Tag: reunion
ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ കാലത്തിന്റെ ഓർമ്മ മരച്ചുവട്ടിൽ അവർ വീണ്ടും ഒത്തുകൂടി; കൊയിലാണ്ടി ടാഗോർ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം
കൊയിലാണ്ടി: ടാഗോർ കോളേജിലെ വിവിധ കാലഘട്ടങ്ങളിൽ പഠിച്ച വിദ്യാർത്ഥികളും അവരെ പഠിപ്പിച്ച അധ്യാപകരും വീണ്ടും ഒത്തുകൂടി. കൊല്ലം ചിറക്കടുത്തുള്ള ലേക്ക് വ്യൂ ഓഡിറ്റോറിയത്തിലാണ് രണ്ടാമത്തെ പ്രാവശ്യം ഒത്തുകൂടിയത്. അധ്യാപകനായിരുന്ന എസ്.ഐ സാബു കീഴരിയൂർ ഉദ്ഘാടനം ചെയ്തു. പ്രദീപൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ശിവൻ തെറ്റത് അധ്യക്ഷത വഹിച്ചു. അധ്യാപകരായിരുന്ന സി.വി ബാലകൃഷ്ണൻ, ശശിധരൻ ഒ.ക്കെ, പ്രമേശൻ,
വീരവഞ്ചേരി എൽ.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; വീണ്ടും ഒരിക്കൽ കൂടി കൂടണയാൻ, കൂട്ട് കൂടാൻ, ഒത്തു കൂടാൻ ഒരവസരം
കൊയിലാണ്ടി: വീണ്ടും അവർ ഒന്നിക്കുകയാണ്, കലാലയ മുറ്റത്തശ്ശിക്കരികിൽ, ഒന്നായ് ഓർമ്മകൾ അയവിറക്കാൻ. വീരവഞ്ചേരി എൽ.പി സ്കൂളിൽ ശദാബ്ദി ആഘോഷ പരിപാടിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം. ഒക്ടോബർ ഒന്നാം തീയ്യതിയാണ് സംഗമം. മൺമറഞ്ഞ അധ്യാപകരുടെ ഫോട്ടോ അനാഛദനവും, പൂർവ്വ അധ്യാപകരെ ആദരിക്കുകയും ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഡോ.
ഓര്‍മയും കഥകളും ഒപ്പം പാട്ടും; സ്മൃതി തീരത്തെ ഓര്‍മകള്‍ തോടി കൊയിലാണ്ടി ഗേള്‍സ് ഹയര്‍ സെക്കഡറി സ്കൂളിലെ അധ്യാപകര്‍ വീണ്ടും സ്കൂള്‍ അങ്കണത്തിലെത്തി
കൊയിലാണ്ടി: ഗവ.ഗേള്‍സ് ഹയര്‍ സെക്കഡറി സ്കൂളിലെ പൂര്‍വ്വ അധ്യാപകരും അനധ്യാപകരും ഒത്തു ചേര്‍ന്നു. നാല്പത് വര്‍ഷത്തിനിടയില്‍ ജോലി ചെയ്ത ജീവനക്കാരാണ് സ്മൃതി തീരം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എത്തിയത്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പഴയ ഓര്‍മകള്‍ പങ്കുവെച്ചും കഥകള്‍ പറഞ്ഞും നല്ല നിമിഷങ്ങള്‍ തീര്‍ത്തു. വിവിധ കാലങ്ങയളില് ജോലി ചെയ്ത 72 ഓളം
കൊയിലാണ്ടി ഐ.എം.സി.ഐ.ടിയിലെ പഴയ സഹപാഠികള്‍ വീണ്ടും ഒത്തു ചേര്‍ന്നു, വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കനിവ് സ്നേഹ തീരത്ത് അവര്‍ എത്തി
കൊയിലാണ്ടി: ഐ.എം.സി.ഐ.ടി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു. കാപ്പാട് കനിവ് സ്നേഹ തീരത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 2012-2014 ബാച്ചാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒത്തുചേര്‍ന്നത്. കൊയിലാണ്ടി ഐ.എം.സി.ഐ.ടി കോളേജിലെ ആദ്യത്തെ പ്ലസ് ടു ബാച്ച് കൂടിയാണ് ഇവര്‍. കനിവിലെ പ്രായമായ അച്ഛനമ്മമാര്‍ക്കൊപ്പം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്നേഹ സംഗമം ആഘോഷിച്ചു. നാടും വീടും നഷ്ടപ്പെട്ടവര്ക്കൊപ്പം സമയം ചിലവഴിക്കാന്‍
അഭയയിലെ കുടുംബാംഗങ്ങൾക്ക് ഓണക്കോടി നൽകിയും ഒപ്പം സദ്യയുണ്ടും നന്മയുടെ ഓണമാക്കി; പൊന്നോണം ആഘോഷിക്കാൻ പൊയിൽക്കാവ് ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ അത് സ്നേഹ സംഗമം
പൊയിൽക്കാവ്: നന്മയുടെ ഓണം ആഘോഷിക്കാൻ പൊയിൽക്കാവിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി, അഭയയിലെ കുടുംബാംഗങ്ങൾക്കൊപ്പം സ്നേഹം പങ്കിടാൻ. പൊയിൽക്കാവ് ഹൈസ്ക്കൂളിലെ 1990 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ ആണ് പാട്ടും നൃത്തവും ഒക്കെയായി അഭയയിൽ ഒത്തുകൂടിയത്. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അഭയം അന്തേവാസികൾക്കും കെയർടെയ്ക്കർമാർക്കും ഓണക്കോടിനൽകിക്കൊണ്ട് അഘോഷത്തിന് തുടക്കം കുറിച്ചു. അഭയം പ്രസിഡന്റ് എം.സി മമ്മദ്കോയ
കൊയിലാണ്ടി എസ്.എൻ.ഡി.പി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; വീണ്ടും ഒരിക്കൽ കൂടി കൂടണയാൻ, കൂട്ട് കൂടാൻ, ഒത്തു കൂടാൻ ഒരവസരം; ‘ഹോം കമിംഗ്’ ഓഗസ്റ്റ് 28ന്
കൊയിലാണ്ടി: വീണ്ടും അവർ ഒന്നിക്കുകയാണ്, കലാലയ മുറ്റത്തശ്ശിക്കരികിൽ, ഒന്നായ് ഓർമ്മകൾ അയവിറക്കാൻ. ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം കോളേജിലെ 1995 മുതൽ പഠിച്ചിറങ്ങിയവരുടെ സംഗമമായ ‘ഹോം കമിംഗ്’ ഓഗസ്റ്റ് 28ന്. ഓഗസ്റ്റ് 28 ഞായറാഴ്ച രാവിലെ 10 മണി മുതലാണ് പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കുക. മുൻ പ്രിൻസിപ്പൽ നന്ദകുമാർ ആർ.കെ ചടങ്ങ് ഉദ്ഘാടനം
ഓർമ്മ മരച്ചോട്ടിൽ പൂത്തുമ്പികൾ ഒത്തുകൂടി; കൊയിലാണ്ടി ടാഗോർ കോളേജിൽ വിവിധ കാലഘട്ടങ്ങളിൽ പഠിച്ച വിദ്യാർത്ഥികളുടെ സ്നേഹസംഗമം
കൊയിലാണ്ടി: ഒടുവിൽ അവർ വീണ്ടും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ. വർഷങ്ങൾ ഏറെ പിന്നിടുമ്പോൾ സ്നേഹത്തിന്റെ നാളോർമ്മകൾ പിന്നിട്ട് കൊയിലാണ്ടി ടാഗോർ കോളേജിലെ വിദ്യാർത്ഥികളുടെ സംഗമം. വിവിധ കാലഘട്ടങ്ങളിൽ പഠിച്ച വിദ്യാർത്ഥികളാണ് ഒത്തുകൂടിയത്. പഴയ കുട്ടികളുടെ കളിചിരികളും വിശേഷങ്ങളും അറിയാൻ അധ്യാപകരും ചടങ്ങിൽ ഒപ്പം കൂടിയതോടെ ഒത്തുകൂടലിന് ഇരട്ടിമധുരം. ടാഗോറിൽ പഠിച്ച അറുപതോളം വിദ്യാർത്ഥികളാണ് ഓർമ്മകൾ പുതുക്കാൻ ഒത്തുകൂടിയത്.