Tag: panthalayani block panchayath

Total 12 Posts

പന്തലായനി ബ്ലോക്ക് കേരളോത്സവത്തില്‍ ഒന്നാമതെത്തി ചെങ്ങോട്ടുകാവ് പഞ്ചായത്ത്, തൊട്ടുപിന്നില്‍ ചേമഞ്ചേരി; അഭിമാന മുഹൂര്‍ത്തമെന്ന് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് കേരളോത്സവത്തില്‍ ചാമ്പ്യന്മാരായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്. വിവിധ വിഭാഗങ്ങളിലായി ആകെ 225 പോയിന്റ് നേടിയാണ് ചെങ്ങോട്ടുകാവിന്റെ നേട്ടം. 217 പോയിന്റുമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്താണ് രണ്ടാം സ്ഥാനത്ത്. ഇത് ഗ്രാമത്തിന്റെ അഭിമാന മുഹൂര്‍ത്തമാണെന്ന് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ പറഞ്ഞു. പഞ്ചായത്തിലെ പ്രതിഭാധനരായ കലാകാരന്മാരെയും കലാകാരികളെയും ചുണക്കുട്ടികളായ കായികതാരങ്ങളെയും കൂടെ നിന്ന ക്ലബ്ബുകളെയും

ഇനി ചേമഞ്ചേരിക്കാരുടെ ആരോഗ്യത്തിനു കൂടുതൽ കരുതൽ; തിരുവങ്ങൂരിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

ചേമഞ്ചേരി: ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ സംരക്ഷണവുമായി ബ്ലോക്ക് പഞ്ചായത്ത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം തിരുവങ്ങൂരിൽ കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഉമ്മർ ഫാറൂക്ക് റിപ്പോർട്ട് അവതരിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ മുഖ്യാതിഥി ആയിരുന്നു.