Tag: Nandi Bazaar
സി.പി.ഐ.എം പയ്യോളി ഏരിയ സമ്മേളനം ഡിസംബര്‍ ഏഴ്, എട്ട് തിയ്യതികളില്‍; ലോഗോ ക്ഷണിക്കുന്നു
നന്തി ബസാര്‍ : സി.പി.ഐ.എം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി ഡിസംബര്‍ 7,8 തിയ്യതികളില്‍ നന്തിയില്‍ നടക്കുന്ന പയ്യോളി ഏരിയാ സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു. ലോഗോ നവംബര്‍ ഒന്നിന് വൈകുന്നേരത്തിന് മുമ്പായി ഈ.മെയിലിലോ, വാട്‌സാപ്പിലോ അയക്കണം. ഇ.മെയില്‍ : [email protected] വാട്‌സാപ്പ് : 8891758587
നന്തിബസാറിലെ ആശാനികേതന്‍ സ്ഥാപക അംഗമായ ജയമിത്രന്‍ അന്തരിച്ചു
കൊയിലാണ്ടി: ആശാനികേതന്‍ (FMR INDIA) സ്ഥാപക അംഗമായ ജയമിത്രന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. പയ്യോളി സ്വദേശിയായിരുന്നു. ആരോരുമില്ലാത്തവരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ക്രിസ് സാഡ്‌ലര്‍ എന്ന ഇംഗ്ലീഷ് വനിതയാണ് ജയമിത്രനെ ആദ്യമായി ഏറ്റെടുത്തുകൊണ്ട് 1977 ഓഗസ്റ്റ് 6 ന് ആണ് ആശാനികേതന്‍ തുടങ്ങിയത്. 47 വര്‍ഷമായി മിത്രന്റെ സംരക്ഷണം ആശാ നികേതനില്‍ ആയിരുന്നു. ശവസംസ്‌കാര ചടങ്ങില്‍ കൊയിലാണ്ടി
നന്തി-കീഴൂര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക; ധര്‍ണ്ണയും വാഴ നടല്‍ സമരവുമായി മുസ്‌ലീഗ്
നന്തിബസാര്‍: നന്തി കീഴൂര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്ന് ആവശ്യമുന്നയിച്ചുകൊണ്ട് സായാഹ്ന ധര്‍ണ്ണയും പ്രതിഷേധ വാഴ നടല്‍ സമരവും നടത്തി. പള്ളിക്കര ശാഖ മുസ്ലിംലീഗ് സംഘടിപ്പിച്ച പരിപാടി തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ടി.പി.കുഞ്ഞിമൊയ്ദീന്‍ അധ്യക്ഷനായിരുന്നു. കിഴൂര്‍ നനന്തി റോഡില്‍ മാസങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് യാതൊരുവിധ പരിഹാരവും
നന്തിബസാറില്‍ കാട്ടുപന്നി ശല്യം രൂക്ഷം; കെല്‍ട്രോള്‍ പ്രദേശത്തെ വാഴക്കൃഷി നശിപ്പിച്ചു
നന്തിബസാര്‍: നന്തി ബസാറില്‍ കാട്ടുപന്നി ശല്യം രൂക്ഷം. ജനവാസ കേന്ദ്രങ്ങളായ കെല്‍ട്രോണ്‍, പാറക്കാട്, വീരവഞ്ചേരി പ്രദേശങ്ങളിലാണ് കാട്ടു പന്നികളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ഇന്നലെ കൂട്ടമായെത്തിയ കാട്ടു പന്നികള്‍ കെല്‍ട്രോണ്‍ പ്രദേശത്തെ അണ്ണവയല്‍ കുനി നാരായണന്റെ നേന്ത്ര വാഴ കൃഷി നശിപ്പിച്ചു. കാട്ടുപന്നിയെയും തെരുവ് നായകളുടെയും പേടിച്ച് പ്രദേശത്തെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീതിയോടെയാണ് ജീവിക്കുന്നത്. അടുത്തിടെ മൂടാടിയിലും
”നമുക്ക് കൈ കോര്‍ക്കാം ജിജിന്‍ ബാബുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍”; ബൈക്കപകടത്തില്‍ പരുക്കുപറ്റി ചികിത്സയില്‍ കഴിയുന്ന നന്തി സ്വദേശിയായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു
നന്തി ബസാര്‍: ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കുപറ്റി ചികിത്സയില്‍ കഴിയുന്ന നന്തി ബസാര്‍ സ്വദേശിയായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. 2024 മെയ് 19നാണ് ജിജിന്‍ ബാബുവിന് ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്തുവെച്ച് അപകടം സംഭവിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്ക് സംഭവിച്ചതിനാല്‍ സര്‍ജറി കഴിഞ്ഞ കിടപ്പിലായിരുന്നു. ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കെ തലച്ചോറില്‍ രക്തസ്രാവവും നീര്‍ക്കെട്ടും വന്നതിനാല്‍ വീണ്ടും സര്‍ജറിക്ക് വിധേയനായി.
നന്തി ബസാര്‍ സ്വദേശിനിയായ എട്ടാം ക്ലാസുകാരി നാസിയ അബ്ദുള്‍ കരീമിന് ചെസ്സില്‍ അന്താരാഷ്ട്ര റേറ്റിംഗ്
നന്തി ബസാര്‍: ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസുകാരി നാസിയ അബ്ദുള്‍ കരീമിന് ചെസ്സില്‍ ലോകസംഘടനയായ ഫിഡെയുടെ അംഗീകാരം. മെയ് മാസത്തില്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന കാര്‍പോവ്‌സ് ലെഗസി ഇന്റര്‍ നാഷണല്‍ ചെസ്സ് ഫെസ്റ്റിവല്‍ 2024 ചെസ്സ് ടൂര്‍ണമെന്റില്‍ റേറ്റഡ് താരങ്ങള്‍ക്കെതിരെ നേടിയ വിജയങ്ങളാണ് നാസിയ അബ്ദുള്‍ കരീമിന് ചെസ്സിലെ അന്താരാഷ്ട്ര
പെരുമാള്‍പുരത്തെ വെള്ളക്കെട്ടും റോഡിലെ കുഴികള്‍ക്കും പരിഹാരമുണ്ടാകണം, വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുക; വാഗാഡ് ഓഫീസ് ഉപരോധിച്ച് എം.എസ്.എഫ്
നന്തി: പയ്യോളി മേഖലയിലെ ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് നേതൃത്വത്തില്‍ വാഗാഡ് ഓഫീസ് ഉപരോധിച്ചു. പെരുമാള്‍പുരത്തെ വെള്ളക്കെട്ടും റോഡിലെ വലിയ കുഴികളും കാരണം പയ്യോളി സ്‌കൂളിലേക്ക് വരാന്‍ വിദ്യാര്‍ത്ഥികള്‍ വളരെയധികം ബുദ്ധിമുട്ടുന്നുണ്ടെന്ന് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പയ്യോളി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം എന്നും എത്രെയും പെട്ടെന്ന് തന്നെ വെള്ളക്കെട്ടിനും, വലിയ
പുറക്കാട് സ്വദേശിയുടെ ഫോണ്‍ നന്തിയിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടെ നഷ്ടമായി
നന്തിബസാര്‍: പുറക്കാട് സ്വദേശിയുടെ ഫോണ്‍ ബൈക്കില്‍ നന്തിയിലേക്ക് പോകവേ നഷ്ടപ്പെട്ടു. പുറക്കാട് നിന്നും ദാമോദര്‍മുക്ക് വഴി നന്തിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കവെയാണ് ഫോണ്‍ നഷ്ടപ്പെട്ടത്. കറുത്ത നിറത്തിലുള്ള സാംസങ് എസ് 23 മോഡല്‍ ഫോണാണ് നഷ്ടമായത്. ഇന്ന് വൈകുന്നേരമാണ് സംഭവം. കണ്ടുകിട്ടുന്നവര്‍ 8075509207 7510928693 നമ്പറുകളില്‍ അറിയിക്കുക.
”ഇനിയും ഈ മാലിന്യത്തിടയില് ജീവിക്കാനാവില്ല”; നന്തി ശ്രീശൈലം കുന്നിലെ മാലിന്യപ്രശ്നത്തിന് പരിഹാരമാവശ്യപ്പെട്ട് വാഗാഡ് ഓഫീസിന് മുമ്പില്‍ ഉപരോധവുമായി പ്രദേശവാസികള്‍
നന്തി ബസാര്‍: ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനിയായ വാഗാഡിന്റെ ലേബര്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന നന്തി ശ്രീശൈലം കുന്നിലെ മാലിന്യപ്രശ്നത്തിന് പരിഹാരമുണ്ടാക്കാത്തതില്‍ പ്രതിഷേധിച്ച് നന്തിയിലെ വാഗാഡിന്റെ ഓഫീസ് ഉപരോധിച്ച് പ്രദേശവാസികള്‍. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ രാവിലെ എട്ടുമണിക്ക് ആരംഭിച്ച ഉപരോധ സമരം ഇപ്പോഴും തുടരുകയാണ്. വാഗാഡിന്റെ ലേബര്‍ ക്യാമ്പിലെ എസ്.ഡി പ്ലാന്റ് പ്രവര്‍ത്തിക്കാത്തത് ദിവസങ്ങളായി. കനത്ത മഴയും
മരവുമായെത്തിയ ലോറി മറിഞ്ഞ് അപകടം; നന്തിയില്‍ ഗതാഗതക്കുരുക്ക്- വീഡിയോ കാണാം
നന്തി ബസാര്‍: മരവുമായെത്തിയ ലോറി മറിഞ്ഞ് അപകടം. നന്തി ബൈപ്പാസ് റോഡ് ആരംഭിക്കുന്നതിന് സമീപത്തായി ഇന്ന് രാത്രിയാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അലപസമയം ഗതാഗതം തടസപ്പെട്ടു. ലോറി മാറ്റി ഗതാഗതം പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.