Tag: Perambra

Total 174 Posts

പ്രസവത്തെ തുടർന്ന് രക്തസ്രാവം; മുളിയങ്ങല്‍ സ്വദേശിനിയായ യുവതി മരിച്ചു

പാലേരി: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന പേരാമ്പ്ര പാലേരി സ്വദേശിനി മരിച്ചു. പാലേരി കന്നാട്ടിയിലെ പടിഞ്ഞാറെ നടുക്കണ്ടിയില്‍ രഘുവിന്റെ ഭാര്യ ദിവ്യയാണ് മരിച്ചത്. മുപ്പത്തൊമ്പത് വയസായിരുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്കിയക്ക് ശേഷം യുവതിക്ക് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛൻ: മുളയങ്ങല്‍ വെള്ളങ്കോട്ട് പരേതനായ

പേരാമ്പ്ര വാളൂരില്‍ ശക്തമായ കാറ്റില്‍ തേക്കുമരം കടപുഴകി വീണു; വീടും വീട്ടുപകരണങ്ങളും തകര്‍ന്നു

പേരാമ്പ്ര: വാളൂരില്‍ തേക്ക് മരം കടപുഴകി വീണ് വീട് തകര്‍ന്നു. വാളൂര്‍ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഇല്ല്യങ്കോട്ട് ബാബുവിന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകര്‍ന്നത്. ഓടു മേഞ്ഞ വീടിന്റെ പിന്‍ഭാഗത്തായാണ് മരം കടപുഴകി വീണത്. വീടിന്റെ അടുക്കളയുടെയും സമീപത്തെ മുറിയുടെയും മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. വീട്ടിനകത്ത് അടുക്കളയിലെ പാത്രങ്ങള്‍ സമീപത്തെ മുറിയിലെ ഫര്‍ണിച്ചറുകള്‍ എന്നിവയും

മുളിയങ്ങല്‍ കൈതക്കൊല്ലി റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു; വാഹനങ്ങള്‍ കടന്നുപോകേണ്ട വഴിയറിയാം

കൂരാച്ചുണ്ടില്‍ നിന്നും കായണ്ണ വഴി പേരാമ്പ്രയിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ കൂരാച്ചുണ്ട്-ചെമ്പ്ര വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  

‘വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന എഴുത്തുകള്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ’; ‘കുഞ്ഞിപ്പെണ്ണ്’ ന്റെ പ്രകാശനം നിര്‍വഹിച്ച് യു.കെ.കുമാരന്‍

പേരാമ്പ്ര: സാഹിത്യരംഗത്ത് നിരവധി പുസ്തകങ്ങള്‍ ദിനം പ്രതി പ്രസിദ്ധീകരിക്കപെടുമ്പോള്‍ അവയില്‍ വായനക്കാര്‍ക്ക് ഇഷ്ടപെടുന്ന എഴുത്തുകള്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂവെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ അഭിപ്രായപെട്ടു. ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച ടി.വി.മുരളിയുടെ നോവല്‍ കുഞ്ഞിപ്പെണ്ണ് ന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്. ചുറ്റിലുമുള്ള അനുഭവങ്ങളും അതോടൊപ്പം ഭാവനകളും ലളിതമായ ഭാഷയും ഉള്‍പെടുമ്പോള്‍

ലഹരി ഉപയോഗിക്കാന്‍ ചെറുപ്പക്കാര്‍ തമ്പടിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന; പേരാമ്പ്രയില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടയില്‍ ആറ് യുവാക്കള്‍ പിടിയില്‍

പേരാമ്പ്ര: കഞ്ചാവ് ഉപയോ​ഗിക്കുന്നതിനിടയിൽ ആറ് യുവാക്കളെ പേരാമ്പ്ര പോലീസ് പിടികൂടി. തിരുവള്ളൂർ സ്വദേശികളായ നാറാണത്ത് അർഷാദ്, തെക്കേകണ്ണമ്പള്ളി യാക്കൂബ്, ചെറുകുനിയിൽ മുനീർ, കൈതക്കൽ നൊച്ചാട് നെല്ലുവേലി വീട്ടിൽ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി യൂസഫ്, വെള്ളിയൂർ കൊളപ്പോട്ടിൽ വീട്ടിൽ ശ്രീനാഥ്, വെള്ളിയൂർ വെള്ളരിയിൽ വീട്ടിൽ അജിൽ ജെ മനോജ് എന്നിവരാണ് പിടിയിലായത്. പേരാമ്പ്ര ഡിവെെഎസ്പി കെ.എം ബിജുവിന്

വിദേശമദ്യം കൈവശംവെച്ച് വില്‍പ്പന നടത്തിയ കൂത്താളി സ്വദേശി പിടിയില്‍; അറസ്റ്റിലായത് മദ്യവില്‍പ്പന നടത്തുന്നതിനിടെ

പേരാമ്പ്ര: വിദേശ മദ്യവുമായി കൂത്താളി സ്വദേശി പേരാമ്പ്ര എക്‌സൈസിന്റെ പിടിയില്‍. കൂത്താളിയില്‍ മദ്യവില്‍പ്പന നടത്തിയ രാജന്‍ (62) ആണ് പിടിയിലായത്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനന്‍ പി.പിയും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മെയ് ഒന്നാം തിയ്യതിയായതിനാല്‍ ഇന്നലെ മദ്യവില്‍പ്പനശാലകള്‍ അവധിയായിരുന്നു. ഈ അവസരം മുതലാക്കി മദ്യവില്‍പ്പന നടത്തുകയായിരുന്നു പ്രതിയെന്ന് എക്‌സൈസ് പറഞ്ഞു.

വോട്ടെടുപ്പിന് പിന്നാലെ പേരാമ്പ്ര നൊച്ചാട് യു.ഡി.എഫ്-എല്‍.ഡി.എഫ് സംഘര്‍ഷം; പരിക്കേറ്റ യു.ഡി.എഫ് പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

പേരാമ്പ്ര: വോട്ടെടുപ്പിന് പിന്നാലെ പേരാമ്പ്ര നൊച്ചാട് എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷം. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് യു.ഡി.എഫ് പ്രവര്‍ത്തകരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യു.ഡി.എഫ് പ്രവര്‍ത്തകരായ ലിജാസ് മാവട്ടയില്‍, ജാസിര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ, വികാസ് മരുതോടി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടിക്കലാശ ദിവസം പേരാമ്പ്രയിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷങ്ങളുടെ തുടക്കമെന്നാണ് പേരാമ്പ്ര

Fact Check: ”പേരാമ്പ്രയില്‍ സ്വത്തിനുവേണ്ടി പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകന്‍”; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ വസ്തുത അറിയാം

കൊയിലാണ്ടി: കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ദൃശ്യമുണ്ട്. ഒരു വയോധികനെ യുവാവ് മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍. ഏറെ അസ്വസ്ഥപ്പെടുത്തുന്ന ഈ ദൃശ്യങ്ങള്‍ പേരാമ്പ്രയിലേത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ‘ പേരാമ്പ്രയില്‍ സ്വത്തിന്റെ പേരില്‍ വയോധികനെ മകന്‍ അന്ധമായി മര്‍ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍. പിതാവിന്റെ മരണശേഷം സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ

‘മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല’ ; സൈബര്‍ ആക്രമണത്തിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഷാഫി പറമ്പില്‍

പേരാമ്പ്ര: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ സോഷ്യല്‍ മീഡിയകളിലൂടെ ആക്രമിക്കാന്‍ താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. നിയമവിരുദ്ധമായി വല്ലതും നടന്നെങ്കില്‍ നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഷാഫി പറഞ്ഞു. 22 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ഇല്ലാക്കഥ പറഞ്ഞ് വിജയിക്കണമെന്ന് ആഗ്രഹമില്ല. ഉള്ളതുതന്നെ ഒരുപാട്

മരണത്തിനിപ്പുറവും ആ നെഞ്ചുകള്‍ തുടിക്കും, കണ്ണുകള്‍ കാഴ്ചയേകും; ഹൃദയവും കരളും കണ്ണുകളും വിട്ടുനല്‍കി ചെറുവണ്ണൂരിലെ ബിലീഷ് യാത്രയായി

പേരാമ്പ്ര: നാട്ടില്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന വ്യക്തിത്വമായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ചെറുവണ്ണൂര്‍ പന്നിമുക്ക് സ്വദേശി തട്ടാന്റവിട ബിലീഷ്. മരണത്തിലൂടെയും അദ്ദേഹം ജീവിക്കുകയാണ്, തന്റെ ഹൃദയവും കരളും കണ്ണുകളും ലഭിച്ച വ്യക്തികളിലൂടെ. മാര്‍ച്ച് 11നാണ് രക്തസമ്മര്‍ദ്ദം കൂടിയ നിലയില്‍ നാല്‍പ്പത്തിയേഴുകാരനായ ബിലീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വീണ്ടും സംസാരിച്ചു തുടങ്ങുകയും ജീവിതത്തിലേക്ക് തിരികെവരുന്നുവെന്ന