Tag: Pravasiyude Koyilandy

Total 30 Posts

‘എന്നോട് ഭാര്യ പറഞ്ഞു, ഇനി നിങ്ങള്‍ ഈ പാസ്‌പോര്‍ട്ട് കാണില്ല; പടച്ചോനേ… ഇനി അതവള്‍ ശരിക്കും കത്തിച്ചിട്ടുണ്ടാകുമോ???’ സ്‌കൈ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ‘പ്രവാസിയുടെ കൊയിലാണ്ടി’യില്‍ രസകരമായ അനുഭവം പങ്കുവയ്ക്കുന്നു, കുറ്റ്യാടി സ്വദേശി കൊച്ചീസ്‌

കൊച്ചീസ് പൊതിഞ്ഞു കെട്ടിയ പെട്ടിയും ഉന്തി എയർപ്പോർട്ടിൽ നിന്നും പുറത്തേക്ക് വരുമ്പോൾ വല്ലാത്ത സന്തോഷത്തിലായിയുന്നു ഞാൻ. സെയിൽസിലാണ് ജോലി. അത് കൊണ്ട് തന്നെ തലക്കകത്ത് എപ്പോഴും കമ്പിനിക്ക് കിട്ടാനുള്ള കച്ചവടക്കാരുടെ കണക്കും നമ്മളെക്കൊണ്ട് എവിടെയൊക്കെ എങ്ങനെയൊക്കെ കച്ചോടം കൂട്ടാൻ പറ്റും എന്നുള്ള ചിന്തയായിരിക്കും. എയർ പോർട്ടിന് പുറത്ത് എന്നെയും കാത്ത് നിൽക്കുന്ന ഉറ്റവരുടെ പുഞ്ചിരിയുള്ള മുഖവും

‘ഇപ്പോഴും നിസ്‌കാരക്കുപ്പായം കാണുമ്പൊ ആ പഴയ ഗള്‍ഫ് യാത്രയാണ് ഓര്‍മ്മയിലെത്തുക’; വിമാനത്താവളത്തിൽ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന കസ്റ്റംസ് പരിശോധനയുടെ രസകരമായ അനുഭവം സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയിലൂടെ പങ്ക് വയ്ക്കുന്നു, മൊയ്തീന്‍ കൊയക്കോട്ട്

മൊയ്തീൻ കൊയക്കോട്ട് കീറിപ്പറിഞ്ഞ ഒരു നിസ്‌കാരക്കുപ്പായം പുതപ്പാക്കി ചുരുണ്ടുകൂടിക്കിടക്കുന്ന കൊച്ചുമോളുടെ ഓമനമുഖത്തേക്ക് കൗതുകത്തോടെ ഞാന്‍ നോക്കി നിന്നു. എന്താ ഇങ്ങനെ, വൈകുന്നേരം ഉറങ്ങാറില്ലല്ലോ ഇവള്‍. നെറ്റിയില്‍ കൈവച്ചു നോക്കി. നേരിയ പനിയുണ്ടെന്ന് തോന്നുന്നു. ഉണര്‍ത്തണ്ട, ഉറങ്ങിക്കോട്ടെ. വരാന്തയില്‍ വന്നിരുന്നു. ബാല്യത്തിന്റെ സുന്ദരഘട്ടം എത്രവേഗമാണ് കടന്നുപോവുന്നത്. ‘കുഞ്ഞേ, നിന്റെ ഭാവി എന്തായിരിക്കും’. ഓരോരുത്തര്‍ക്കും ഓരോ ജീവിതങ്ങള്‍ ഉടയതമ്പുരാന്‍

കള്ളക്കേസില്‍ നിന്ന് ഒളിച്ചോടി ഗള്‍ഫിലേക്ക്; കൂട്ടുകാരുടെ യാത്രയപ്പില്ലാത്ത ആദ്യ യാത്രയുടെ ഓര്‍മ | സ്കൈ ടൂർസ് ആൻഡ് ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യില്‍ പി.കെ. അശോകന്‍ എഴുതുന്നു

പി.കെ. അശോകന്‍ മിക്ക പ്രവാസികളെയും പോലെ ഗള്‍ഫ് എനിക്കും സമ്മിശ്ര അനുഭവമാണ് നല്‍കിയത്. ചിലപ്പോള്‍ നൊമ്പരപ്പെടുത്തും, മറ്റ് ചിലപ്പോള്‍ ഒരുപാട് സന്തോഷമാണ് അത് കൊണ്ടുവരിക. എന്റെ ആദ്യ ഗള്‍ഫ് യാത്ര തന്നെ സംഭവ ബഹുലമായിരുന്നു. ഇരുപത്തി ഒന്നാം വയസില്‍, 1982 ജനുവരി മാസത്തിലാണ് ഞാന്‍ ആദ്യമായി ഗള്‍ഫിലേക്ക് യാത്രയാകുന്നത്. സഹോദരങ്ങളുടെ വിവാഹവും പഠിത്തവും വീട്ടിലെ സാഹചര്യങ്ങളുമാണ്

‘മധുര മനോഹര സ്വപ്നങ്ങളുമായി ഞാനും നാട്ടിലേക്ക് പുറപ്പെട്ടു, ഒരൊന്നൊന്നര യാത്ര!’; സ്കൈ ടൂർസ് ആൻഡ് ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിൽ വായിക്കാം, റഷീദ് മണ്ടോളി എഴുതുന്ന കൊയിലാണ്ടിക്കാരനായ പ്രവാസിയുടെ കല്യാണക്കഥ

റഷീദ് മണ്ടോളി ഞാൻ ഖത്തറിൽ ജോലി ചെയ്തു കൊണ്ടിരുന്ന കാലഘട്ടം. 1982 ഇതുപോലുള്ള ഒരു ആഗസ്ത് മാസം. ഞാൻ ജോലി ചെയ്യുന്ന ഖത്തർ സ്റ്റീൽ കമ്പനിയിൽ നിന്നും ഇറങ്ങി ദോഹ ജദീദിലുള്ള റൂമിലെത്തി. കുളി കഴിഞ്ഞ് കോമ്പൗണ്ടിലെ വരാന്തയിലിരുന്ന് കാരംസ് കളിക്കുകയായിരുന്നു. അപ്പോൾ ‘സഹമുറി’യന്മാരായ അലി താരമ്മലും ഉമ്മർ കുണ്ടിലും വന്നു പറഞ്ഞു. ‘റഷീദേ, നിന്നെ

കൊയിലാണ്ടിയുടെ അലങ്കാരമായിരുന്ന കറുപ്പും മഞ്ഞയും നിറമണിഞ്ഞ ടാക്സി കാറുകൾ, എല്ലാരും ഒത്തൊരുമിച്ചിരുന്ന കല്യാണങ്ങൾ… ചിതറിയ ചില കൊയിലാണ്ടി ഓർമ്മകൾ എഴുതുന്നു അബ്ദുൾ റഷീദ് | സ്കൈ ടൂർസ് & ട്രാവൽസ് അവതരിപ്പിക്കുന്നു ‘പ്രവാസിയുടെ കൊയിലാണ്ടി’

അബ്ദുൾ റഷീദ് സി.കെ കള്ളി മുണ്ടും ബ്ലൗസുമിട്ട് കയ്യിൽ പച്ചോല ചീന്തുമായി നേരം വെളുക്കുമ്പോൾ തന്നെ മീൻ വാങ്ങാനുള്ള കൊട്ട മുടയാനായി മീൻചാപ്പായിലേക്ക് തീരത്തിന്റെ തീരാകഥകളും നാട്ടുവർത്തമാനങ്ങളും പറഞ്ഞ് ഒരു കൂട്ടം സ്ത്രീകളും മുളയിൽ തീർത്ത കാവു വടിയിൽ രണ്ടറ്റത്തും ചൂടിയിൽ തൂക്കി കെട്ടിയ കൊട്ടയിൽ നിറയെ മത്തിയും ചെറുമീനുകളുമായി കൊയിലാണ്ടിയുടെ മീൻചാപ്പായിലേക്ക് കൂകി പാഞ്ഞുള്ള

“മരണശേഷം അവന്‍ ഓര്‍ക്കുന്നുണ്ടാവും, എന്തിനായിരുന്നു ഇത്രകാലം പ്രവാസിയായി കഷ്ടപ്പെട്ടത്” | സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ റിയാസ് ഊട്ടേരി

റിയാസ് ഊട്ടേരി ഞാനും ഒരു പ്രവാസിയായിരുന്നു, ഇരട്ട പ്രവാസി. കൊയിലാണ്ടിയുടെ ഓർമ്മകളും പേറി രണ്ടു രാജ്യങ്ങളിലാണ് ഞാൻ ജോലി ചെയ്തത്. ഭൂമിയുടെ രണ്ട് ദിക്കുകളിലായി നിലകൊള്ളുന്ന സൗദി അറേബ്യയയിലും മലേഷ്യയിലും ആയി ആറു വർഷത്തോളമാണ് ഞാൻ ജോലി ചെയ്തത്. മനുഷ്യനെ ആകപ്പാടെ മാറ്റിമറിക്കുന്ന ഒരു പ്രതിഭാസമായിരുന്നു പ്രവാസജീവിതം. രണ്ട് രാജ്യത്തിനും രണ്ടു സംസ്കാരങ്ങളും വെവ്വേറെ ഭാഷകളും

ബപ്പൻകാട് ചന്ത, ഓൾഡ് മാർക്കറ്റ് റോഡിലെ വൈകുന്നേര നടത്തം, പഴയ സ്റ്റാന്റിലെ റജുല ബുക് സ്റ്റാൾ…; ഒട്ടും മങ്ങാത്ത കോവിൽക്കണ്ടി ഓർമ്മകൾ പങ്കുവയ്ക്കുന്നു, കൊയിലാണ്ടിക്കാരനായ സയ്യിദ് ഹിഷാം സഖാഫ്

സയ്യിദ് ഹിഷാം സഖാഫ് സ്വന്തം നാട്, മറ്റേതൊരു നാടും പോലെ വെറുമൊരു ഭൂപ്രകൃതി അല്ലെന്നും അതൊരു വികാരവും അനുഭൂതിയുമാണെന്നും തിരിച്ചറിയാൻ പലപ്പോഴും ആ നാട് വിട്ടു മറ്റൊരിടത്തു ജീവിക്കണം. അങ്ങനെ, കൊയിലാണ്ടിയെ ഓർമ്മകളിൽ അയവിറക്കിയും സ്വപ്നങ്ങളിൽ തലോടിയും ദുബായ് ജീവിതം ആരംഭിച്ചിട്ട് എട്ട് വർഷത്തോളമായി. നാടിനെക്കുറിച്ചുള്ളതോ നാട്ടിൽ നടക്കുന്നതോ ആയ തീരെച്ചെറിയ വാർത്തകൾ പോലും പ്രവാസികൾക്ക്

യാത്രയയക്കാന്‍ രണ്ട് ജീപ്പ് നിറയെ ആളുകള്‍, കണ്ണീരോടെ ഉറ്റവരുടെ കൈവീശലുകൾ; കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനും മുന്നേയുള്ള കാലത്തെ ഗൾഫ് യാത്രകളുടെ ഓർമ്മകളെഴുതുന്നു യൂസുഫ് കുറ്റിക്കണ്ടി

യൂസുഫ് കുറ്റിക്കണ്ടി ഏകദേശം മുപ്പത് വർഷങ്ങൾക്കു മുമ്പാണ്, 1990 കാലഘട്ടം. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി എന്ന കൊച്ചു നഗരത്തിലെ ന്യൂ ഹോട്ടലിന്റെ മുന്നിൽ നിന്നും അക്ബർ ട്രാവൽസിന്റെ ബസ് കൊയിലാണ്ടി മുതൽ അന്നത്തെ ബോംബെ വരെയുള്ള യാത്രയ്ക്ക് തെയ്യാറായി നിൽക്കുന്നു. അന്നെനിക്ക് പതിനെട്ട് വയസ്സ്. ബസ്സിൽ തീർത്തും  അപരിചിതരായ കുറേ പേരുണ്ട്. എന്നെപ്പോലെ അറബിപ്പൊന്ന് മോഹിച്ച്

‘ഒടുവിൽ ആ പെട്ടിയും തുറക്കും, അന്നേരം അവിടമാകെ മരുഭൂമിയുടെ മണം പടരും’; ‘പ്രവാസിയുടെ കൊയിലാണ്ടി’ പംക്തിയിലെ ആദ്യ കുറിപ്പ് വായിക്കാം; കൊല്ലം സ്വദേശിനി ഷമീമ ഷഹനായി എഴുതുന്നു

ഷമീമ ഷഹനായി ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലായിരുന്നു എന്റെ ബാല്യം. വിമാനവും ബോംബെബസും അന്നെനിക്ക് പ്രതീക്ഷകളുടെ പ്രതീകങ്ങളായിരുന്നു. ഓരോ വിമാനമിരമ്പലിലും മിഴിരണ്ടും ആകാശത്തേക്ക് തുറിച്ചുനടും. അതിനുള്ളിൽ ബാപ്പയുണ്ടാകും. ഞാൻ നോക്കുമ്പോൾ ബാപ്പ റ്റാറ്റാ പറയും. എന്റെ മനസ്സിലപ്പോൾ ബാപ്പാന്റെ സ്നേഹഭാവങ്ങൾ മിന്നും. വിമാനം കണ്ടിടത്തൊന്നും നിർത്തൂലാന്ന് ഉമ്മ പറയാറുണ്ട്. അതിനായി പ്രത്യേകം സജ്ജീകരിച്ച സ്റ്റോപ്പുണ്ട്. അതിൽനിന്ന് ചാടിയിറങ്ങി നേരെ

പ്രവാസിയോര്‍മ്മകള്‍ക്ക് മഷി പുരളാനൊരിടം; കൊയിലാണ്ടിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കാനായി കൊയിലാണ്ടി ന്യൂസ് ഡോട് കോമില്‍ പുതിയ പംക്തി ആരംഭിക്കുന്നു; വിശദമായി അറിയാം

മലയാളി ഇല്ലാത്ത ഒരിടവും ലോകത്ത് ഇല്ല എന്നൊരു പറച്ചിലുണ്ട്. ജീവിക്കാനായി ജനിച്ച നാടിനെയും ഉറ്റവരെയും വിട്ട് മറ്റേതോ ദേശത്ത് പോയി അധ്വാനിക്കുന്ന പ്രവാസികള്‍ കാരണമാകും ഏതോ ഒരാള്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയത്. അതെ, ലോകമാകെയുള്ള പല പല നാടുകളിലായി എണ്ണമില്ലാത്തത്ര മലയാളികളാണ് പ്രവാസികളായി ഉള്ളത്. നമ്മുടെ കൊയിലാണ്ടിയില്‍ നിന്നും അങ്ങനെ പ്രവാസികളായി പോയ പതിനായിരങ്ങള്‍ ഉണ്ട്.