Tag: nero sort film

Total 1 Posts

നാല് ചുവരുകള്‍ക്കുള്ളിലെ ക്ലാസ് മുറികളിൽ നിന്ന് പ്രകൃതിക്കൊപ്പം ചേർന്ന് കുരുന്നുകൾ; ‘നേരോ’ ഹ്രസ്വചിത്രവുമായി കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസ്

കൊയിലാണ്ടി: കൊയിലാണ്ടി ഗവ മാപ്പിള വി.എച്ച്.എസ്.എസില്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രമായ ‘നേരോ’യുടെ റിലീസ് ചെയ്തു. സിനിമാ സംവിധായകന്‍ ടി.ദീപേഷാണ് റിലീസിം​ഗ് നിര്‍വ്വഹിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള കഥയാണ് ചിത്രം മുന്നോട്ടുവെക്കുന്നത്. നാല് ചുവരുകള്‍ക്കകത്തെ ഇടുങ്ങിയ ക്ലാസ് മുറികളില്‍ അകപ്പെട്ടുപോയ അധ്യാപകരോട്, മതിലുകളും അതിരുകളുമില്ലാത്ത പ്രകൃതിയുടെ വിശാല തുറസ്സുകളിലേക്ക് ജീവിതത്തെ തുറന്നു വിടാന്‍ പ്രേരിപ്പിക്കുന്നതാണ് ‘നേരോ’ എന്ന ഹ്രസ്വചിത്രം.