Tag: NCP
ചന്ദ്രയാൻ-3 ദൗത്യത്തിൽ സുപ്രധാന പങ്ക് വഹിച്ച യുവശാസ്ത്രജ്ഞൻ അബി എസ്. ദാസിനെ തിരുവോണ ദിനത്തിൽ ആദരിച്ച് കൊയിലാണ്ടിയിലെ എ.സി.ഷൺമുഖദാസ് പഠനകേന്ദ്രം
കൊയിലാണ്ടി: ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ൽ സുപ്രധാന പങ്ക് വഹിച്ച കൊയിലാണ്ടി സ്വദേശിയായ യുവശാസ്ത്രജ്ഞൻ അബി എസ്. ദാസിനെ തിരുവോണദിനത്തിൽ ആദരിച്ച് എ.സി.ഷൺമുഖദാസ് പഠനകേന്ദ്രം. പരിപാടി എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അബി എസ്. ദാസിനെപ്പോലുള്ള യുവശാസ്ത്രജ്ഞൻമാരിലൂടെ രാജ്യം അഭിമാനാർഹമായ നേട്ടം കൈവരിക്കുമ്പോൾ അവരെ ഏറെ അഭിമാനത്തോടെ ആദരിക്കേണ്ടത് പൊതുപ്രവർത്തകരുടെ കടമയാണെന്ന്
തിക്കോടിയില്‍ സ്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എന്‍.സി.പി മണ്ഡലം വൈസ് പ്രസിഡന്റ് മരിച്ചു
തിക്കോടി: സ്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എന്‍.സി.പി നേതാവ് മരിച്ചു. എന്‍.സി.പി മണ്ഡലം വൈസ് പ്രസിഡന്റും തിക്കോടി ടൗണിലെ വ്യാപാരിയുമായ തിക്കോടി കാട്ടുവയലില്‍ കെ.വി.നാണു ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രില്‍ മരിച്ചത്. എഴുപത്തിയൊന്ന് വയസായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. തിക്കോടി അടിപ്പാതാ കര്‍മ്മസമിതിയുടെ യോഗം കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്നു നാണു. തിക്കോടി ടൗണില്‍ വച്ച്
എൻ.സി.പി ഗൃഹസമ്പർക്ക പരിപാടിക്ക് പയ്യോളിയിൽ തുടക്കം
പയ്യോളി: എൻ.സി.പിയുടെ ഭവനസന്ദർശനത്തിൻ്റെയും പ്രവർത്തന ഫണ്ട് സമാഹരണത്തിൻ്റെയും പയ്യോളി മണ്ഡലം തല ഉദ്ഘാടനം എൻ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് കെ.കെ.ശ്രീഷു മാസ്റ്റർ മണ്ഡലം ഖജാൻജി ചെറിയാവി രാജന് കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.വി.റഹ്മത്തുള്ള അധ്യക്ഷനായി. എ.വി.ബാലകൃഷ്ണൻ, പി.വി.വിജയൻ, പി.വി.സജിത്ത്, മൂഴിക്കൽ ചന്ദ്രൻ, ടി.കെ. കുമാരൻ, പി.വി.സത്യൻ, കെ.പി.പ്രകാശൻ, കയ്യിൽ രാജൻ, വി.കെ.രവീന്ദ്രൻ തുടങ്ങിയവർ
ഉഴവൂർ വിജയനെ അനുസ്മരിച്ച് എൻ.സി.പി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി
കൊയിലാണ്ടി: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റും കേരള രാഷ്ട്രീയ നേതാക്കളിൽ പ്രഗത്ഭനുമായിരുന്ന ഉഴവൂർ വിജയന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. അനുസ്മരണ യോഗം എൻ.സി.പി. സംസ്ഥാന നിർവ്വാഹക സമിതി അംഗം സി.സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സി.രമേശൻ അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന
മതഭീകരതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് എന്‍.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് കൊയിലാണ്ടിയില്‍
കൊയിലാണ്ടി: മതഭീകരത വളര്‍ത്തി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് എന്‍.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്. എന്‍.സി.പി കൊയിലാണ്ടി ബ്ലോക്ക് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.സി.പി ബ്ലോക്ക് പ്രസിഡന്റ് സി.രമേശന് അധ്യക്ഷനായി. ചേനോത്ത് ഭാസ്കന്‍, പി.കെ.എം.ബാലകൃഷ്ണന്, സി.സത്യചന്ദ്രന്, കെ.ടി.എം.കോയ, കെ.കെ.ശ്രീഷു, എസ്.വി.റഹ്മത്തുള്ള, എ.വി.ബാലകൃഷ്ണന്, ഇ.എസ്.രാജന്, എം.എ.ഗംഗാധരന് എന്നിവര്‍ സംസാരിച്ചു.