Tag: National Highway

Total 50 Posts

ദേശീയപാത വികസനത്തിലെ അപാകതകള്‍ തിരുവങ്ങൂര്‍ മേഖലയില്‍ ജനങ്ങള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക; ദേശീയപാത അധികൃതര്‍ക്ക് നിവേദനവുമായി സി.പി.എം

കൊയിലാണ്ടി: ദേശീയപാത വികസനത്തിലെ അപാകതകള്‍ കാരണം ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനുവരി 16ന് ദേശീയപാതാ പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തിലേയ്ക്ക് സി.പി.ഐ.എം നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചിനു മുന്നോടിയായി ദേശീയപാതാ അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. സമരത്തിനാധാരമായ വിഷയങ്ങളെക്കുറിച്ച് പ്രൊജക്ട് വിഭാഗം എന്‍ജിനീയറുമായി ചര്‍ച്ച നടത്തി. എം.നൗഫല്‍, അശോകന്‍ കോട്ട്, കെ.ശ്രീനിവാസന്‍, കെ.ടി.കെ.സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു. തിരുവങ്ങൂര്‍

ദേശീയപാത നിര്‍മ്മാണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നു; തിരുവങ്ങൂര്‍ ടൗണില്‍ ഡിസംബര്‍ 16ന് ഉപവാസ സമരം

കൊയിലാണ്ടി: വെങ്ങളം – അഴിയൂര്‍ റീച്ചിലെ ദേശീയ പാത നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായുള്ള അശാസ്ത്രീയ വികസനമുണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് തിരുവങ്ങൂര്‍ ടൗണില്‍ ഉപവാസ സമരം. ബ്ലോക്ക് പഞ്ചായത്ത് എം.പി.മൊയ്തീന്‍കോയയാണ് ഉപവാസ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 16 തിങ്കളാഴ്ച രാവിലെ ഒമ്പത് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് സമരം. ദേശീയപാത നിര്‍മ്മാണം സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞാണ് നീങ്ങുന്നതെന്ന്

ദേശീയപാത വികസനം മൂടാടിയിലുണ്ടാക്കിയ പ്രയാസങ്ങള്‍ക്ക് പരിഹാരം വേണം; മുഖ്യമന്ത്രിയ്ക്കും പൊതുമരാമത്ത് മന്ത്രിയ്ക്കും നിവേദനം നല്‍കി പഞ്ചായത്തും ജനകീയ കമ്മിറ്റിയും

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായുണ്ടാകുന്ന വിവിധ പ്രയാസങ്ങള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തി. എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍, ജനകീയ കമ്മിറ്റി ചെയര്‍മാന്‍ കിഴക്കയില്‍ രാമകൃഷ്ണന്‍, കണ്‍വീനര്‍ വി.വി.സുരേഷ് എന്നിവരാണ് സെക്രട്ടറിയേറ്റലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് വിവിധ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചത്. പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും ആവശ്യമായ

കൊയിലാണ്ടിയില്‍ കനത്ത മഴയും ഇടിമിന്നലും; ദേശീയപാതയില്‍ പലയിടത്തും വെള്ളക്കെട്ട്, വെങ്ങളത്തും പൂക്കാടും ഗതാഗതം തടസപ്പെട്ടു

കൊയിലാണ്ടി: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ദേശീയപാതയില്‍ പലയിടത്തും വെള്ളം കയറി. വെങ്ങളം, തിരുവങ്ങൂര്‍, പൂക്കാട്, തിക്കോടി ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. വെങ്ങളത്തുനിന്നും കോഴിക്കോട് പോകുന്ന ഭാഗത്ത് ബൈപ്പാസില്‍ വന്‍തോതില്‍ വെള്ളംകയറിയ നിലയിലാണ്. പൂക്കാട് പെട്രോള്‍ പമ്പിന് മുന്‍വശത്തും വെള്ളം കയറി വാഹനങ്ങള്‍ കടന്നുപോകാന്‍ പ്രയാസപ്പെടുകയാണ്. പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത് കാരണം വെങ്ങളം വികാസ് നഗര്‍

വെങ്ങളം മുതല്‍ മൂരാട് വരെ സര്‍വ്വീസ് റോഡിന് വീതി കുറവും, ഡ്രൈനേജ് സ്ലാബുകള്‍ പൊട്ടിപൊളിയുന്ന നിലയിലും; ഭാവിയില്‍ വന്‍ഗതാഗതപ്രശ്‌നങ്ങള്‍ വഴിവെക്കാന്‍ സാധ്യത

കൊയിലാണ്ടി: വെങ്ങളം മുതല്‍ മൂരാട് വരെ ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കവെ സര്‍വ്വീസ് റോഡുകളുടെ സ്ഥലപരിമിതി ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യത. ഏഴ് മീറ്റര്‍ വീതിയില്‍ സര്‍വ്വീസ് റോഡ് നിര്‍മ്മിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നിലവില്‍ തിരുവങ്ങൂര്‍, പൂക്കാട്, തിക്കോടി എന്നിങ്ങനെയുള്ള പ്രധാന ടൗണുകളിലടക്കം സര്‍വ്വീസ് റോഡിന് മൂന്ന് മൂന്നര മീറ്ററോളം വീതിയേ ഉള്ളൂ. ഇത് ഭാവിയില്‍

പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള ആറുവരിപ്പാത തുറന്നു; ഇരുവശത്തേക്കും കടക്കാനാവാതെ പ്രദേശവാസികള്‍, ബദൽസംവിധാനം ഒരുക്കാതെ റോഡ് തുറന്നുകൊടുത്തതില്‍ പ്രതിഷേധം ശക്തം

വടകര: പാലോളിപ്പാലം മുതല്‍ മൂരാട് വരെയുള്ള 2.1 കിലോമീറ്റര്‍ ആറുവരിപ്പാത ഗതാഗതത്തിന് തുറന്നുകൊടുതത്തോടെ ഇരുവശത്തേക്കും കടക്കാന്‍ സാധിക്കാതെ പ്രദേശവാസികള്‍. റോഡ് മുറിച്ചു കടക്കാനും വഴിയില്ലാതായോടെ പ്രദേശത്ത് മേല്‍നടപ്പാലം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. നിര്‍മാണം പൂര്‍ത്തായിയ 2.1 കിലോമീറ്റര്‍ ദൂരത്തില്‍ എവിടെയും റോഡ് മുറിച്ചു കടക്കാന്‍ സാധിക്കില്ല. ഇതോടെ പാലോളിപ്പാലം, അരവിന്ദ്‌ഘോഷ് റോഡ്, പാലയാട് നട പ്രദേശങ്ങളിലെ

ദേശീയപാതയ്ക്ക് സമീപം സില്‍ക്ക് ബസാറിലെ വീട്ടില്‍ക്കയറി മോഷണം; മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ മാലപൊട്ടിച്ചു

കൊയിലാണ്ടി: ദേശീയപാതയ്ക്ക് സമീപം സില്‍ക്ക് ബസാറിലെ വീട്ടില്‍ക്കയറി മോഷണം. ഇന്നലെ രാത്രി രണ്ടരയോടെയായിരുന്നു സംഭവം. പി.ടി.ഉത്തമന്റെ വീട്ടിലാണ് കള്ളന്‍കയറിയത്. ഇവിടെ നിന്നും മാല നഷ്ടപ്പെട്ടിട്ടുണ്ട്. പിറകുവശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്. മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഉത്തമന്റെ ഭാര്യയുടെ മാലയാണ് പൊട്ടിച്ചത്. ഇതോടെ ഉറക്കമുണര്‍ന്ന അവർ മാല പിടിക്കുകയും മാലയുടെ ചെറിയ കഷ്ണം അവര്‍ക്ക് ലഭിക്കുകയും

”എന്തുകൊണ്ട് വടകര എം.പി വീട്ടുപടിക്കലേക്ക് സമരം നടത്തിക്കൂടാ?” ദേശീയപാതയുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ ജനങ്ങള്‍ എം.എല്‍.എയുടെ വീട്ടുപടിക്കലാണ് സമരം ചെയ്യേണ്ടതെന്നു പറഞ്ഞ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫിലിന് മറുപടിയുമായി കാനത്തില്‍ ജമീല എം.എല്‍.എ

കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ കാരണമുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ സമരം ചെയ്യേണ്ടത് എം.എല്‍.എയുടെ വീട്ടുപടിക്കലാണ് എന്നു പറഞ്ഞുള്ള ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ദുല്‍ഖിഫിലിന്റെ പത്രക്കുറിപ്പിന് മറുപടിയുമായി കാനത്തില്‍ ജമീല എം.എല്‍.എ. ‘മലര്‍ന്നുകിടന്ന് തുപ്പരുത്’ എന്നാണ് തനിക്ക് ദുല്‍ഖിഫിലിനോട് പറയാനുള്ളതെന്നാണ് ദേശീയപാതയുമായി ബന്ധപ്പെട്ട വസ്തുതകള്‍ നിരത്തി കാനത്തില്‍ ജമീല

തിക്കോടിയിലെ വെള്ളക്കെട്ടിന് നാലുദിവസംകൊണ്ട് ശാശ്വത പരിഹാരം കാണും; എന്‍.എച്ച് അധികൃതര്‍ ഉറപ്പ് നല്‍കിയതായി തിക്കോടിയിലെ കോണ്‍ഗ്രസിന്റെ സമരസമിതി നേതാക്കള്‍

തിക്കോടി: ദേശീയപാതയില്‍ തിക്കോടി മേഖലയിലെ വെള്ളക്കെട്ടിന് നാലുദിവസംകൊണ്ട് ശാശ്വത പരിഹാരം കാണുമെന്ന് ദേശീയപാത അതോറിറ്റിയുടെ ഉറപ്പ്. എന്‍.എച്ചിനുവേണ്ടി പ്രോജക്ട് മാനേജര്‍ ആഷിദോസാണ് ഉറപ്പ് നല്‍കിയത്. തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ റിലേ സത്യാഗ്രഹ സമരവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫിലിന്റെ നേതൃത്വത്തിലുളള സമര സമിതി നേതാക്കള്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്.

മണ്ണിടിച്ചില്‍ ഭീഷണിയില്‍ കോമത്തുകരയിലെ മൂന്ന് വീടുകള്‍; ഇനിയെന്ന് വീട്ടിലേക്ക് തിരിച്ചുവരാനാകുമെന്നറിയാതെ വീട്ടുകാര്‍

കൊയിലാണ്ടി: ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കൊയിലാണ്ടി കോമത്തുകരയിലെ മൂന്ന് കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍. കോമത്തുകര കിഴക്കെ പുത്തന്‍വളപ്പില്‍ സുരേന്ദ്രന്‍, ആവണിയില്‍ പത്മിനി, ചാരപറമ്പില്‍ ലക്ഷ്മി എന്നിവരുടെ വീടുകളാണ് അപകടഭീഷണി നേരിടുന്നത്. അപകട ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ ഇവരോട് വീടൊഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടതായിരുന്നു. ഇത്തവണ ആദ്യമഴയ്ക്കുതന്നെ വലിയ തോതില്‍ മണ്ണിടിഞ്ഞതോടെ ഇനി തിരിച്ചുവരുമ്പോള്‍ വീടുതന്നെയുണ്ടാകുമോയെന്ന ആശങ്കയിലാണിവര്‍.