Tag: POCSO

Total 88 Posts

പതിനൊന്നുകാരനെ ലൈം​ഗികമായി പീഡിപ്പിച്ചു; വടകര മന്തരത്തൂർ സ്വദേശി റിമാൻഡിൽ

വടകര: പതിനൊന്നുകാരനെ ലൈം​ഗീകമായി പീഡിപ്പിച്ച കേസിൽ മന്തരത്തൂർ സ്വദേശി റിമാൻഡിൽ. പുന്നോൽ മീത്തൽ രാമദാസൻ പണിക്കർ ആണ് റിമാൻഡിലായത്. വീട്ടിൽ പൂജയ്ക്കെത്തിയ രാമദാസൻ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. എസ്ഐ പവനനും സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടകര പോക്സോ കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു. Description: 11-year-old sexually assaulted; vadakara native

പതിനാലുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; പിടിയിലായ മണിയൂര്‍ സ്വദേശിയായ വയോധികന്‍ റിമാന്റില്‍

പയ്യോളി: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ മണിയൂര്‍ സ്വദേശിയായ വയോധികനെ റിമാന്‍ഡ് ചെയ്തു. കുന്നത്തുകര മീത്തലെ പൊട്ടന്‍ണ്ടി രാജന്‍ (61) നെയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ഇന്നലെ ഉച്ചയോടെയാണ് പയ്യോളി പോലീസ് ഇയാളെ പിടികൂടിയത്. ഒക്ടോബര്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യോളി പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ബാലുശ്ശേരി സ്വദേശിയ്ക്ക് എഴ് വര്‍ഷം കഠിന തടവും പിഴയും ചുമത്തി കൊയിലാണ്ടി കോടതി

കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും, എഴുപത്തി മൂവായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി കോടതി. ബാലുശ്ശേരി കരിയാത്തന്‍ കാവ് തെക്കേ കായങ്ങല്‍ വീട്ടില്‍ മുഹമ്മദ് അസ്ലം (52) നെയാണ് ശിക്ഷിച്ചത്. പോക്‌സോ നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷനിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി

കോഴിക്കോട്‌ വിദ്യാർഥിയെ മയക്കുമരുന്നും മദ്യവും നൽകി പീഡിപ്പിച്ച കേസ്‌; പ്രതിക്ക് 37 വർഷം തടവ്

കോഴിക്കോട്: ഫുട്‌ബോൾ കളിക്കാനെത്തിയ ഹൈസ്കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക്‌ 37 വർഷം തടവ്. കൊല്ലം പരവൂർ തൊടിയിൽ വീട്ടിൽ അൻസാർ എന്ന നാസറി (62) നെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി സി.എസ് അമ്പിളി ‌വിവിധ വകുപ്പുകളിലായി കഠിനതടവിന് ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം. ജനുവരി മുതൽ വിദ്യാർഥിയെ പലതവണയായി കളിസ്ഥലത്തുനിന്ന്

‘കണ്ണൂര്‍ സ്‌ക്വാഡ് സിനിമയെ വെല്ലും പൊലീസ് നീക്കം പേരാമ്പ്രയില്‍ നിന്നും; പോക്‌സോ കേസിലെ പ്രതിയെ പിടികൂടാന്‍ പൊലീസ് സഞ്ചരിച്ചത് 5778 കിലോമീറ്റര്‍

പേരാമ്പ്ര: പ്രതിയെ തിരഞ്ഞ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ പോയി അതിസാഹസികമായി പ്രതിയെ കുടുക്കിയ കണ്ണൂര്‍ സ്‌ക്വാഡ് വെള്ളിത്തിരയില്‍ നമ്മുടെ കയ്യടി വാങ്ങിയിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു യാത്രയാണ് പേരാമ്പ്രയിലെ പൊലീസുകാരും നടത്തിയിരിക്കുന്നത്. പോക്‌സോ കേസില്‍ പ്രതിയായ ആസാം സ്വാദി മുഹമ്മദ് നജു റുള്‍ ഇസ്ലാമിനെ (21) പിടികൂടാനായി ഈ യാത്ര. 5778 കിലോമീറ്ററോളം യാത്ര ചെയ്താണ്

പതിനഞ്ചുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; കാവുന്തറ സ്വദേശിയ്ക്ക് 20 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി കോടതി

കൊയിലാണ്ടി: പതിനഞ്ചു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിന തടവും, എണ്‍പത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കോടതി. കാവുന്തറ, കാവില്‍, പാലക്കീഴില്‍ വീട്ടില്‍ ബാബു (50) നെയാണ് കോടതി ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.നൗഷാദലിയാണ് ശിക്ഷവിധിച്ചത്. പോക്‌സോ നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷനിയമപ്രകാരവും പ്രതിയെ ശിക്ഷിച്ചത്.

പതിനഞ്ചുകാരിയെ കടന്നുപിടിച്ചതായി പരാതി; പോക്‌സോ കേസില്‍ തിരുവങ്ങൂര്‍ സ്വദേശിയായ അധ്യാപകന്‍ റിമാന്‍ഡില്‍

തിരുവങ്ങൂര്‍: പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച സംഭവത്തില്‍ തിരുവങ്ങൂര്‍ സ്വദേശിയായ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. തിരുവങ്ങൂര്‍ സ്വദേശിയും ഇപ്പോള്‍ മൊടക്കല്ലൂര്‍ തോരായിക്കടവിലെ താമസക്കാരനുമായ ബിജു (49)നെയാണ് നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. കോഴിക്കോട് നഗരത്തിലെ സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. സ്‌കൂളിലെ സ്റ്റോര്‍ റൂമില്‍വെച്ച് വിദ്യാര്‍ഥിനിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് അന്വേഷണമാരംഭിച്ചതോടെ ഒളിവില്‍ പോയി. പേരാമ്പ്രയിലെ സ്വകാര്യ

ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം; പോക്‌സോ കേസില്‍ പെരുവട്ടൂര്‍ സ്വദേശിയ്ക്ക് അഞ്ചുവര്‍ഷം കഠിന തടവും പിഴയും

കൊയിലാണ്ടി: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പെരുവട്ടൂര്‍ സ്വദേശിയ്ക്ക് അഞ്ചുവര്‍ഷം കഠിന തടവും പതിനയ്യായിരം രൂപ പിഴയും വിധിച്ച് കോടതി. പുനത്തില്‍ മീത്തല്‍ വീട്ടില്‍ സുനില്‍ കുമാര്‍ (57)നെയാണ് പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.നൗഷാദലിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും. 2021 ല്‍

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടന്‍ പൊലീസിന്റെ വലയില്‍; പോക്‌സോ കേസ് പ്രതിയായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞ ഇരിങ്ങത്ത് സ്വദേശി നാലുവര്‍ഷത്തിനുശേഷം അറസ്റ്റില്‍

പയ്യോളി: പോക്‌സോ കേസ് നാലുവര്‍ഷത്തിനുശേഷം പയ്യോളി പൊലീസിന്റെ പിടിയില്‍. ഇരിങ്ങത്ത് നാഗത്ത് വീട്ടില്‍ അഭിലാഷ് (37) ആണ് പിടിയിലായത്. 2019ല്‍ പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ വിദേശത്ത് ഒളിവിലായിരുന്നു. ജൂണ്‍ 11ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍വെച്ച് ഇയാളെ പയ്യോളി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. വടകര എ.എസ്.പിയുടെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ

താമരശ്ശേരിയില്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍ കഴിയവെ ഈങ്ങാപ്പുഴ സ്വദേശിയ്‌ക്കെതിരെ വീണ്ടും പോക്‌സോ കേസ്; നടപടി ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍

താമരശ്ശേരി: താമരശ്ശേരിയില്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍ കഴിയവെ ഈങ്ങാപ്പുഴ സ്വദേശിയ്‌ക്കെതിരെ വീണ്ടും പോക്‌സോ കേസ്. താമരശ്ശേരിയില്‍ ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. ഈങ്ങാപ്പുഴ എലോക്കര നാലകത്ത് അഷറഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. പത്തുവയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിനാണ് അഷ്‌റിഫിനെ താമരശ്ശേരി പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തത്. അഷ്‌റഫിന്റെ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍