Tag: Perambra Fire Force
Total 12 Posts
തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്നുതെറിച്ച് താഴേക്ക്, സുരക്ഷയ്ക്കായി കെട്ടിയ വടത്തില്‍ തൂങ്ങി; മരണത്തിന്റെ വക്കില്‍ നിന്നും കായണ്ണ സ്വദേശിയെ ഏറെ പണിപ്പെട്ട് രക്ഷിച്ച് പേരാമ്പ്രയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍
കായണ്ണബസാർ: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് തെറിച്ച് വീണ് വടത്തില്‍ കുടുങ്ങിയ ചെറുക്കാട് സ്വദേശിയെ അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കായണ്ണ പൂളച്ചാലില്‍ റിയാസിനെയാണ് (40) രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കായണ്ണ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുളിയന്‍കുന്നുമ്മല്‍ ചന്ദ്രികയുടെ വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയില്‍ തെങ്ങിന്റെ മുകള്‍ഭാഗം വീഴുന്ന ആഘാതത്തില്‍ റിയാസും തെങ്ങില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു.