Tag: Rain
കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നു; പുഴകളില്‍ ജലനിരപ്പ് ഉയരുന്നു, കിഴക്കന്‍ മലയോര മേഖലയില്‍ കനത്ത നാശം
കോഴിക്കോട്: ശക്തമായ മഴയില്‍ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കനത്ത നാശം. പുഴകളില്‍ ജലനിരപ്പ് ഉയരുകയാണ്. കോടഞ്ചേരി ചെമ്പുകടവ് പാലത്തിലേക്ക് വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്നു. മരങ്ങളും കടപുഴകി വീണു. സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന വീടുകളാണ് തകർന്നത്. കൃഷിഭൂമിയിലും വ്യാപകനാശ നഷ്ടങ്ങളാണുണ്ടായത്. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത്
ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക; കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത
കോഴിക്കോട്: കേരളതീരത്ത് ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS). രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.3 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കുമാണ് സാധ്യത. കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ഇവിടങ്ങളില്‍ ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി INCOIS
അതിശക്തമായ കാറ്റ്; കീഴരിയൂരില്‍ മരങ്ങള്‍ കടപുഴകി വീണു
കീഴരിയൂര്‍: ഇന്ന് രാവിലെ വീശിയടിച്ച അതിശക്തമായ കാറ്റില്‍ കീഴരിയൂരില്‍ മരങ്ങള്‍ കടപുഴകി വീണു. അണ്ടിച്ചേരി താഴെ, എളമ്പിലാട്ട് താഴെ എന്നിവിടങ്ങളിലാണ് മരങ്ങള്‍ വീണത്. അണ്ടിച്ചേരി താഴെ കൈന്‍ഡ് പാലിയേറ്റീവിന് സമീപം രാവിലെ 11മണിയോടെയാണ് പ്ലാവ് കടപുഴകി റോഡിലേക്ക് വീണത്. ഇതോടെ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പ്ലാവ് മുറിച്ചുമാറ്റുകയായിരുന്നു. എളമ്പിലാട്ട് താഴെ
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും; കോഴിക്കോട് അടക്കം മൂന്ന് ജില്ലകളില്‍ ഇന്ന് യെലോ അലർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലാ അലര്‍ട്ടാണ്.
മഴക്കാലമായതോടെ ദിവസവും കുളത്തിലാണോ കുളി ? എങ്കില്‍ ശ്രദ്ധിക്കണം, അമീബിക് മസ്തിഷ്കജ്വരത്തെ നിസാരനായി കാണരുത്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
അപൂര്‍വ്വമായ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കണ്ണൂരില്‍ പതിമൂന്നുകാരി മരിച്ചതോടെ കുളങ്ങളിലും പൂളിലും കുളിക്കാന്‍ ആളുകള്‍ക്ക് ചെറിയ രീതിയില്‍ ഭയം വന്നുതുടങ്ങിയിട്ടുണ്ട്. മഴക്കാലമായതിനാല്‍ പലരും ദിവസവും നാട്ടിലെ കുളങ്ങളില്‍ പോയി കുളിക്കുന്നത് പതിവായിരുന്നു. എന്നാല്‍ ചിലരാകാട്ടെ അസുഖത്തിന്റെ ഗൗരവം മനസിക്കാതെ ഇതൊന്നും ഞങ്ങളെ ബാധിക്കില്ല എന്ന മട്ടിലാണ് ഇപ്പോഴും. സത്യം പറഞ്ഞാല്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തെ നിസാരക്കാരനായി
കേരള തീരത്ത് നാളെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരള തീരത്തും തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജാഗ്രത നിർദേശങ്ങൾ 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി
ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി വകുപ്പ് അറിയിക്കുന്നു. കോഴിക്കോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് മൂന്ന് ദിവസം യെല്ലോ അലേര്‍ട്ട്
കോഴിക്കോട്: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരും. നാളെ കോഴിക്കോട് അടക്കം ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കനത്ത മഴ: പെരുവട്ടൂരിൽ വീടിന്റെ ഒരു ഭാഗം തകർന്ന് വീണു; കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി
കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് പെരുവട്ടൂരിൽ വീടിന്റെ ഒരു ഭാഗം തകർന്ന് വീണു. പെരുവട്ടൂർ പടിഞ്ഞാറെ രാമൻ കണ്ടി തറവാടാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ തകർന്നത്. എഴുപത്തിയഞ്ച് വർഷം പഴക്കമുള്ള വീടിന്റെ ഭാഗമാണ് തകർന്ന് വീണത്. ആർക്കും ആളപായമില്ല. രണ്ട് നിലയുള്ള വീടിന്റ മുകൾ നിലയിൽ വടക്ക് ഭാഗത്തെ മുറി പൂർണ്ണമായും താഴേയ്ക്ക് നിലം പതിച്ചു.
മഴ പെയ്താല്‍ കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് പരിസരത്താകെ വെള്ളക്കെട്ട്; അപകടഭീഷണിയില്‍ കാല്‍നടയാത്രക്കാരും വാഹനങ്ങളും, അപകടമുണ്ടാവണോ, പരിഹാരമുണ്ടാവാൻ? (വീഡിയോ കാണാം)
കൊയിലാണ്ടി: ഒരു മഴ പെയ്താല്‍ മതി, ദേശീയപാതയും പരിസരവുമാകെ വെള്ളത്തില്‍ മുങ്ങും. പിന്നെ അപകടമുണ്ടാകുമോ എന്ന ആശങ്കയോടെയാണ് കാല്‍നടയാത്രക്കാരും വാഹനങ്ങളുമെല്ലാം ഇതുവഴി കടന്ന് പോവുക. കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് പരിസരത്താണ് ഈ ദുരവസ്ഥ. നൂറുകണക്കിന് കാല്‍നടയാത്രക്കാരും ആയിരക്കണക്കിന് വാഹനങ്ങളുമാണ് കൊയിലാണ്ടിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ സ്റ്റേറ്റ് ബാങ്ക് പരിസരത്തുകൂടെ ഓരോ ദിവസവും കടന്ന് പോകുന്നത്. ഒരു മഴ