Tag: obituary
ഹജ്ജ് കർമ്മം നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ കണ്ണൂർ സ്വദേശി മക്കയിൽ അസുഖബാധിതനായി മരിച്ചു
കണ്ണൂർ: ഹജ്ജ് കർമ്മം നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ കണ്ണൂർ ചക്കരക്കൽ സ്വദേശി മക്കയിൽ അസുഖബാധിതനായി മരിച്ചു. ചക്കരക്കൽ പള്ളിപ്പൊയിലിലെ റുക്സാനാസിൽ ഇബ്രാഹിം മാമ്മു ഹാജിയാണ് മരിച്ചത്. അറുപതിയെട്ട് വയസായിരുന്നു. ഹജ്ജ് കർമത്തിന് ശേഷം അസുഖം ബാധിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി സൗദി-ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരണപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയായിരുന്നു ഹജ്ജിന്
പശുവിനെ കുളിപ്പിക്കുന്നതിനിടയില്‍ ഷോക്കേറ്റതെന്ന് സംശയം; പുറക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ തൊഴുത്തില്‍ മരിച്ച നിലയില്‍
തിക്കോടി: പുറക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ തൊഴുത്തില്‍ മരിച്ച നിലയില്‍. പുറക്കാട് കണ്ടംകുനി ശ്രീജേഷ് ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. പശുവിനെ കുളിപ്പിക്കുന്നതിനിടയില്‍ കേബിളില്‍ തട്ടി ഷോക്കേറ്റതാണെന്ന് കരുതുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം തൊഴുത്തില്‍ തൂണിനോട് ചേര്‍ന്ന് മരിച്ചു കിടക്കുന്നതാണ് വീട്ടുകാര്‍ കണ്ടത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന്
ഇരിങ്ങത്ത് ആറാംകണ്ടത്തില്‍ മീത്തല്‍ കീരാച്ചി അന്തരിച്ചു
ഇരിങ്ങത്ത്: ഇരിങ്ങത്ത് ആറാം കണ്ടത്തില്‍ മീത്തല്‍ കീരാച്ചി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കൊറുമ്പന്‍. മക്കള്‍: ചന്ദ്രന്‍, സരള, പരേതരായ ബാലന്‍, രാജീവന്‍. മരുമക്കള്‍: ലീല, ബാലകൃഷ്ണന്‍
ലോകനാര്‍കാവ് ചിറയില്‍ നീന്താനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു
വടകര: ലോകനാര്‍കാവ് ചിറയില്‍ നീന്താനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. ചല്ലിവയലില്‍ മമ്മള്ളിയില്‍ അഭിനവ് കൃഷ്ണ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സുഹൃത്തുകള്‍ക്കൊപ്പം ചിറയിൽ നീന്താനെത്തിയതായിരുന്നു. തുടര്‍ന്ന് ചിറ നീന്തി മറ്റൊരു വശത്ത് പോയി തിരിച്ചു നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. മസില്‍ കയറിയതാണെന്നാണ് പ്രാഥമിക സംശയം. അഭിനവിനെ കാണാതായതോടെ സഹൃത്തുകള്‍ സമീപത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍
കാഞ്ഞിലശ്ശേരി ക്ഷേത്രത്തിന് സമീപം തേവലപ്പുറത്ത് ശ്രീമതി അന്തരിച്ചു
ചേമഞ്ചേരി: ക്ഷേത്രത്തിന് സമീപം തേവലപ്പുറത്ത് (ശ്രേയസ്) ശ്രീമതി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. എല്‍.ഐ.സി ഏജന്റായ തേവലപ്പുറത്ത് എന്‍.വി.വിജയന്റെ ഭാര്യയാണ്. മക്കള്‍: ശ്രീജ (അധ്യാപിക ജി.എച്ച്.എസ്.എസ് തരുവണ, വയനാട്), ശ്രീരാജ് (തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്). മരുമക്കള്‍: സി.ജി.പ്രഷീദ് (കേരളാ ബാങ്ക് വയനാട്), മാധുരി (അസി.ലോക്കോ പൈലറ്റ്. തിരുവനന്തപുരം). സഹോദരങ്ങള്‍: എ.ബാലന്‍ (റിട്ട. സിവില്‍ സപ്ലൈസ്), എ.വിജയന്‍ (റിട്ട. പൊലീസ്),
കരുവണ്ണൂരിലെ ചെറിയ പറമ്പില്‍ ശങ്കരന്‍ അന്തരിച്ചു
കരുവണ്ണൂര്‍: ചെറിയ പറമ്പില്‍ ശങ്കരന്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: വാസന്തി, കവിത, രാധിക. മരുമക്കള്‍: പ്രകാശന്‍ (വാകയാട്), സതീശന്‍ (പയിമ്പ്ര), പ്രദീപന്‍ (പറമ്പില്‍ ബസാര്‍). സംസ്‌കാരം ഇന്ന് രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടന്നു. ജൂലൈ അഞ്ച് വെള്ളിയാഴ്ചയാണ് സഞ്ചയനം.
നൊച്ചാട് നാഞ്ഞൂറ വളപ്പില്‍ രവീന്ദ്രന്‍ അന്തരിച്ചു
നൊച്ചാട്: നാഞ്ഞൂറ വളപ്പില്‍ രവീന്ദ്രന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. പരേതരായ കെ.ടി.ദാമോദരന്‍ നായരുടെയും ഓമന അമ്മയുടെയും മകനാണ്. ഭാര്യ: പ്രസന്ന. മക്കള്‍: അര്‍ജുന്‍, അനുശ്രീ. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍, ഗോപാലന്‍കുട്ടി മാസ്റ്റര്‍, പുഷ്പ (കക്കട്ടില്‍), പ്രമീള (പേരാമ്പ്ര), പ്രദീപന്‍ (വിമുക്ത ഭടന്‍), പ്രസീദ (പാലേരി), പ്രീത (വിളയാട്ടൂര്‍). സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
ചിങ്ങപുരം സി.കെ.ജി.എച്ച്.എസിലെ അധ്യാപകനായിരുന്ന പതിയാരക്കര ടി.വി.നാരായണന്‍ അടിയോടി മാസ്റ്റർ അന്തരിച്ചു
പതിയാരക്കര: ചീനം വീട് യു.പി സ്‌ക്കൂള്‍, ചിങ്ങപുരം സി.കെ.ജി.എച്ച്.എസ് എന്നിവിടങ്ങളിലെ അധ്യാപകനായിരുന്ന പതിയാരക്കര ടി.വി നാരായണൻ അടിയോടി മാസ്റ്റർ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. പ്രചാരക് രത്ന, വിശിഷ്ട സേവാ സമ്മാൻ, വിശിഷ്ട ഹിന്ദി പ്രചാരക്, ഹിന്ദി സേവാ സമ്മാൻ, വൊക്കേഷണൽ എക്സലൻസ് അവാർഡ്, പ്രേംചന്ദ് അവാർഡ് തുടങ്ങിയ ഒട്ടേറെ ഹിന്ദി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. തികഞ്ഞ ഗാന്ധിയനും
കൊയിലാണ്ടി മണമല്‍ കൊടവയലില്‍ ദാസന്‍ അന്തരിച്ചു
കൊയിലാണ്ടി: മണമല്‍ കൊടവയലില്‍ ദാസന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ലീല. മക്കള്‍: അനുപമ, അഖില. മരുമക്കള്‍: മനോജ് നടുവത്തൂര്‍, സനീഷ് കുഞ്ഞിപ്പള്ളി.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തി കിടന്നു, പിന്നീട് ഉണര്‍ന്നില്ല; പൂനൂര്‍ സ്വദേശി ജിദ്ദയില്‍ അന്തരിച്ചു
റിയാദ്: പൂനൂര്‍ സ്വദേശി ജിദ്ദയിലെ ബസാത്തീനില്‍ അന്തരിച്ചു. തുമ്പോണ കുറ്റിക്കാട്ടില്‍ സാജിദ് ഷാ ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ മുറിയിലെത്തി കിടന്നതായിരുന്നു. ഒപ്പമുള്ളവര്‍ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഉപ്പ: മുഹമ്മദ് ഷാ. ഉമ്മ: കദീജ.