Tag: NIT Kozhikode
കോഴിക്കോട് എന്‍.ഐ.ടിയില്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍
കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. മൂന്നാംവര്‍ഷ ബി ടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി യോഗേശ്വര്‍ നാഥാണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ നിലയിലാണ് മൃതദേഹം. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ അഞ്ചരയോടെ ആയിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശിയാണ് യോഗേശ്വര്‍. മരിക്കുന്നതിന് മുമ്പ് യോഗേശ്വര്‍ നാഥ് വീട്ടിലേക്ക് മെസേജ്
ഈ യോഗ്യതകളുണ്ടോ? കോഴിക്കോട് എന്‍.ഐ.ടിയില്‍ 30000ത്തിന് മുകളില്‍ ശമ്പളത്തിന് ജോലി നേടാം; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ വിവിധ തസ്തികയില്‍ ഒഴിവുകള്‍. ടക്നിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലായി പതിനാറ് ഒഴിവുകളാണുള്ളത്. ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ 12 ഒഴിവുകളും സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നാല് ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 30000 രൂപയും സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന
എന്‍.ഐ.ടിയിലെ രാത്രി കര്‍ഫ്യൂവിനെതിരെ വിദ്യാര്‍ഥി പ്രതിഷേധം; പ്രധാന കവാടങ്ങള്‍ ഉപരോധിച്ചു, ജീവനക്കാരെ അകത്തേക്ക് കടത്തിവിടുന്നില്ല
കോഴിക്കോട്: എന്‍.ഐ.ടിയില്‍ രാത്രി പതിനൊന്ന് മണിക്കുള്ളില്‍ ഹോസ്റ്റലില്‍ കയറണമെന്ന സര്‍ക്കുലറിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വിദ്യാര്‍ത്ഥികള്‍ പ്രധാന കവാടങ്ങള്‍ ഉപരോധിച്ചു. ജീവനക്കാര്‍ അടക്കമുളളവരെ അകത്തേക്കു കടത്തി വിടാതെയാണു പ്രതിക്ഷേധം. മൂക്കം റോഡിലെ പ്രധാന കവാടവും രാജ്പഥിലും വിദ്യാര്‍ത്ഥികള്‍ ഇരുന്ന് പ്രതിക്ഷേധിക്കുന്നുണ്ട്. മലയമ്മ റോഡില്‍ റോഡില്‍ ആര്‍ക്കിടെക്ചര്‍ ബ്ലോക്കിനു സമീപമുള്ള കവാടവും ഉപരോധിക്കുകയാണ്. കെമിക്കല്‍ എന്‍ജിനീയറിങ് ബ്ലോക്ക് കവാടവും
”വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും” 12 മണിക്ക് മുമ്പ് ഹോസ്റ്റലില്‍ തിരികെ കയറണം, വിദ്യാര്‍ഥികള്‍ക്ക് രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തി കോഴിക്കോട് എന്‍.ഐ.ടി
കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടി കാമ്പസില്‍ രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തി ഡീന്‍. വിദ്യാര്‍ഥികള്‍ 12 മണിക്ക് മുമ്പ് ഹോസ്റ്റലില്‍ തിരിച്ചു കയറണമെന്ന് ഡീന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. കാന്റീന് പ്രവര്‍ത്തനം രാത്രി 11 വരെയാക്കിയിട്ടുണ്ട്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കാന്റീന് നേരത്ത് അടക്കുന്നതെന്നാണ് വിശദീകരണം. നേരത്തെ 24 മണിക്കൂര്‍ ആയിരുന്നു കാന്റീന്
കോഴിക്കോട് എന്‍.ഐ.ടി പരിസരത്ത് വന്‍ എം.ഡി.എം.എ വേട്ട; കാല്‍കോടിയിലധികം വിലവരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
മുക്കം: എന്‍.ഐ.ടി പരിസരത്ത് വന്‍ എം.ഡി.എം.എ വേട്ട. കാറില്‍ കടത്തുകയായിരുന്ന 260.537 ഗ്രാം എം.ഡി.എം.എയുമായി കുന്നമംഗലം സ്വദേശി പിടിയിലായി. പിലാശ്ശേരി മലയില്‍ വീട്ടില്‍ ശറുഫുദ്ദീന്‍ (34) ആണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡും കോഴിക്കോട്/മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്ന്