Tag: shafi parambil

Total 24 Posts

‘സർക്കാർ വേട്ടക്കാരനൊപ്പമാണ്, സിനിമ നയ രൂപീകരണ സമിതിയിൽ രഞ്ജിത്തിനെ കൂടി ഉൾപ്പെടുത്താമായിരുന്നു’; നയ രൂപീകരണ സമിതിയിൽ എംഎൽഎ മുകേഷിനെ ഉൾപ്പെടുത്തിയതിനെതിരെ ഷാഫി പറമ്പിൽ എം പി രംഗത്ത്

വടകര: സിനിമാ നയ രൂപീകരണ സമിതിയിൽ എംഎൽഎ മുകേഷിനെ ഉൾപ്പെടുത്തിയതിനെതിരെ ഷാഫി പറമ്പിൽ എം പി രംഗത്ത്. സർക്കാരിന്റെ നയം വ്യക്തമായി, സിനിമ നയ രൂപികരണ സമിതിയിൽ എന്തിന് രഞ്ജിത്തിനെ മാറ്റി നിർത്തണം. രഞ്ജിത്തിനെ കൂടി സമിതിയിൽ ഉൾപ്പെടുത്താമായിരുന്നുവെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ഇരക്കൊപ്പം സർക്കാർ ഓടുകയാണെന്ന് പറയുമ്പോൾ ശരിക്കും സർക്കാർ വേട്ടക്കാരനൊപ്പം

കിടക്കാന്‍ കട്ടില്‍ ഇല്ലെന്ന് ഷാഫി പറമ്പില്‍ എം.പിയെ നേരിട്ടറിയിച്ച് നൊച്ചാട്ടെ വൃദ്ധ ദമ്പതികള്‍; മണിക്കൂറുകള്‍ക്കകം പുത്തന്‍ കട്ടിലുമായി വീട്ടിലെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പേരാമ്പ്ര: നിര്‍ധനരായ വയോധികര്‍ക്ക് കിടക്കാന്‍ കട്ടില്‍ നിഷേധിച്ചെന്ന പരാതിയെ തുടര്‍ന്ന് ഷാഫി പറമ്പില്‍ എം.പിയുടെ ഇടപെടല്‍. നൊച്ചാട് പഞ്ചായത്തിലെ കണ്ണമ്പത്ത് ചാല്‍ ഗോപാലന്‍ നായര്‍ക്കും ഭാര്യ കാര്‍ത്ത്യായനി അമ്മയ്ക്കുംവേണ്ടിയാണ് എം.പി സഹായവുമായെത്തിയത്. കിടക്കാന്‍ കട്ടില്‍ ഇല്ലെന്ന് എം.പിയെ ഫോണിലൂടെ അറിയിച്ച് മണിക്കൂറുകള്‍ക്കക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കട്ടിലുമായി എത്തുകയായിരുന്നു. വീട്ടില്‍ ആകെ ഉണ്ടായിരുന്ന കട്ടില്‍ നശിച്ചതോടെ

പന്തലായനി കാട്ടുവയല്‍ റോഡില്‍ കല്‍വേര്‍ട്ട് ബോക്‌സ് നിര്‍മ്മിക്കാന്‍ ആവശ്യമായ എല്ലാ നടപടികളുമുണ്ടാകുമെന്ന് ഷാഫി പറമ്പില്‍; ജനകീയ സമരപ്പന്തലിലെത്തി എം.പി

കൊയിലാണ്ടി: ദേശീയപാത കടന്നുപോകുന്ന പന്തലായനി കാട്ടുവയല്‍ റോഡ് അണ്ടര്‍പാസ് നിര്‍മിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട് പ്രദേശത്തെ ജനങ്ങള്‍ നടത്തുന്ന ജനകീയ സമരപ്പന്തലിലേക്ക് ഷാഫി പറമ്പില്‍ എം.പി എത്തിയത് സമരക്കാര്‍ക്ക് ആവേശമായി. പ്രദേശവാസികളുടെ സമരം ന്യായമാണെന്ന് ബോധ്യപ്പെടുകയും അതിന്റെ ഭാഗമായി നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥരോട് ചര്‍ച്ച നടത്തുകയും ചെയ്തു. പന്തലായനി കാട്ടുവയല്‍ റോഡില്‍ കല്‍വേര്‍ട്ട് ബോക്‌സ് നിര്‍മിക്കാന്‍ ആവശ്യമായ സാഹചര്യം

ഷാഫി പറമ്പില്‍ എം.പിയുടെ ശ്രദ്ധയ്ക്ക്‌; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് പരിമിതികളില്‍ നിന്ന് ഇനിയെങ്കിലും മോചനം വേണം, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, ഫൂട്ട് ഓവര്‍ബ്രിഡ്ജ് ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് നാട്ടുകാര്‍

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനായും യാത്രികരുടെ സുരക്ഷിതത്വത്തിനായും ഷാഫി പറമ്പില്‍ എം.പി ഇടപെടണമെന്ന് യാത്രക്കാര്‍. കോഴിക്കോടിനും വടകരയ്ക്കും ഇടയിലുള്ള പ്രധാന സ്റ്റേഷനുകളിലൊന്നും മലയോരമേഖലകള്‍ ഉള്‍പ്പെടെ കൊയിലാണ്ടി താലൂക്കിലെ ആയിരക്കണക്കിന് യാത്രക്കാരുടെ ആശ്രയമായിട്ടും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ആളുകള്‍ ഏറെ ആശ്രയിക്കുന്ന പല ട്രെയിനുകള്‍ക്കും സ്റ്റോപ്പില്ല. നേരത്തെ നിര്‍ത്തിയിരുന്ന പല ട്രെയിനുകള്‍ക്കും

ഷാഫിക്കാ…. ഇതാണ് മാസ്…; കൊയിലാണ്ടിയില്‍ വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് ഷാഫി പറമ്പില്‍, വിജയം ആഘോഷമാക്കി യു.ഡി.എഫ് പ്രവര്‍ത്തകര്‍

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കൊയിലാണ്ടിയിലെത്തി വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് ഷാഫി പറമ്പില്‍. നൂറുകണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരാണ് വടകരയുടെ വിജയനായകനെ കാണാനായി കൊയിലാണ്ടിയിലെത്തിയത്. ലോറിയിലായിരുന്നു ഷാഫിയുടെ പര്യടനം. മണ്ഡലത്തിന്റെ പല ഭാഗത്തുനിന്നും പ്രവര്‍ത്തകര്‍ വടകരയുടെ വിജയനായകനെ കാണാനെത്തിയിരുന്നു. ആര്‍പ്പുവിളികളും മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്. സംസ്ഥാനത്ത് ഏറ്റവും വാശിയേറി പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു വടകര. കേരളത്തിലെ

”ഏടാ മോനേ… രംഗണ്ണന്‍ പറഞ്ഞാല്‍ പറഞ്ഞതാ” വടകരയിലെ ഷാഫി പറമ്പിലിന്റെ വിജയം, അച്ചട്ടായി റാഷിദ് നാദാപുരത്തിന്റെ പ്രവചനം

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ വടകരയിലെ തെരഞ്ഞെടുപ്പ് ഫലം പ്രചവിച്ചതിലും നാദാപുരത്തുകാരന്‍ റാഷിദ്.സി.പിക്ക് നൂറില്‍ നൂറ്. വടകരയില്‍ ഷാഫി പറമ്പില്‍ 88,500 മുതല്‍ 114000 വരെ വോട്ടുകള്‍ നേടി വിജയിക്കുമെന്നാണ് റാഷിദ് പ്രവചിച്ചത്. വടകരയിലെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ 110000ത്തിലേറെ വോട്ടുകളുടെ ലീഡുണ്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്. ശൈലജ ടീച്ചര്‍ക്ക് പാര്‍ട്ടി

ആധികാരിക വിജയം ഉറപ്പിച്ച് ഷാഫി പറമ്പില്‍; ലീഡ് ഒരുലക്ഷത്തിന് മുകളില്‍; വടകരയില്‍ ആഹ്ലാദപ്രകടനം

വടകര: രാഷ്ട്രീയ കേരളം ഒന്നടങ്കം ഉറ്റുനോക്കിയ വടകരയില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്. നിലവിലെ കണക്കുകള്‍ പ്രകാരം 98470 ആണ് ഷാഫി പറമ്പിലിന്റെ ലീഡ്. തുടക്കം മുതല്‍ തന്നെ വടകരയില്‍ യുഡിഎഫ് മുന്നില്‍ തന്നെയായിരുന്നു. 476675 വോട്ടുകളാണ് ഷാഫി പറമ്പില്‍ നേടിയത്. 378205 വോട്ടുകള്‍ എല്‍.ഡി.എഫിന്റെ കെ.കെ ശൈലജയും 94410 വോട്ടുകള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയും

വടകരയില്‍ വിജയം ഷാഫി പറമ്പിലിന്, ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവും; സി.എം.പിയുടെ വിലയിരുത്തല്‍ ഇങ്ങനെ

വടകര: വടകര ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് സി.എം.പിയുടെ വിലയിരുത്തല്‍. 20,500 വോട്ടിന്റെ ഭൂരിപക്ഷത്തിലാവും ഷാഫി പറമ്പിലിന്റെ വിജയമെന്നാണ് സി.എം.പിയുടെ കണക്കുകൂട്ടല്‍. സി.എം.പി സംസ്ഥാന കമ്മറ്റി അംഗം എന്‍.പി.അബ്ദുള്‍ ഹമീദ്, ജില്ലാ സെക്രട്ടറി പി.ബാലഗംഗാധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു. കോഴിക്കോട് സീറ്റില്‍ 22,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവന്‍ വിജയിക്കുമെന്നും സി.എം.പി വിലയിരുത്തുന്നു.

” യു.ഡി.എഫിനെതിരായ വ്യാജ പ്രചരണങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല’ സീറ്റ് നിലനിര്‍ത്താന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും ഷാഫി പറമ്പില്‍

വടകര: തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിലും തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എല്‍.ഡി.എഫെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. സോഷ്യല്‍ മീഡിയകളിലൂടെ വ്യാജ സ്‌ക്രീന്‍ഷോട്ടുകളും പോസ്റ്റുകളും പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ഷാഫി കുറ്റപ്പെടുത്തി. ഇത്ര കടുത്ത വര്‍ഗീയത പ്രചരിപ്പിക്കരുതെന്നാണ് ഇക്കൂട്ടരോട് തനിക്കും പറയാനുള്ളതെന്നും ഷാഫി വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വടകരയിലെ ജനങ്ങളുടെ രാഷ്ട്രീയ അവബോധത്തിലും

പത്ര സമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കുന്നു; റൂറൽ എസ്. പിക്ക് പരാതി നൽകി കെ.കെ.രമ എം.എൽ.എ

വടകര: ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്തു വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ കെ.കെ രമ എം.എൽ.എ വടകര റൂറൽ എസ്.പി പരാതി നൽകി. പ ഉമ തോമസ് എംഎല്‍എയ്ക്ക് ഒപ്പം 2024 ഏപ്രിൽ 17-ാം തീയതി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനം ഷാഫി പറമ്പിലിന് എതിരെന്ന