Tag: Perambra

Total 187 Posts

പ്രതിഷേധം, സംഘര്‍ഷം, ഹര്‍ത്താല്‍; പേരാമ്പ്രയിലെ വിക്ടറി സമരം എന്ത്, എന്തിന്?, വിശദമായി പരിശോധിക്കാം

പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്‍ഡ് സാനിറ്ററീസ് എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തൊഴിലാളികള്‍ സമരത്തിലാണ്. സ്ഥാപനത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് തൊഴിലാളികളെ പുറത്താക്കിയതാണ് സമരത്തിന്റെ തുടക്കം. സ്ഥാപനത്തിനെതിരെയുള്ള സമരവും സംഘര്‍ഷവും അതിനെ തുടര്‍ന്നുള്ള ഹര്‍ത്താലിനുമെല്ലാമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പേരാമ്പ്ര സാക്ഷ്യം വഹിച്ചത്. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നിപപാടുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സമരത്തിലുള്ള തൊഴിലാളികള്‍

പേരാമ്പ്രയിൽ വ്യാപാരികൾ നടത്തിയ ഹർത്താൽ പൂർണ്ണം, നാളെ മുതൽ വിക്ടറി ടൈൽസ് തുറന്നുപ്രവർത്തിക്കുമെന്ന് വ്യാപാരികൾ (വീഡിയോ കാണാം)

പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററീസില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ വ്യാപാരികള്‍ നടത്തിയ ഹര്‍ത്താല്‍ പരിപൂര്‍ണം. കടകള്‍ ഒന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. ഹര്‍ത്താലിന്റെ ഭാഗമായി വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി. പേരാമ്പ്ര

ഫോര്‍മുല വണ്‍ കാര്‍ റേസിങ്ങിൽ അന്താരാഷ്ട്ര താരമാകാനൊരുങ്ങി പേരാമ്പ്ര സ്വദേശിനി സൽവ

പേരാമ്പ്ര: ഇന്ത്യയില്‍ നിന്നുള്ള പ്രഥമ വനിതാ ഇന്റര്‍നാഷണല്‍ ഫോര്‍മുല വണ്‍ റേസിംഗ് താരമാകാന്‍ ഒരുങ്ങി ചെമ്പ്ര സ്വദേശിനി. ചെമ്പ്ര പനിച്ചിങ്ങള്‍ കുഞ്ഞാമൂ- സുബൈദ ദമ്പതികളുടെ മകള്‍ സല്‍വ മര്‍ജാനാണ് റേസിംഗിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ആത്മവിശ്വാസവും അര്‍പ്പണബോധവും കൈമുതലാക്കി എഫ് വണ്‍ റേസിംഗില്‍ സ്വന്തം ജീവിതചര്യ തന്നെ കെട്ടിപടുക്കുവാനുള്ള പ്രയാണത്തിലാണ് ഈ 23കാരി. വരാനിരിക്കുന്ന എഫ് ഫോര്‍

പിടിച്ചെടുത്തത് പാക്കറ്റുകണക്കിന് ഹാന്‍സും കൂള്‍ ലിപും; പേരാമ്പ്രയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ലഹരിവസ്തുക്കളുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പേരാമ്പ്ര: പേരാമ്പ്രയിൽ വിൽപ്പനയ്ക്കായെത്തിച്ച ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കൾ പിടിയിൽ. കൂത്താളിയിലെ പുത്തൂച്ചാലിൽ നവാസ്, കൽപത്തൂരിലെ പുതുക്കുടി ഷമീം എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പോലീസാണ് യുവാക്കളെ പിടികൂടിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച 240 പാക്കറ്റ് ഹാൻസ്, 102 പാക്കറ്റ് കൂൾ ലിപ് എന്നിവയാണ് ഇവരിൽ നിന്ന് പിടികൂടിയത്. പേരാമ്പ്ര മാർക്കറ്റിനടുത്ത് വില്പനയ്ക്ക് എത്തിയതിനിടെയാണ്

” എനിക്ക് ഭാര്യയുമൊത്ത് ജീവിച്ചുപോകാന്‍ കഴിയില്ല” എന്ന് പറഞ്ഞ് പെട്രോളില്‍ കുളിച്ച് പൊലീസിന് മുന്നില്‍ ആത്മഹത്യഭീഷണിയുമായി കടിയങ്ങാട് സ്വദേശിയായ 26കാരന്‍; യുവാവിനെ മണിക്കൂറുകളെടുത്ത് അനുനയിപ്പിച്ച് പേരാമ്പ്ര പൊലീസ്‌

പേരാമ്പ്ര: പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രിയോടെ അരങ്ങേറിയ ഉദ്വേഗഭരിതമായ സംഭവ വികാസങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. സംഭവത്തെക്കുറിച്ചുള്ള പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ റിയാസ് കെ.ടിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ സുഹൃത്താണ് സ്വന്തം ഫേസ് ബുക്കിലൂടെ റിയാസിന്റെ വാക്കുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാനസിക പിരിമുറുക്കത്തിന്റെ തീവ്രതയിൽ രക്ഷയില്ലാതെ മരണം വരിക്കാൻ തീരുമാനിച്ച കടിയങ്ങാട്

മസ്‌കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകനും പേരാമ്പ്ര സ്വദേശിയുമായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മസ്‌കത്തില്‍ അന്തരിച്ചു

പേരാമ്പ്ര: ഹൃദയാഘാതത്തെത്തുടര്‍ന്ന് യുവാവ് മസ്‌ക്കത്തില്‍ അന്തരിച്ചു. പേരാമ്പ്ര പന്തിരിക്കര കിഴക്കുപുറത്തു ഷമീര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. മസ്‌കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. മസ്‌ക്കറ്റ് ഇബ്രിയില്‍ റോയല്‍ കിച്ചന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഷമീര്‍. ശനിയാഴ്ച്ച രാത്രിയോടെ നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി

പതിറ്റാണ്ടു നീണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമായി; പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു, പരിപാടി ആഘോഷമാക്കി നാട്ടുകാര്‍

പേരാമ്പ്ര: പേരാമ്പ്രക്കാരുടെ ചിരകാലമോഹമായിരുന്ന പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമായി. ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. എംഎല്‍എ ടി.പി രാമകൃഷ്ണന്‍, വടകര എംപി കെ മുരളീധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ടില്‍ ഞായറാഴ്ച്ച വൈകുന്നേരം നടന്ന പരിപാടിയില്‍ എംഎല്‍എമാരായ കെ.പി

ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതിന് പിന്നാലെ മുറിയ്ക്കുള്ളില്‍ കയറി ആത്മഹത്യാ ശ്രമം; നിര്‍ണായക സമയത്ത് സ്വന്തം ജീവന്‍ പോലും നോക്കാതെ ഇടപെട്ട് പേരാമ്പ്ര സ്വദേശിയായ പൊലീസ് ഓഫീസര്‍

പേരാമ്പ്ര: വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടുടമയെ സ്വജീവന്‍ പണയംവെച്ച് രക്ഷിച്ച് പേരാമ്പ്ര സ്വദേശിയായ പൊലീസ് ഓഫീസര്‍. കൂരാച്ചുണ്ട് സ്റ്റേഷനിലെ സി.പി.ഒയും കൂത്താളി സ്വദേശിയുമായ സജിത്ത് നാരായണനാണ് സ്വന്തം സുരക്ഷിതത്വം പോലും നോക്കാതെ മറ്റൊരു ജീവന്‍ രക്ഷിക്കാനായി തക്ക സമയത്ത് ഇടപെട്ടത്. ഇന്നലെ ഉച്ചയോടെ കൂരാച്ചുണ്ട് പൂവത്തുംചോലയിലായിരുന്നു സംഭവം. കോടതി വിധി പ്രകാരം

പുതുപാതയില്‍ പുതുയാത്രയുമായി പ്രണവം ബസ്സ്; പേരാമ്പ്ര തറമ്മലങ്ങാടി വഴി കൊയിലാണ്ടിയിലേക്ക് സര്‍വീസ് ആരംഭിച്ചു

പേരാമ്പ്ര: പുതുക്കിപ്പണിത പേരാമ്പ്ര – തറമ്മലങ്ങാടി റോഡ് വഴി കൊയിലാണ്ടിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. പ്രണവം എന്ന പേരില്‍ സര്‍വീസ് നടത്തുന്ന ബസ് പേരാമ്പ്ര നിന്നും കൊയിലാണ്ടിയിലേക്ക് ചേനോളി, നൊച്ചാട്, ഏക്കാട്ടൂര്‍, തറമ്മല്‍ അങ്ങാടി, കുരുടിമുക്ക്, പാറക്കുളങ്ങര, ഊരള്ളൂര്‍, മുത്താമ്പി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് കടന്നു പോവുക. സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ ബജറ്റ് വിഹിതം

പേരാമ്പ്രയില്‍ സി.പി.എം. ജാഥയ്ക്ക് ആളെയെത്തിച്ച സ്‌കൂള്‍ബസിന് പിഴ: മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് 14,700 രൂപ

പേരാമ്പ്ര: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധജാഥയ്ക്ക് മുതുകാട്ടുനിന്ന് പേരാമ്പ്രയിലേക്ക് ആളെയെത്തിച്ച സ്‌കൂള്‍ബസിന് മോട്ടോര്‍ വാഹനവകുപ്പ് പിഴചുമത്തി. മുതുകാട്ടുള്ള പേരാമ്പ്ര പ്ലാന്റേഷന്‍ ഗവ. ഹൈസ്‌കൂളിന്റെ ബസിനാണ് പിഴ ചുമത്തിയിരിക്കുന്നത്. സ്‌കൂള്‍ കുട്ടികളെയെത്തിക്കുന്ന ബസ് കഴിഞ്ഞമാസം 24-ന് പേരാമ്പ്രയില്‍ ജാഥയ്ക്കായി ഉപയോഗിച്ചതിനാണ് നടപടി. എ.എം.വി.ഐമാരായ നൂര്‍ മുഹമ്മദ്, ഷാന്‍ എസ് നാഥ് എന്നിവര്‍