Tag: Payyoli
ഷൊര്‍ണൂര്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസിന് പയ്യോളിയില്‍ സ്‌റ്റോപ്പ് അനുവദിക്കുക; ആവശ്യം കേന്ദ്ര റെയില്‍വേ മന്ത്രിയെ അറിയിച്ചതായി പി.ടി.ഉഷ
പയ്യോളി: പുതുതായി അനുവദിച്ച ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസിന് പയ്യോളിയില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമാവുമായി രാജ്യസഭാംഗം പി.ടി.ഉഷ. ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ.സിങ്ങിനെയും അറിയിച്ചതായും ഉഷ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മേഖലയായ പേരാമ്പ്രയിലെയും പയ്യോളി, തുറയൂര്‍, തിക്കോടി, മണിയൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെയും ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് പയ്യോളിയില്‍
പയ്യോളി ശ്രീനാരായണ ഭജനമഠം ഗവ.യു.പി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന തൃക്കോട്ടൂര്‍ തെരുവില്‍ എ.കെ.ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു
തിക്കോടി: പയ്യോളി ശ്രീനാരായണ ഭജനമഠം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നിന്നും പ്രധാനാധ്യാപകനായി വിരമിച്ച തൃക്കോട്ടൂര്‍ തെരുവില്‍ എ.കെ.ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. മക്കള്‍: സജിത് കുമാര്‍ (എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, സൗദി അറേബ്യ), പരേതനായ സന്ദീപ് കുമാര്‍. മരുമകള്‍: അശ്വതി. സഹോദരങ്ങള്‍: ജാനകി, പത്മിനി, പരേതനായ ലക്ഷ്മി.
എസ്.എസ്.എല്‍.സി, പ്ലസ് ടു പ്രതിഭകള്‍ക്ക് ആദരം; വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ച് അയനിക്കാട് തേജസ്വിനി പരസ്പര സഹായ സംഘം
പയ്യോളി: എല്‍.എസ്.എസ്, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ച് അയനിക്കാട് തേജസ്വിനി പരസ്പര സഹായ സംഘം. പി.എസ്.സി അധ്യാപനനിയമനം ലഭിച്ച ടി.കെ.വിജീഷിനേയും ബി.എ.എം.എസ് പരീക്ഷയില്‍ വിജയം കൈവരിച്ച ഡോ. പി.അഞ്ജന ഗിരീഷിനെയും സംഘം ആദരിച്ചു. കൊയിലാണ്ടി മുന്‍ എം.എല്‍.എ കെ.ദാസനാണ് പ്രതിഭകളെ അനുമോദിച്ചത്. തുടര്‍ന്ന് അധ്യാപകനായ കെ.കെ.ഉബൈദ് തുടര്‍ വിദ്യാഭ്യാസ
പയ്യോളിയെ പ്രകമ്പനം കൊള്ളിച്ച് ഷാഫി പറമ്പിലിന്റെ റോഡ് ഷോ; അണിനിരന്ന് ആയിരങ്ങൾ
പയ്യോളി: പയ്യോളിയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ റോഡ് ഷോ. യുഡിഎഫ് നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴൂർ ടൗണിൽ നിന്നാരംഭിച്ച റോഡ് ഷോ പയ്യോളി ബീച്ച് റോഡിൽ സമാപിച്ചു. സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം പയ്യോളിയിൽ ആദ്യമായാണ് ഷാഫിയുടെ വരവ്. പയ്യോളി ടൗണിനെ അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളിച്ചാണ് റോഡ് ഷോ സമാപിച്ചത്. റൂഫ് തുറന്നുവെച്ച കാറിൽ സഞ്ചരിച്ചാണ്
ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പൊലീസിന്റെ ഉറപ്പ്; സമരം പിന്‍വലിച്ച് കൊയിലാണ്ടിയിലെ ബസ് ജീവനക്കാര്‍
പയ്യോളി: ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി വടകര മേഖലയിലെ ബസ് തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പയ്യോളി സി.ഐ ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് ബസ് തൊഴിലാളികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നാളെ മുതല്‍ പതിവുപോലെ ബസ് സര്‍വ്വീസുകള്‍ നടത്തും. ഓട്ടോറിക്ഷകളുടെ
തിക്കോടിയിലെ ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ചുള്ള അപകടം; മരിച്ചയാളെ തിരിച്ചറിഞ്ഞു
തിക്കോടി: തിക്കോടി ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ചുള്ള അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. അയനിക്കാട് മഠത്തില്‍ മുക്ക് നജീബ് ആണ് മരണപ്പെട്ടത്. അറുപത് വയസായിരുന്നു. അപകടത്തില്‍ ടാങ്കര്‍ ലോറി ബൈക്ക് യാത്രികന്റെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. പൊലീസ് എത്തിയാണ് ലോറിക്കടയില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. തിക്കോടി കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വ്വീസ് റോഡിലാണ് അപകടം നടന്നത്. മൃതദേഹം കൊയിലാണ്ടി താലൂക്ക്
ബോ ചെ സംഘടിപ്പിച്ച പരിപാടിയ്ക്കിടെ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി; നടപടി വൈകുന്നതില്‍ പയ്യോളിയില്‍ പ്രതിഷേധം, ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി നാട്ടുകാര്‍
പയ്യോളി: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂര്‍ സംഘടിപ്പിച്ച ഗാനമേളക്കിടെ പൊലീസുകാര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധം. പരാതിയില്‍ ഇതുവരെ മൊഴിയെടുക്കാന്‍ പോലും പൊലീസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് യുവാവിനുവേണ്ടി രംഗത്തുവന്നത്. യുവാവിനെ മര്‍ദ്ദിച്ച് മാരകമായി പരിക്കേല്‍പ്പിച്ച മേപ്പാടി സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ചികിത്സാ
സികെജി സ്‌കൂള്‍ അധ്യാപകന്റെ സംവിധാനം; മേല്‍ക്കോയ്മകള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെ കഥ പറഞ്ഞ് ‘കോട്ട്’ മികച്ച നാടകം
പയ്യോളി: സമൂഹത്തില്‍ നിന്നും വിട്ട് മാറാത്ത മേല്‍കോയ്മയുമുടെയും മനുഷ്യര്‍ക്കിടയിലെ വേര്‍തിരിവുകളുടെയും കഥ പറഞ്ഞ സി.കെ.ജി.എം.എച്ച്.എസ്.എസിന്റെ ‘കോട്ട്’ മേലടി ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലെ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ക്കപ്പെടുന്നവര്‍ അടിച്ചമര്‍ത്തപ്പെടുകയും അഭിപ്രായ സ്വാതന്ത്രങ്ങള്‍ക്ക് വിലങ്ങിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പുതിയ കാലത്ത് മികച്ച ആശയ സംവാദം കൂടെയായി നാടകം. ഈ നാടകത്തിലെ കാര്യസ്ഥന്റെ കഥാപാത്രം അവതരിപ്പിച്ച സൂര്യധി
ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണം കവര്‍ന്നു; ഇരിങ്ങല്‍ കോട്ടക്കല്‍ ഗുരുപീഠം ശ്രീനാരായണ ഗുരുമന്ദിരത്തില്‍ മോഷണം
പയ്യോളി: ഇരിങ്ങല്‍ കോട്ടക്കല്‍ ഗുരുപീഠം ശ്രീനാരായണ ഗുരുമന്ദിരത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ച. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. കൊളാവിപ്പാലം പയ്യോളി റോഡിന് വശത്തായി മതിലിലെ ചുവരിനോട് ചേര്‍ന്ന് സ്ഥാപിച്ച ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചാണ് പണം കവര്‍ന്നത്. തലേദിവസം രാത്രിയോടെയാവാം മോഷണം നടന്നതെന്നാണ് കരുതുന്നതെന്ന് ഗുരുമന്ദിരം ഭാരവാഹികള്‍ പറഞ്ഞു. നിത്യ പൂജകള്‍ നടക്കാത്ത സ്ഥലമായതിനാല്‍
സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി പയ്യോളിക്കാരി അഭിനയ സന്തോഷ്
പയ്യോളി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പയ്യോളിക്കാര്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട്. സബ് ജൂനിയര്‍ ഗേള്‍സ് ഷോര്‍ട്ട് പുട്ട് മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയിരിക്കുകയാണ് പയ്യോളി സ്വദേശിയായ അഭിനയ സന്തോഷ്. സന്തോഷിന്റെ മകളാണ് അഭിനയ. പയ്യോളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.