Tag: obituary
രണ്ടരമാസം മുമ്പ് വിവാഹിതയായി വയനാട്ടിലേക്ക്; മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ നന്മണ്ട സ്വദേശിനിയും
നന്മണ്ട: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ നന്മണ്ട സ്വദേശിനിയും. നന്മണ്ട കള്ളങ്ങാടി താഴത്ത് കിണറ്റുമ്പത്ത് പ്രിയങ്ക ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഇന്നലെയാണ് ദുരന്തസ്ഥലത്തുനിന്നും പ്രിയങ്കയുടെ മൃതദേഹം ലഭിച്ചത്. നന്മണ്ടയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം രാവിലെ 11 മണിയ്ക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പള്ളി സെമിത്തേരിയില്‍ പ്രിയങ്കയുടെ സംസ്‌കാരം നടക്കും. രണ്ടരമാസം മുമ്പാണ് പ്രിയങ്ക മേപ്പാടി സ്വദേശി
പഴയകാല വ്യാപാരി പേരാമ്പ്ര ചെറിയ പുരയില്‍ കുഞ്ഞമ്മദ് ഹാജി അന്തരിച്ചു
പേരാമ്പ്ര: മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും പഴയകാല കച്ചവടക്കാരനുമായ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് സമീപം താമസിക്കും ചെറിയ പുരയില്‍ കുഞ്ഞമ്മദ് ഹാജി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യ: ആമിന വെളുത്തോടന്‍ വീട്ടില്‍ (വാളൂര്‍). മക്കള്‍: പി.എം.അബ്ദുറഹിമാന്‍ (വൈറ്റ് ഗാര്‍ഡ് മുന്‍ സംസ്ഥാന ക്യാപ്റ്റന്‍), മുഹമ്മദലി (ബഹ്‌റൈന്‍), റസാഖ്, ജമീല, റംല, ആയിഷ (ടീച്ചര്‍ ജെ.എന്‍.ആര്‍. ഹയര്‍
മുചുകുന്ന് പഴയ തെരുവത്ത് രാജേഷ് അന്തരിച്ചു
മുചുകുന്ന്: പഴയ തെരുവത്ത് രാജേഷ് അന്തരിച്ചു. നാല്‍പത്തിരണ്ട് വയസായിരുന്നു. ഞായറാഴ്ച വീടിന് സമീപം കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്. അച്ഛന്‍: രാഘവന്‍. അമ്മ: ദേവി. സഹോദരി: അമൃത. സംസ്‌കാരം: ഇന്നുവൈകുന്നേരം ആറുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
വളയം ചെറുമോത്ത് മൂന്ന് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു
വളയം: ചെറുമോത്ത് മൂന്ന് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. ആവലത്ത് സജീറിന്റെ മകനാണ് മരിച്ചത്. രാവിലെ 10മണിയോടെയാണ് സംഭവം. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് 100മീറ്റര്‍ അകലെയുള്ള തോട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ തന്നെ വളയത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊല്ലം വലിയ വയല്‍കുനി ചിരുതക്കുട്ടിയമ്മ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം വലിയ വയല്‍കുനി ചിരുതക്കുട്ടിയമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ വേലായുധന്‍. മക്കള്‍: ഹരിദാസന്‍ (ബിസിനസ്സ്), മുരളി (മനോജ്), അജിത, ഗിരിജ. മരുമക്കള്‍: റീന, ശ്രീധരന്‍ പൊയില്‍ക്കാവ് (റിട്ട. അധ്യാപകന്‍), പ്രകാശന്‍ (സെയില്‍ടാക്‌സ് ഇന്‍സ്‌പെക്ടര്‍), സുമ.
കൊയിലാണ്ടി ചെറിയമങ്ങാട് സി.എം.ജാനു അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ചെറിയമങ്ങാട് സി.എം.ജാനു അന്തരിച്ചു. എണ്‍പത് വയസായിരുന്നു. അച്ഛന്‍: ചുവാര്. അമ്മ: കുഞ്ഞിക്കാളി. സഹോദരന്‍: നാരായണന്‍. സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടക്കും.
പയ്യോളി അങ്ങാടി പടിഞ്ഞാറെ ചെറുകുന്നുമ്മൽ ഷാജഹാൻ അന്തരിച്ചു
പയ്യോളി: അങ്ങാടി പടിഞ്ഞാറെ ചെറുകുന്നുമ്മൽ ഷാജഹാന്‍ അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇതിനിടെ മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഉപ്പ: കുഞ്ഞബ്ദുള്ള. ഉമ്മ: ഫാത്തിമ. ഭാര്യ: സജ്‌ന. മക്കള്‍: റാഷിദ്,
മൂടാടി കോഴിം പറമ്പത്ത് മാളു അമ്മ അന്തരിച്ചു
മൂടാടി: കോഴിം പറമ്പത്ത് മാളു അമ്മ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ ചത്തുക്കുട്ടി. മക്കൾ: ചന്ദ്രിക, ബാലകൃഷ്ണൻ, ഭാസ്കരൻ, ശോഭ. മരുമക്കൾ: ബാലൻ (കൽപ്പറ്റ), സരോജിനി, നാണു (മൂടാടി), സാവിത്രി (കീഴരിയൂർ). സംസ്‌കാരം: രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
കുറുവങ്ങാട് തൈക്കണ്ടി ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് തൈക്കണ്ടി ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ജാനകി. മക്കള്‍: റീന, ബീന (ഇന്ത്യന്‍ റെയില്‍വേ). സഹോദരി: കമലാക്ഷി അമ്മ. മരുമക്കള്‍: വിഷ്ണുപ്രസാദ്, ബിജുലാല്‍. പേരക്കുട്ടികള്‍: ഹരികൃഷ്ണന്‍, അര്‍ജുന്‍, ആദിത്യന്‍, നേഹലക്ഷ്മി. സഞ്ചയനം: ജൂലൈ 28 ഞായറാഴ്ച.
കൊടക്കാട്ടുംമുറി ഗണപതി കണ്ടി പ്രീത അന്തരിച്ചു
മുചുകുന്ന്: കൊടക്കാട്ടുംമുറി ഗണപതികണ്ടി പ്രീത അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കിട്ടംവീട്ടില്‍ രാജന്‍. മകന്‍: പ്രബിന്‍രാജ് (ഇലക്ട്രീഷ്യന്‍). മരുമകള്‍: അശ്വതി. സഹോദരങ്ങള്‍: പ്രശാന്ത്, പ്രസന്ന, പ്രമീള, പ്രതീന, പ്രേമിനി, പരേതരായ പ്രകാശന്‍, പ്രസീത. സഞ്ചയനം: ബുധനാഴ്ച.