Tag: Nombormma

Total 4 Posts

മിഠായി പോലെ മധുരമുള്ള മനുഷ്യർ – നോമ്പുകാല ഓർമ്മ പങ്കുവെച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സുധീഷ്

‘എന്താ ഉമ്മാ പേര്?’ ‘ഇയ്യ് അനക്ക് ഇഷ്ടള്ളതാണ്ട് എഴുതിക്കോ’ അതെന്താ ഉമ്മാ അങ്ങനെ ഒരു പറച്ചില്? ‘അല്ലാണ്ട് പിന്നെ കൊല്ലം ആറായിലെ ഞമ്മള് അന്റെ അടുത്ത് കാണിക്കാന്‍ വരുന്നു ഇപ്പളും പേരറിയൂലച്ചാല്‍ എഴുതണ്ട അത്രന്നെ…’ എന്താ ഇങ്ങളെ കൊഴപ്പം? ‘കൊഴപ്പം ഇനിക്കല്ല അനക്കാണ് പേരും ഓര്‍മയില്ല ഒന്നും ഓര്‍മയില്ല ന്നിട്ട് ചോദിക്കാണ് എന്താ കൊഴപ്പംന്ന്.’ അതല്ല

സ്നേഹവാത്സല്യങ്ങളുടെ നോമ്പുകാലം; ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ ഭിന്നിക്കുന്ന കാലത്ത്  സൗഹാർദ്ദത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന നോമ്പോർമ്മ വായിക്കാം

സിബിൻ ലാൽ ബാലൻ പാടശേഖരവും കുളങ്ങളും തോടുകളും നിറഞ്ഞതാണ് ഞങ്ങളുടെ നാട്ടിൻ പുറം. ബാല്യകാലത്ത് പാടവരമ്പിനരികിൽ ഉള്ള ഞങ്ങളുടെ വീടിൻ്റെ അയൽപക്കത്തുള്ള രണ്ട് വീടുകളും മുസ്ലിം കുടുംബങ്ങളുടെതായിരുന്നു. മൈമൂന ഇത്തയുടേയും കുഞ്ഞാമി ഇത്തയുടേയും വീടുകൾ. അതിർവരമ്പുകളില്ലാത്ത സൗഹൃദമായിരുന്നു ഞങ്ങൾ തമ്മിൽ. സ്നേഹവും സൗഹൃദവും എന്താണെന്ന് അറിഞ്ഞും അനുഭവിച്ചും തുടങ്ങിയത് ഇവിടെ നിന്നാണ്. റമദാൻ മാസം വന്നാൽ

ഓർമ്മകളുടെ തേനറകളിൽ നോമ്പുകാലത്തിന്റെ ഈന്തപ്പഴ രുചികൾ കിനിയുന്നു…; കൊയിലാണ്ടിയുടെ യുവ എഴുത്തുകാരൻ റിഹാൻ റാഷിദ് എഴുതുന്ന നോമ്പോർമ്മകൾ വായിക്കാം

റിഹാൻ റാഷിദ് നോമ്പോർമ്മകളിലെല്ലാം തന്നെ ബാല്യകാലം തിളക്കത്തോടെ നിൽക്കുന്നുണ്ട്. അതിലേറ്റവും പ്രിയപ്പെട്ടത് ഉപ്പ ജോലിചെയ്തിരുന്ന അരി ഗോഡൗണുമായി ബന്ധപ്പെട്ടതാണ്. അക്കാലത്തെ എല്ലാ നോമ്പ് പകലുകളും തീർന്നത് റേഷനരി മണക്കുന്ന ആ കെട്ടിടത്തിലാണ്. തൊട്ടടുത്ത് തന്നെയുള്ള എച്ച്.എം.ടി വാച്ച് കടയിലായിരുന്നു മിക്കനേരത്തും ഞാനുണ്ടായിരുന്നത്. “കള്ള നോമ്പുകൾ” എല്ലാം അവിടെയാണ്. അതിനു മുൻപ്, പഴയ ന്യൂ ഹോട്ടലിനോട് തൊട്ടടുത്തുള്ള

‘ഉമ്മയില്ലാത്ത ആദ്യത്തെ റമദാൻ കടന്നു പോകുമ്പോൾ മനസ്സിൽ ഓർമ്മകളുടെ കടലിരമ്പമാണ്…’; പട്ടിണിക്കാലത്തെ നോമ്പോർമ്മയെഴുതുന്നു, മേപ്പയ്യൂരിലെ കെ.എം.എ.ഖാദർ

കെ.എം.എ.ഖാദർ, മേപ്പയൂർ നന്നെ ചെറുപ്പം മുതൽ നോമ്പെടുക്കുന്നത് ശീലമായിരുന്നു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന എനിക്ക് 12 – 13 വയസ് ഉണ്ടായിരുന്ന 80 കാലഘട്ടം. ഒരു നോമ്പ് ദിവസം വൈകീട്ട് ഉമ്മ പറഞ്ഞു, മോൻ പോയി നോമ്പ് തുറക്കാൻ വല്ലതും വാങ്ങിച്ചിട്ടു വാ എന്ന്. ഉമ്മ ഉദ്ദേശിച്ചത് വല്ല ബിസ്കറ്റോ റൊട്ടിയോ ആണ്. ഞാനും കൂട്ടുകാരൻ