Tag: Perambra
കുരുടിമുക്ക് സ്വദേശിനിയുടെ സ്വര്‍ണ പാദസരം പേരാമ്പ്രയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായി
പേരാമ്പ്ര: കുരുടിമുക്ക് സ്വദേശിനിയുടെ സ്വര്‍ണ പാദസരം പേരാമ്പ്രയിലേക്കുളള യാത്രയ്ക്കിടെ നഷ്ടമായതായി പരാതി. ഇന്ന് വൈകുന്നേരം മൂന്നുമണിയ്ക്കും നാലുമണിയ്ക്കും ഇടയിലാണ് സംഭവം. കുരുടിമുക്കില്‍ നിന്നും പേരാമ്പ്രയിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പാദസരം നഷ്ടമായത്. പേഴ്‌സില്‍ സൂക്ഷിച്ച നിലയിലായിരുന്നു. അഞ്ചാംപീടിക കല്‍പ്പത്തൂരില്‍ വെച്ച് കോട്ട് എടുക്കാനായി വാഹനം നിര്‍ത്തിയിരുന്നു. ഇതിന് പുറമേ പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ പരിസരത്തും വണ്ടി
വീട് വൃത്തിയാക്കുന്നതിനിടെ ശക്തമായ മഴ പെയ്തതോടെ രണ്ടാംനിലയിലെ സണ്‍ഷേഡില്‍ കുടുങ്ങി തൊഴിലാളി; താഴെ ഇറക്കിയത് പേരാമ്പ്രയിലെ അഗ്നിരക്ഷാപ്രവര്‍ത്തകര്‍
പേരാമ്പ്ര: വീട് വൃത്തിയാക്കുന്നതിനിടെ രണ്ടാം നിലയിലെ സണ്‍ഷേഡില്‍ കുടുങ്ങിയ തൊഴിലാളിയ്ക്ക് രക്ഷകരായി പേരാമ്പ്രയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കൂത്താളി മൂരികുത്തിയിലാണ് സംഭവം. കണ്ണിപ്പൊയില്‍ അബ്ദുല്‍ റഷീദിന്റെ വീടിന് മുകളിലാണ് ശുചീകരണ തൊഴിലാളിയായ കിളച്ചപറമ്പില്‍ അഷ്‌റഫ് കുടുങ്ങിപ്പോയത്. വീടിന്റെ ഷേഡും, പാത്തിയും വൃത്തിയാക്കുന്നതിനിടയില്‍ മഴയെ തുടര്‍ന്ന് കാല്‍ വഴുതി അപകടത്തില്‍പ്പെടുകയായിരുന്നു. യാതൊരു സുരക്ഷ സംവിധാനവും
പതിനഞ്ചുകാരനെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ചു; മുളിയങ്ങലില്‍ നാലുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു
പേരാമ്പ്ര: മുളിയങ്ങലില്‍ കുറുക്കന്റെ കടിയേറ്റ് നാലുപേര്‍ക്ക് പരിക്ക്. മുളിയങ്ങലിലെ ചെമ്പ്ര തറമ്മല്‍ ഭാഗത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. ചെമ്പ്ര മീത്തല്‍ ആദില്‍, ഉമ്മ റെജീന, കല്ലറമീത്തല്‍ ബഷീര്‍, തറമ്മല്‍ രാജേഷ് എന്നിവരെയാണ് കുറുക്കന്‍ ആക്രമിച്ചത്. ആദിലിനെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് മറ്റുമൂന്നുപേര്‍ക്ക് കടിയേറ്റത്. പരിക്കേറ്റവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. തുടര്‍ന്ന്
നിരന്തരം അപകടങ്ങളും, സാമൂഹ്യവിരുദ്ധരുടെ ശല്യവും; പേരാമ്പ്ര ബൈപ്പാസ് റോഡില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് കക്കാട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് റോഡില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് കക്കാട് ശാഖ മുസ്ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. നിരന്തരം അപകടങ്ങളും, സാമുഹ്യ വിരുദ്ധരുടെ ശല്യവുമുള്ള ഇടമാണിത്. കൂടാതെ ബൈപ്പാസ് റോഡിന്റെ സമീപത്തുള്ള വയലുകളില്‍ കക്കൂസ് മാലിന്യം ഉള്‍പ്പടെ തള്ളി തണ്ണീര്‍ തടങ്ങളിലെ ജലം മലിനമായി തോടുകളിലൂടെ ഒഴുകി പരിസരത്തെ ജല സ്രോതസ്സുകള്‍ മലീമസമാകുകയും
നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ വയല്‍ തൃക്കോവില്‍ മൂസഹാജി അന്തരിച്ചു
പേരാമ്പ്ര: നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന വയല്‍ തൃക്കോവില്‍ മൂസഹാജി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. പേരാമ്പ്ര മസ്ജിദുല്‍ നൂര്‍ മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ: കുഞ്ഞായിഷ. മക്കള്‍: ഡോ. സക്കീര്‍ (റിനൈ മെഡിസിറ്റി എറണാകുളം), സറീന, ഡോ.സാബിര്‍ (ജില്ല ജനറല്‍ ഹോസ്പിറ്റല്‍ കോഴിക്കോട്), മരുമക്കള്‍: ഡോ. റാണി (റിനൈ മെഡിസിറ്റി), ഡോ.കെ.കെ.അബ്ദുള്‍ മജീദ് (അസോസിയേറ്റീവ് പ്രഫസര്‍
ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്നകമന്റ്; പേരാമ്പ്ര എടവരാട് സ്വദേശിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍
പേരാമ്പ്ര: ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ കമന്റിട്ടെന്നാരോപിച്ച് എടവരാട് കുഞ്ഞാറമ്പത്ത് മീത്തല്‍ ചന്ദ്രനെ അക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ബംഗളുരുവില്‍ വെച്ചാണ് പേരാമ്പ്ര പൊലീസ് പ്രതികളെ പിടികൂടിയത്. എടവരാട് കുന്നത്ത് മീത്തല്‍ അന്‍ഷിദ് (28), കുട്ടോത്ത് മുണ്ടാരംപുത്തൂര്‍ മുഹമ്മദ് നാസില്‍ (24), എടവരാട് പുതിയോട്ടില്‍ അബ്ദുള്‍ റൗഫ് (28), അന്‍സാർ തുടങ്ങിയവര്‍ ആണ് അറസ്റ്റില്‍
പേരാമ്പ്രയില്‍ യുവാവിനെ ബിയര്‍കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു; കല്ലോട് സ്വദേശി അറസ്റ്റില്‍
പേരാമ്പ്ര: പേരാമ്പ്രയില്‍ യുവാവിനെ ബിയര്‍കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. കൂത്താളി സ്വദേശി ഈരാറ്റുമ്മല്‍ ശ്യാം സേതുവിനാണ് പരിക്കേറ്റത്. കല്ലോട് സ്വദേശി വിഷ്ണുപ്രസാദാണ് മര്‍ദ്ദിച്ചത്. പേരാമ്പ്രയിലെ വിദേശ മദ്യഷോപ്പിന് സമീപം ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ ശ്യാംസേതുവിനെ ഉടനെ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രതി വിഷ്ണുപ്രസാദിനെ
ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന കമന്റ്; പേരാമ്പ്ര സ്വദേശിയ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
പേരാമ്പ്ര: ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന കമന്റിട്ടത്തിന്റെ പേരില്‍ പേരാമ്പ്ര എടവരാട് സ്വദേശിയെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. ചേനായി കുഞ്ഞാറമ്പത്ത് ചന്ദ്രനെ നേരെ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു ആക്രമണം നടന്നത്. പേരാമ്പ്ര കല്ലോട് സ്വദേശി കൂമുള്ളി അന്‍സാറാണ് അറസ്റ്റിലായത്. ഇനിയും പ്രതികളെ പിടികൂടാനുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിദ്വേഷ
”ഓവുചാലിലേക്ക് പെട്രോള്‍ കലര്‍ന്ന വെള്ളം ഒഴുക്കിയ പെട്രോള്‍ പമ്പ് ഉടമക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം”; പേരാമ്പ്രയിലെ പമ്പുടമയ്‌ക്കെതിരെ പ്രതിഷേധവുമായി ആക്ഷന്‍ കമ്മിറ്റി
പേരാമ്പ്ര: ഇന്ധന ചോര്‍ച്ച മൂലം അടച്ചിട്ട പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപത്തെ പെടോള്‍ പമ്പില്‍ നിന്നും പെട്രോള്‍ കലര്‍ന്ന വെള്ളം പൊതു ഓവുചാലിലേക്ക് ഒഴുക്കി വിട്ട പെടോള്‍ പമ്പ് ഉമടക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പെട്രോള്‍ ടാങ്ക് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി കുഴി എടുത്തപ്പോള്‍ വന്ന പെട്രോള്‍ കലര്‍ന്ന
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം; പേരാമ്പ്രയില്‍ ഒപ്പുമതില്‍ സംഘടിപ്പിച്ച് ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ്
പേരാമ്പ്ര: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട ഗ്രാന്റുകളും ബജറ്റ് വിഹിതവും നല്‍കാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് ഒപ്പു മതില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സല്‍മ നന്‍മനക്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ