Tag: sakthan kulangara temple viyyur
വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തില്‍ മോഷണ ശ്രമം; ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്തു
കൊയിലാണ്ടി: വിയ്യൂര്‍ ശക്തന് കുളങ്ങര പരദേവതാ ക്ഷേത്രത്തില്‍ മോഷണ ശ്രമം. കൊല്ലം-നെല്യാടി റോഡരികിലായുള്ള ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട് മോഷ്ടാവ് തകര്‍ത്തു. എന്നാല്‍ ഭണ്ഡാരത്തില് നിന്ന് പണമെടുക്കാന്‍ മോഷ്ടാവിന് സാധിച്ചില്ല. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത വിവരം അറിയുന്നത്. ഭണ്ഡാരം തുറന്ന് പണമെടുക്കാനായി എത്തിയ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ് പൂട്ട് തകര്‍ത്തത് ആദ്യം
അലങ്കരിച്ച ആറാനകളുടെ തലയെടുപ്പിന്റെ പ്രഭയോടെയുള്ള എഴുന്നള്ളത്ത്; 101 വാദ്യകലാകാരന്മാര് അണിനിരന്ന പാണ്ടിമേളം, വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രോത്സവ കാഴ്ചകളിലൂടെ- ജോണി എംപീസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം
കൊല്ലം: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവ ചടങ്ങുകള്‍ ചൊവ്വാഴ്ചത്തെ വാളകം കൂടലോടെ സമാപിച്ചിരിക്കുകയാണ്. വലിയ തോതിലുള്ള ഭക്തജന പങ്കാളിത്തമാണ് ഇത്തവണ ഉത്സവനാളിലുണ്ടായിരുന്നത്. 101 വാദ്യകലാകാരന്മാര് അണിനിരന്ന പാണ്ടിമേളം അവസാന ദിവസ ചടങ്ങുകളുടെ മാറ്റ് കൂട്ടി. പൊതുജന കാഴ്ചവരവും, താലപ്പൊലിയും തണ്ടാന്വരവും, തിറകളുമെല്ലാം ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. കൂടാതെ ഉത്സവാഘോഷത്തിന്റെ ഭാഗമായൊരുക്കിയ ഗാനമേളകളും നൃത്തപരിപാടികളുമെല്ലാം ശ്രദ്ധേയമായിരുന്നു.
കൊല്ലം നെല്ല്യാടി റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ അറിയാന്‍, ഇന്ന് വൈകുന്നേരം ഗതാഗത നിയന്ത്രണം- പോകേണ്ടതിങ്ങനെ
കൊല്ലം: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ നടക്കുന്നതിനാല്‍ കൊല്ലം നെല്ല്യാടി റോഡില്‍ ഇന്ന് വൈകുന്നേരം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അഞ്ച് മണി മുതല്‍ ഏഴുമണിവരെ ഇതുവഴി വാഹനങ്ങള്‍ കടത്തിവിടില്ല. മേപ്പയ്യൂരില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മുചുകുന്ന്-ആനക്കുളം റോഡ് വഴി ദേശീയപാതയിലേക്ക് പ്രവേശിക്കണം. മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വിയ്യൂര്‍ കടവ് വഴി നെല്ല്യാടി
ആനയൂട്ടിനായി വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രനടയില്‍ നിരന്നത് ഏഴ് ആനകള്‍; കാഴ്ചക്കാരായി നൂറുകണക്കിന് ആനപ്രേമികളും
വിയ്യൂര്‍: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായുള്ള ആനയൂട്ട് ചടങ്ങ് പൂര്‍ത്തിയായി. രാവിലെ എട്ട് മണിയോടെയാണ് ആനയൂട്ടിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ഏഴ് ആനകളാണ് ഇത്തവണ ആനയൂട്ടിനെത്തിയത്. കടേക്കച്ചാല്‍ ഗണേശന്, അക്കരമ്മല്‍ ശേഖരന്, ചെറിയ പറമ്പത്ത് ഗോപാല്‍, പൊന്നര്‍ ഗജേന്ദ്രന്, ആര്.സി.എസ് കാവേരി, കളിപുരയില്‍ ശ്രീദേവി, പള്ളിക്കല്‍ ബസാര്‍ മിനി എന്നീ ആനകളാണ് ആനയൂട്ടില്‍ പങ്കുചേര്‍ന്നത്. പന്ത്രണ്ട് ആനകളുണ്ടാകുമെന്നായിരുന്നു
ഇത്തവണ ഊട്ടുന്നത് തലയെടുപ്പുള്ള 12 ആനകളെ; മലബാറിലെ ഏറ്റവും വലിയ ആനയൂട്ടിന് ഒരുങ്ങി വിയ്യൂർ ശക്തന്‍കുളങ്ങര ക്ഷേത്രം
കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് മാര്‍ച്ച് ആറിന് രാവിലെ ആനയൂട്ട് നടക്കും. രാവിലെ എട്ട് മണിമുതല്‍ ഒമ്പതുമണിവരെ ക്ഷേത്ര സന്നിധിയില്‍വെച്ചാണ് ആനയൂട്ട് നടക്കുക. മലബാറിലെ ഏറ്റവും വലിയ ആനയൂട്ടിനാണ് ശക്തന്‍കുളങ്ങര ക്ഷേത്രം ഇത്തവണ സാക്ഷിയാകുന്നത്. പന്ത്രണ്ട് ആനകളെയാണ് ആനയൂട്ടില്‍ പങ്കെടുപ്പിക്കുന്നത്. ശക്തന്‍കുളങ്ങര ആനപ്രേമി സംഘമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാര്‍ച്ച് ആറിന് രാവിലെ ആനകളെ വലിയ
വിയ്യൂരിന് ആറ് നാള് ഇനി ആഘോഷം; ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. വ്യാഴാഴ്ച 12 മണിയോടെയായിരുന്നു കൊടിയേറ്റം. കീഴരിയൂരിലെ ഉണ്ണിക്യാംകണ്ടി ചോയിയുടെ പറമ്പില്‍ നിന്ന് കൊടിയേറ്റത്തിനായുള്ള മുള മുറിച്ചതോടെയാണ് കൊടിയേറ്റത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപടമ്പ് ഇല്ലത്ത് കുബേരന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റം. ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള പ്ലാവ് കൊത്തല് ചടങ്ങ് ഫെബ്രുവരി 22