Tag: O.R Kelu

Total 1 Posts

വയനാട്ടിൽ നിന്നുള്ള സി.പി.എമ്മിന്റെ ആദ്യമന്ത്രി, കെ രാധാകൃഷ്ണന് പകരം ഒ ആർ കേളു മന്ത്രിയാകും; മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം

തിരുവനന്തപുരം: മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളു മന്ത്രിയാകും. മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് വിജയിച്ച ഒഴിവിലേക്കാണ് കേളു മന്ത്രിസഭയിലേക്ക് എത്തുന്നത്. വയനാട് ജില്ലയിൽ നിന്നുള്ള സി.പി.എമ്മിന്റെ ആദ്യ മന്ത്രിയാണ് ഒ.ആർ. കേളു. സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരി​ഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങൾ.