Tag: P.V. Sathyanathan Murder
പി.വി.സത്യനാഥന്റെ കൊലപാതകം; ആക്രമിച്ചത് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചെന്ന് സൂചന, പ്രതി അഭിലാഷ് കുറ്റം സമ്മതിച്ചു
കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് (30) കൊലപാതകത്തിന് പിന്നാലെ ഇന്നലെ പൊലീസില്‍ കീഴടങ്ങിയിരുന്നു. കൃത്യത്തില്‍ അഭിലാഷിന് മാത്രമാണ് പങ്കുള്ളതെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ മുമ്പ് സി.പി.എം പ്രവർത്തകനായിരുന്നു. എന്നാല്‍ ഒമ്പതുവർഷം മുമ്പ്
പി.വി. സത്യനാഥന്റെ കൊലപാതകം; പെരുവട്ടൂര്‍ സ്വദേശി കസ്റ്റഡിയിലെന്ന് സൂചന
കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. പെരുവട്ടൂര്‍ സ്വദേശിയായ അഭിലാഷിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാത്രി 10മണിയോടെയാണ് കഴുത്തിലും പുറത്തും വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മുത്താമ്പി ചെറിയപ്പുറം ക്ഷേത്ര പരിസരത്ത് സത്യനാഥനെ കണ്ടത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം. ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം സ്ഥലത്ത് വെട്ടേറ്റിട്ടുണ്ട്.