Tag: Pisharikavu Devaswom
കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നടത്തി വന്ന തൃക്കാര്‍ത്തിക സംഗീതോത്സവം ഈ വര്‍ഷം ഒഴിവാക്കി; ഭക്തര്‍ക്ക് നിരാശ, പ്രതിഷേധം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക വിളക്കിന്റെ ഭാഗമായി നടത്തുന്ന സംഗീതോത്സവം ഒഴിവാക്കി. വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ നടത്തി വന്നിരുന്ന എട്ട് ദിവസം നീണ്ട് നില്ക്കുന്ന സംഗീതോത്സവമാണ് ഇക്കുറി കാരണമൊന്നുമില്ലാതെ നിര്‍ത്തലാക്കിയത്. തീരുമാനം അറിഞ്ഞതോടെ വലിയ നിരാശയും പ്രതിഷേധവുമാണ് ഭക്തജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്. ഭക്തജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നടത്തിയിരുന്നത്. ഏറെ പ്രശസ്തരായ സംഗീതജ്ഞരാണ്
പ്രതിഷേധം വിജയം; കൊല്ലം ചിറയോരത്ത് വാഹന പാര്‍ക്കിങ്ങിന് ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ചതായി പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: കൊല്ലം ചിറയോരത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ച് പിഷാരികാവ് ദേവസ്വം. പാര്‍ക്കിങ് ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെയും യുവജനസംഘടനകളുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാക്കള്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് കൊട്ടിലകത്ത് ബാലന് നായരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പിന്‍വലിക്കാനുള്ള തീരുമാനം വന്നത്.
കൊല്ലം ചിറയോരത്തെ അന്യായമായ പാര്‍ക്കിങ് ഫീസ്: പ്രതിഷേധവുമായി യുവജന സംഘടനകള്‍, തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യം
കൊയിലാണ്ടി: കൊയിലാണ്ടിയുടെ പ്രധാന ആകര്‍ഷണീയതകളിലൊന്നായ കൊല്ലം ചിറയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഭീമമായ ഫീസ് ഈടാക്കാനുള്ള പിഷാരികാവ് ദേവസ്വത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. തീരുമാനത്തിനെതിരെ നാട്ടുകാര്‍ക്കൊപ്പം ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് ഉള്‍പ്പെടെയുള്ള യുവജന സംഘടനകളും രംഗത്തെത്തി. നവംബര്‍ ഒന്ന് മുതല്‍ ചിറയോരത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അന്യായമായ