Tag: pambadi rajan

Total 1 Posts

ആര്‍പ്പുവിളിയും ആരവങ്ങളുമായി ഗജരാജനെ വരവേറ്റ് ആനപ്രേമികള്‍; പാമ്പാടി രാജന് കൊയിലാണ്ടിയില്‍ വമ്പന്‍ സ്വീകരണം

കൊയിലാണ്ടി: ഗജരാജന്‍ പാമ്പാടി രാജനെ വരവേറ്റ് കൊയിലാണ്ടിയിലെ ആനപ്രേമികള്‍. ആര്‍പ്പുവിളികളും ആരവങ്ങളുമായി നിരവധിപ്പേരാണ് ഗജരാജനെ സ്വീകരിക്കാനെത്തിയത്. ചെറിയമങ്ങാട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനാണ് പാമ്പാടി കൊയിലാണ്ടിയിലെത്തിയത്. ഉത്സവത്തിന്റെ പ്രധാന ദിവസമായ ഇന്നാണ് എഴുന്നള്ളിപ്പ്. മലയാളക്കരയില്‍ ഏറ്റവും അധികം ആരാധകരുള്ള ആനയാണ് പാമ്പാടി രാജന്‍. വന്‍ തുക നല്‍കിയാണ് പാമ്പാടി രാജനെ എഴുന്നള്ളിക്കുന്നത്.