Tag: naduvannur
നടുവണ്ണൂരില്‍ ലഹരി വസ്തുക്കളുമായി ഇരുപത്തിമൂന്നുകാരന്‍ പിടിയില്‍; പിടിച്ചെടുത്തത് ഹൈബ്രിഡ് കഞ്ചാവ്
നടുവണ്ണൂര്‍: നടുവണ്ണൂര്‍ വാകയാട് ഹൈബ്രിഡ് കഞ്ചാവുമായി ഇരുപത്തിമൂന്നുകാരന്‍ പിടിയില്‍ വാകയാട് തിരുവോട് പുന്നോറത്ത് അനുദേവ് സാഗര്‍ (23) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് വാകയാട് തിരുവോട് ഭാഗത്തുനിന്നും ഇയാളെ പേരാമ്പ്ര എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. മാരക ലഹരി മരുന്നായ ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് യുവാവില്‍ നിന്നും കണ്ടെടുത്തത്. Summary:
കൊഴുക്കല്ലൂര്‍ കെ.ജി.എം യു.പി സ്‌കൂള്‍ അധ്യാപിക അശ്വതി പ്രശോഭ് അന്തരിച്ചു
നടുവണ്ണൂര്‍: കൊഴുക്കല്ലൂര്‍ കെ.ജി.എം യു.പി സ്‌കൂള്‍ അധ്യാപിക അശ്വതി പ്രശോഭ് അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു. അസുഖബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹോം ഗാര്‍ഡ് നടുവണ്ണൂരിലെ താഴത്ത് വീട്ടില്‍ അശോകന്റെയും (റിട്ട.ഇന്ത്യന്‍ ആര്‍മി) ശൈലജയുടെയും പുത്രിയാണ്. ഭര്‍ത്താവ്: പ്രശോഭ്. ബാംഗ്ലൂര്‍ ഫോക്‌സ് കോണില്‍ ജോലിചെയ്യുന്ന അശ്വിന്‍ ഏക സഹോദരനാണ്. അനിക പ്രശോഭ് (എട്ടാം
നടുവണ്ണൂരില്‍ ആശ്രമമുറ്റത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി; തിരിച്ചറിയല്‍ രേഖകളിലുളളത് കൊളാവിപ്പാലത്തെ വിലാസം
നടുവണ്ണൂര്‍: നടുവണ്ണൂരില്‍ ആശ്രമമുറ്റത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീ ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സദ്ഗുരു നിത്യാനന്ദാശ്രമ മുറ്റത്താണ് മൃതദേഹം കണ്ടത്. വലിയ വീട്ടില്‍ വി.വി.ഉണ്ണിക്കൃഷ്ണന്‍ ആണ് മരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച രേഖകളില്‍ ഇരിങ്ങല്‍ കൊളാവിപ്പാലത്തെ വിലാസമാണുള്ളത്. കൊളാവിപ്പാലത്ത് ഒരു കടമുറിയില്‍ കുറച്ചുകാലമായി ഇയാള്‍ താമസിച്ചുവരികയാണെന്നാണ് അന്വേഷിച്ചപ്പോള്‍ മനസിലായതെന്ന്
നടുവണ്ണൂരില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവം; മുഖ്യ സൂത്രധാരന്‍ പിടിയില്‍
നടുവണ്ണൂര്‍: നടുവണ്ണൂരില്‍ ഓട്ടോ ഡ്രൈവറെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. കരിമ്പാപൊയില്‍ സ്വദേശി ഷാനവാസ് (47) ആണ് പിടിയിലായത്. ഓട്ടോ ഡ്രൈവറായ നടുവണ്ണൂര്‍ കൊടോളി മീത്തല്‍ മിഥുന്‍ ആയിരുന്നു ആക്രമിക്കപ്പെട്ടത്. 2024 സെപ്റ്റംബര്‍ 12ന് രാത്രി ഏഴുമണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നടുവണ്ണൂരില്‍ നിന്നും ഓട്ടം വിളിച്ചതുപ്രകാരം അരിക്കുളം തറമ്മല്‍ അങ്ങാടി
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്ക് കഞ്ചാവ് വിതരണം നടത്തിയ നടുവണ്ണൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ പിടിയില്‍
നടുവണ്ണൂര്‍: മന്ദങ്കാവ് കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തിയ നടുവണ്ണൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ പിടിയില്‍. മന്ദങ്കാവ് മണ്ണാങ്കണ്ടി മീത്തല്‍ ശ്രീജിത്താണ് പൊലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.750 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കോഴിക്കോട് റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നാര്‍കോട്ടിക്‌സ് സ്‌ക്വാഡും പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡും ബാലുശ്ശേരി എസ്.ഐ സുജിലേഷിന്റെ
”പ്രവാസലോകത്ത് ജീവിക്കുമ്പോഴും ഗ്രാമത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ് ജീവകാരുണ്യപരമായി ഇടപെടുന്ന നടുവണ്ണൂരകം”; കിടപ്പുരോഗികള്‍ക്ക് ഓണസമ്മാനവുമായി നടുവണ്ണൂരിലെ പ്രവാസി കൂട്ടായ്മ
നടുവണ്ണൂര്‍: നടുവണ്ണൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പരിചരണത്തില്‍ കഴിയുന്ന കിടപ്പുരോഗികള്‍ക്കായി ഒരു സമ്മാനവുമായാണ് യു.എ.ഇയിലെ നടുവണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയാണ് നടുവണ്ണൂരകം പ്രവര്‍ത്തകര്‍ ഇത്തവണ എത്തിയത്. അറുപത്തിരണ്ട് കിടപ്പുരോഗികള്‍ക്കായി ഓണസമ്മാനമെന്നോണം കിറ്റുകള്‍ അവര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ഏല്‍പ്പിച്ചു. നടുവണ്ണൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പരിചരണത്തില്‍ കഴിയുന്ന മുഴുവന്‍ കിടപ്പുരോഗികള്‍ക്കും നടുവണ്ണൂരകം പ്രവര്‍ത്തകര്‍ ഓണക്കിറ്റുകള്‍ നല്‍കിയത്. പ്രവാസലോകത്ത് ജീവിക്കുമ്പോഴും
വാകയാട് എച്ച്.എസ്.എസിലെ ലാബ് അസിസ്റ്റന്റായ നടുവണ്ണൂര്‍ സ്വദേശി വീട്ടില്‍ മരിച്ച നിലയില്‍
നടുവണ്ണൂര്‍: വാകയാട് എച്ച്.എസ്.എസിലെ ലാബ് അസിസ്റ്റന്റായ നടുവണ്ണൂര്‍ സ്വദേശി മരിച്ച നിലയില്‍. അരണങ്ങല്‍ ഒ.എം.മോഹന്‍ കുമാര്‍ (ഷിജു) ആണ് മരിച്ചത്. രാവിലെ തറവാട്ട് വീടായ അരണങ്ങലിലാണ് മോഹന്‍കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അച്ഛന്‍: അച്യുതന്‍ നായര്‍, അമ്മ: പ്രേമലത, ഭാര്യ: രമ്യശ്രീ. മക്കള്‍: നിരഞ്ജന്‍, മേഘ. മൃതദേഹം
കുവെെത്തിലെ തീപിടിത്തം: പരിക്കേറ്റവരിൽ നടുവണ്ണൂർ സ്വദേശിയും
കുവൈറ്റ് സിറ്റി: മംഗഫ് അഗ്നിബാധ അപകടത്തിൽപ്പെട്ടവരിൽ നടുവണ്ണൂർ സ്വദേശിയും. നടുവണ്ണൂർ തിരുവോട് സ്വദേശി ആശാരി കണ്ടി രജിത്താണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. രജിത്തിനെ കുവൈറ്റ് കെ.എം.സി.സി. പ്രതിനിധികൾ സന്ദർശിച്ചു. കെ.എം.സി.സി.ജനറൽ സെക്രട്ടറി മുസ്തഫ കാരി, വൈസ് പ്രസിഡൻറ് ഇക്ബാൽ മാവിലാടം, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഉപദേശക സമിതി വൈസ് ചെയർമാർ ബഷീർ ബാത്ത തുടങ്ങിയവരാണ്ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന
രണ്ടുപതിറ്റാണ്ടിലേറെ നടുവണ്ണൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകന്‍, വിരമിച്ചപ്പോള്‍ സ്‌കൂളിന് സമ്മാനമായി ഗാന്ധി പ്രതിമ; വികാരനിര്‍ഭരമായി യാത്രയയപ്പ് ചടങ്ങ്
നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗാന്ധി പ്രതിമ അനാച്ഛദനവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും നല്‍കി. ഈ വര്‍ഷം വിരമിക്കുന്ന ചിത്രകല, സ്‌കൗട്ട് അധ്യാപകന്‍ കെ.സി.രാജീവന്‍ മാസ്റ്ററാണ് ഗാന്ധി പ്രതിമ സ്‌കൂളിന് സമര്‍പ്പിച്ചത്. വൈകുന്നേരം നാലു മണിയോടെ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഗാന്ധി പ്രതിമയുടെ അനാച്ഛദന കര്‍മം നിര്‍വഹിച്ചു. ഇരുപത്തിനാലോളം
കൂട്ടാലിടയില്‍ വാനും ബൈക്കും കൂട്ടിയിടിച്ചു; പത്തൊമ്പതുകാരന് ദാരുണാന്ത്യം
നടുവണ്ണൂര്‍: കൂട്ടാലിടയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാവുന്തറ ചാലില്‍ ഇല്ലത്ത് സത്യജിത് ആണ് മരിച്ചത്. പത്തൊമ്പത് വയസായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. അച്ഛന്‍: രാജേഷ് നമ്പൂതിരി അമ്മ: സവിത സഹോദരന്‍: ജയദേവ്.