Tag: ration
വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി; ഈ മാസത്തെ റേഷൻ വിതരണം നാളെ ആംഭിക്കും
തിരുവനന്തപുരം: ഓണക്കാലമായതിനാല്‍ ഈ മാസം വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായാണ് 10 കിലോഗ്രാം അരി. സാധാരണ വിഹിതമായി നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കില്‍
കാലവര്‍ഷക്കെടുതി; ജൂലൈ മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് രണ്ടുവരെ നീട്ടി
കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജൂലൈ മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് രണ്ടു വരെ നീട്ടി. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒരാഴ്ചക്കാലമായി കാലവര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വാങ്ങുന്നതിന് തടസം നേരിടുന്നതായി സര്‍ക്കാര്‍ മനസിലാക്കിയ സാഹചര്യത്തിലാണ് രണ്ടുദിവസം കൂടി ജൂലൈ മാസത്തെ റേഷന്‍ വിതരണം നീട്ടിയത്. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക്
സര്‍വര്‍ തകരാര്‍ കാരണം ഇന്നും റേഷന്‍ വിതരണം തടസപ്പെട്ടു; സംസ്ഥാനത്ത് മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുളള കാലാവധി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിനല്‍കിയിരിക്കുന്നത്. ഇ പോസ് മെഷീന്റെ സര്‍വര്‍ തകരാറിലായതോടെയാണ് ഇന്നും റേഷന്‍ വിതരണം തടസപ്പെട്ട സാഹചര്യത്തിലാണിത്. രാവിലെ പത്ത് മണി മുതല്‍ റേഷന്‍ കടകളിലെത്തിയ ആളുകള്‍ അരി വാങ്ങാന്‍ കഴിയാതെ മടങ്ങിപ്പോയി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റേഷന്‍ കടകളില്‍ അരി എത്തിയത്.
സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു; കോഴിക്കോട് ജില്ലയിലെ സമയക്രമം അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെയും മറ്റ് ഏഴു ജില്ലകളില്‍ വൈകിട്ടുമാണ് പ്രവര്‍ത്തിക്കുക. നാളെ മുതല്‍ ശനിയാഴ്ച വരെയാണ് ക്രമീകരണം. മസ്റ്ററിങ് നടക്കുന്നതിനാല്‍ സെര്‍വര്‍ ഓവര്‍ലോഡ് ഒഴിവാക്കുന്നതിനും റേഷന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍
സംസ്ഥാനത്തെ റേഷന്‍ വിതരണം പരിഷ്‌കരിച്ചു; ഇനി മുതല്‍ രണ്ടുഘട്ടങ്ങളിലായി
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍വിതരണരീതിയില്‍ മാറ്റം. രണ്ടുഘട്ടമായിട്ടായിരിക്കും ഇനി വിവിധ വിഭാഗങ്ങള്‍ക്കു റേഷന്‍ നല്‍കുക. മുന്‍ഗണനവിഭാഗം കാര്‍ഡുടമകള്‍ക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15നു മുന്‍പും പൊതുവിഭാഗത്തിന് (നീല, വെള്ള) 15നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കുകയും മാസാവസാനമുള്ള തിരക്കു കുറയ്ക്കുകയും ലക്ഷ്യമിട്ടാണ് പുതിയ നടപടി. റേഷന്‍വിതരണം രണ്ടുഘട്ടമായി നടപ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ
അടുത്ത കുറച്ച് ദിവസങ്ങളിലേക്ക് റേഷന്‍ കടയില്‍ പോയി മടങ്ങേണ്ട, സെര്‍വര്‍ തകരാര്‍ പരിഹരിക്കപ്പെട്ടിട്ടില്ല; വാങ്ങാന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ട, വിതരണം മെയ് അഞ്ച് വരെ
കോഴിക്കോട്: ഇ-പോസ് മെഷീന്‍ സംവിധാനത്തിലെ സെര്‍വര്‍ തകരാര്‍ കാരണം റേഷന്‍ വിതരണം മൂന്നു ദിവസം മുടങ്ങും. ഏപ്രില്‍ 26ന് പുറമേ 27, 28 തിയ്യതികളിലും റേഷന്‍ വിതരണം ഉണ്ടാകുന്നതല്ല. ഈ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തെ റേഷന്‍ മെയ് അഞ്ച് വരെ വിതരണം നടത്തും. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മൂന്നു ദിവസം വേണ്ടിവരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.
‘റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാക്കും’; സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം സത്യമോ കള്ളമോ? വാസ്തവം ഇതാണ്…
തിരുവനന്തപുരം: റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകുമെന്ന പ്രചരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇത്തരം വ്യാജ വാർത്ത നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. “റേഷൻ ഷോപ്പിൽ നിന്നും വെള്ള കാർഡ് ഉപയോഗിച്ചു സാധനങ്ങൾ ഇത് വരെയും വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30 നു മുമ്പായി
ഫെബ്രുവരിയിലെ റേഷൻ വാങ്ങാത്തവർക്ക് സന്തോഷവാർത്ത; റേഷൻ വിതരണ സമയം നീട്ടി, പുതുക്കിയ തിയ്യതിയും ലഭിക്കുന്ന അരിയുടെ വിശദാംശങ്ങളും ഇതാ
കോഴിക്കോട്: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് നാല് ശനിയാഴ്ചവരെ നീട്ടിയതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. മാർച്ച് മാസത്തെ റേഷൻ വിതരണം ആറാം തിയ്യതി മുതൽ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളുടെയും നാളെ മുതലുള്ള പ്രവർത്തന സമയം നേരത്തേയുണ്ടായിരുന്നതു പോലെ പുന:ക്രമീകരിച്ചു. റേഷന്‍കടകള്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു ; കോഴിക്കോട് ജില്ലയിൽ ഇനി മുതൽ മാറ്റം ഇങ്ങനെ..
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. ഫെബ്രുവരി ഒന്നു മുതൽ 28 വരെയുള്ള സമയമാണ് ക്രമീകരിച്ചത്. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഫെബ്രുവരി 1 മുതൽ 4 വരെയും, 13 മുതൽ 17 വരെയും 27, 28 തീയതികളിലും രാവിലെ 8 മുതൽ 1
കഴിഞ്ഞമാസത്തെ റേഷന്‍ വാങ്ങാന്‍ വിട്ടുപോയോ? പേടിക്കേണ്ട ഇനിയും സമയമുണ്ട്; ഈയാഴ്ചത്തെ റേഷന്‍ കട പ്രവര്‍ത്തനസമയം അറിയാം
കോഴിക്കോട്: 2022 ഡിസംബര്‍ മാസത്തെ റേഷന്‍ വാങ്ങാത്തവര്‍ക്ക് വീണ്ടും അവസരം. 2023 ജനുവരി അഞ്ചുവരെ ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ശനിയാഴ്ചയും ഇ പോസ് നെറ്റുവര്‍ക്കിലെ തകരാര്‍ മൂലം പലയിടത്തും റേഷന്‍ വിതരണം മുടങ്ങിയ സാഹചര്യത്തിലാണ് വിതരണം നീട്ടിയത്. ഏഴുജില്ലകളിലെ വീതരം റേഷന്‍ കടകള്‍ രാവിലെയും വൈകിട്ടുമായി പ്രവര്‍ത്തിക്കുന്ന