Tag: #Peruvannamuzhi

Total 4 Posts

‘കടുവയെ ഞാന്‍ അവിടെ കണ്ടിരുന്നു’, പെരുവണ്ണാമൂഴിയില്‍ കടുവയെ കണ്ടെന്ന് റബ്ബര്‍ ടാപ്പിങ് തൊഴിലാളി; ആശങ്കയോടെ നാട്, പരിശോധന തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍

പെരുവണ്ണാമൂഴി: ടാപ്പിങ് തൊഴിലാളികള്‍ പെരുവണ്ണാമൂഴിയില്‍ കടുവയെ കണ്ടതായി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പരിശോധന ശക്തമാക്കി ഫോറസ്റ്റ് അധീകൃതര്‍. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട വട്ടക്കയം, എളങ്കാട് മേഖലയിലാണ് കടുവയെ കണ്ടതായി തൊഴിലാളികള്‍ പറഞ്ഞത്. പുലര്‍ച്ചെ നാലരയോടെ ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് കടുവയെ കണ്ടത്. കടുവ കൃഷിഭൂമിയിലേക്ക് ഓടുന്നത് കണ്ടെന്നാണ് തൊഴിലാളികളുടെ മൊഴി. ഇതിനുശേഷം

ശബ്ദവും കുലുക്കവുമില്ല; കാഴ്ചകള്‍ക്കാണെങ്കില്‍ ഒരു പഞ്ഞവുമില്ല: പെരുവണ്ണാമൂഴി തടാകത്തിലൂടെ ഒരു ബോട്ട് സവാരി പോയാലോ!

പേരാമ്പ്ര: ശബ്ദമോ കുലുക്കമോ ഇല്ലാതെ സോളാര്‍ ബോട്ടില്‍ പെരുവണ്ണാമൂഴി ഡാമിലെ തടാകത്തിലൂടെയുള്ള ബോട്ട് സവാരി സന്ദര്‍ശകര്‍ക്ക് ഹരമാവുന്നു. 10 ഉം 20 ഉം സീറ്റുകളുള്ള രണ്ട് ജപ്പാന്‍ നിര്‍മിത സോളാര്‍ ബോട്ടുകളാണ് സഞ്ചാരികള്‍ക്കായി ജലസേചന വകുപ്പ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ശബ്ദശല്യം ഒഴിവാക്കുന്നതിനാണ് സോളാര്‍ ബോട്ടുകള്‍ ഉപയോഗിക്കുന്നത്. അരമണിക്കൂര്‍ കൊണ്ട് നാല്

‘സ്വർണ്ണം തിരികെ തന്നില്ലെങ്കിൽ കൊന്നുകളയും’; പന്തിരിക്കര സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി

പേരാമ്പ്ര: വിദേശത്തുനിന്ന് എത്തിയ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. വിദേശത്തു നിന്ന് കൊണ്ടുവന്ന സ്വർണ്ണം തിരികെ നൽകിയില്ലെങ്കിൽ യുവാവിനെ കൊല്ലുമെന്ന ഭീഷണിയെ തുടർന്ന് കുടുംബം പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മെയ് പതിമൂന്നിനാണ് യുവാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് 20-ാം തിയ്യതി ജോലിക്കെന്നും പറഞ്ഞു

കുട്ടികളുടെ പാര്‍ക്കും ഇന്റര്‍പ്രെട്ടേഷന്‍ സെന്ററും ഓപ്പണ്‍ കഫ്റ്റീരിയയുമെല്ലാം ഒരുങ്ങി; പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി ഫെബ്രുവരി 26-ന് സഞ്ചാരികള്‍ക്ക് സമര്‍പ്പിക്കും

പേരാമ്പ്ര: കാത്തിരിപ്പുകള്‍ക്ക് വിരാമം കുറിച്ചു കൊണ്ട് പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി നാടിന് സമര്‍പ്പിക്കുന്നു. ഫെബ്രുവരി 26 ന് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സഞ്ചാരികള്‍ക്കായി സമര്‍പ്പിക്കും. എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. 3.13 കോടി രൂപയുടെ ടൂറിസം വികസനപദ്ധതിയാണ് വിനോദസഞ്ചാരവകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന