Tag: panthalayani block panchayath
പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനത്തിന് ബ്ലോക്ക് പഞ്ചായത്തിന്റെ കൈത്താങ്ങ്; സേഫ്-പഠനമുറി ഗുണഭോക്താക്കള്‍ ഒത്തുകൂടി
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ സേഫ് – പഠനമുറി ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് വിപണ കേന്ദ്രം ഹാളില്‍ നടന്ന പരിപാടി പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബിന്ദു സോമന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ
പാര്‍പ്പിട മേഖലയ്ക്ക് ഒരുകോടിയിലേറെ, ആരോഗ്യ മേഖലയ്ക്ക് 88.35ലക്ഷം; ഭവന, കാര്‍ഷിക, ആരോഗ്യ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്
പന്തലായനി: പാര്‍പ്പിട നിര്‍മ്മാണത്തിനും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ ബജഡ്ജറ്റ്. 97492246 രൂപ വരവും 95714577 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ചൈത്ര വിജയന്‍ അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷത വഹിച്ചു. പാര്‍പ്പിടം, ആരോഗ്യ മേഖല, സ്വയം തൊഴില്‍ സംരംഭങ്ങള്‍, ശിശുശാക്തീകരണം,
തൊഴിലില്ലായ്മ പരിഹരിക്കുക ലക്ഷ്യം; വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ ജോബ് സ്‌റ്റേഷന്‍
കൊയിലാണ്ടി: നവകേരളം വൈജ്ഞാനിക സമൂഹത്തിലൂടെ എന്ന സന്ദേശമുയര്‍ത്തി പ്രവര്‍ത്തിക്കുന്ന കേരള നോളജ് എക്കോണമി മിഷന്റെ വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ജോബ് സ്റ്റേഷനാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ക്യാമ്പയിന്‍ നടത്തുന്നത്.
മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയില്‍ എത്തിക്കുക ലക്ഷ്യം; മാലിന്യമുക്ത നവകേരളം പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൊയിലാണ്ടി ബ്ലോക്കില്‍ തുടക്കം
കൊയിലാണ്ടി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൊയിലാണ്ടി ബ്ലോക്കില്‍ തുടക്കമായി. സമ്പൂര്‍ണ മാലിന്യമുക്തം സംസ്ഥാനം എന്നലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ക്യാമ്പയനിന്റെ തുടര്‍ച്ചയായി തദ്ദേശസ്ഥാപനങ്ങളെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണതയില്‍ എത്തിക്കുക എന്നതാണ് രണ്ടാംഘട്ട
ഇനി ഇവിടെ കുണ്ടും കുഴിയും പേടിക്കാതെ പോകാം; ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പ്രവൃത്തി നടത്തിയ അരിക്കുളം മാവട്ട് പിലാച്ചേരി മുക്ക് നെല്ലേരി കുളങ്ങരത്താഴെ റോഡ് തുറന്നു
കൊയിലാണ്ടി: അരിക്കുളം മാവട്ട് പിലാച്ചേരി മുക്ക്- നെല്ല്യേരി കുളങ്ങരത്താഴ റോഡിലൂടെ ഇനി കുണ്ടും കുഴിയും പേടിക്കാതെ പോകാം. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023-24ല്‍ ഉള്‍പ്പെടുത്തി പ്രവൃത്തി നടത്തിയ റോഡ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ അധ്യക്ഷനായിരുന്നു. ടി.എം.രജില സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍
മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി വകയിരുത്തിയത് 25ലക്ഷത്തോളം രൂപ, ചെറുകിട തൊഴില്‍സംരംഭങ്ങള്‍ക്ക് 31ലക്ഷം; സുസ്ഥിര വികസനത്തിലൂന്ന പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്
കൊയിലാണ്ടി: ബ്ലോക്ക് പഞ്ചായത്തിന്റെ അടിയന്തിരവും, സമഗ്ര വികസനത്തിലൂന്നിയതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദ്ധേനല്‍കി 2024-25 വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് രൂപരേഖ തയ്യാറാക്കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ ആകെ വരുമാനത്തിന്റെ 40% ചിലവഴിക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെയാണ്. അതുകൊണ്ട് തന്നെ കേരളത്തിന്റെ സുസ്ഥിര വികസനത്തിന് നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. ഈ
പതിനാലാം പഞ്ചവത്സര പദ്ധതി വികസന പദ്ധതികള്‍ക്കായി വികസന സെമിനാര്‍ സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2022 – 2027 വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രത്തില്‍ ചേര്‍ന്നു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് മുഹസിന്‍ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത്
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ കൃഷിക്കും പാര്‍പ്പിടത്തിനും തൊഴിലിനും മുന്‍ഗണന; പാര്‍പ്പിട പദ്ധതിക്ക് വകയിരുത്തിയത് ഒരു കോടി 20 ലക്ഷം
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 ബജറ്റില്‍ കൃഷിക്കും പാര്‍പ്പിടത്തിനും തൊഴിലിനും മുന്‍ഗണന. പാര്‍പ്പിട പദ്ധതിക്ക് ഒരു കോടി 20 ലക്ഷവും കൃഷിക്കും അനുബന്ധ മേഖലക്കും കൂടി 80 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. കൂടാതെ ക്ഷീരമേഖലക്ക് 50 ലക്ഷം വേറെയും നീക്കിവെച്ചിട്ടുണ്ട്. പശ്ചാത്തല മേഖലക്ക് 85 ലക്ഷം രൂപ, ആരോഗ്യമേഖല 40 ലക്ഷം രൂപ, സ്വയംതൊഴില്‍ സംരഭങ്ങള്‍ക്ക്
‘സംരഭകത്വ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും’; പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സംരഭകത്വ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സംരഭകത്വ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു മഠത്തില്‍ അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെയും പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്തമാഭിമുഖ്യത്തിൽ നിയമബോധവൽക്കരണ പരിപാടി
കൊയിലാണ്ടി: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ വനിതാ കമ്മീഷന്റെ സഹകരണത്തോടെ നിയമബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി സബ്ബ് ജഡ്ജ് എം.പി.ഷൈജൽ മുഖ്യാതിഥിയായി.