Tag: Newdelhi

Total 1 Posts

ഫലം വൈകിയാലോ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമോ ഇനി ഉപരിപഠന സമയത്ത് ഒരുവര്‍ഷം കളയേണ്ട; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനമാക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: സര്‍വകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനമാക്കാന്‍ തീരുമാനം. യു.ജി.സി ചെയര്‍മാന്‍ ജഗ്ദീഷ് കുമാറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മെയ് അഞ്ചിന് നടന്ന യു.ജി.സി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ജൂലായ്-ആഗസ്റ്റ്, ജനുവരി- ഫെബ്രുവരി എന്നീ മാസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കോളേജുകള്‍ അഡ്മിഷനെടുക്കാം. വിദേശ സര്‍വകലാശാലകളിലെ പ്രവേശന രീതി മാതൃകയാക്കിയാണ് പുതിയ മാറ്റം