‍

‘മുഴുവന്‍ ഭൂമിയും കൈവശമുണ്ട്, പരാതിയില്‍ കഴമ്പില്ല’; ചക്കിട്ടപ്പാറ വില്ലേജോഫീസില്‍ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി കൊയിലാണ്ടി തഹസില്‍ദാര്‍

പേരാമ്പ്ര: ചക്കിട്ടപ്പാറ വില്ലേജ് ഓഫീസില്‍ അമ്മയും മകളും മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സ്ഥലം കയ്യേറി വഴി അടച്ചു എന്ന ആരോപണം തെറ്റാണെന്ന് കൊയിലാണ്ടി തഹസില്‍ദാര്‍ അറിയിച്ചു. മുതുകാട് പൊയ്കയില്‍ മേരി (70), മകള്‍ ജെസി (47) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്ഥലം കയ്യേറി വഴി അടച്ചു എന്ന് കാണിച്ചു മേരിയും ജെസ്സിയും എസ്.ഡി.എം

കോവിഡിനെ തുടർന്ന് വരുമാന മാർഗമായിരുന്ന ഹോട്ടല്‍ അടച്ച് പൂട്ടി: ഭാര്യയുടെ രോഗം മൂർച്ഛിച്ചു; വടകരയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതിന് പിന്നിൽ മാനസിക പ്രയാസമെന്ന് നാട്ടുകാർ

വടകര: തിരുവള്ളൂരിൽ ഭാര്യയെ കൊന്ന ഭർത്താവ് ജീവനൊടുക്കിയതിന് പിന്നിൽ പിന്നിൽ മാനസിക പ്രയാസമെന്ന് നാട്ടുകാർ. ഇന്ന് രാവിലെയാണ് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കാഞ്ഞിരാട്ടുതറ കുയ്യാലില്‍ മീത്തല്‍ ഗോപാലല്‍ (68), ഭാര്യ ലീല (63) എന്നിവരാണ് മരിച്ചത്. അർബുദ രോഗത്താൽ വലയുകയായിരുന്നു ലീല. ലീലയെ കഴുത്ത് ഞെരിച്ചുകൊന്നശേഷം ഗോപാലന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക

‘ചില ദിവസങ്ങളിൽ കഴിച്ചത് ഒന്നോ രണ്ടോ ബ്രഡ് കഷ്ണം മാത്രം; എനിക്ക് ആരും ഇല്ല. ഒരു കാരണവും ഇല്ലാതെ എന്നെ കുറേ തല്ലി’; ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മോഡൽ ഷഹനയുടെ ഡയറി കണ്ടെത്തി

കോഴിക്കോട്: ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നുമേറ്റത് ക്രൂരപീഡനമെന്ന് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടെന്നും ആത്മഹത്യചെയ്ത നടിയും മോഡലുമായ ഷഹനയുടെ ഡയറികുറിപ്പ് പുറത്ത്. വിവാഹം കഴിഞ്ഞ് ഇരുപതാം നാല് മുതൽ ഷഹ്ന എഴുതിയ ഡയറി കുറിപ്പുകളാണ് തെളിവുകളായി ലഭിച്ചത്. സെൻജു എന്ന് ഷഹന വിളിക്കുന്ന സജാദും സജാദിന്റെ വീട്ടുകാരും ഉപദ്രവിച്ചതിനെക്കുറിച്ചും ഭക്ഷണം കിട്ടാത്ത നാളുകളെ കുറിച്ചും, നേരിടേണ്ടി വന്ന