Tag: Muslim Vanitha League
”തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങളെ ഭരണസ്വാധീനം ഉപയോഗിച്ച് സി.പി.എം വല്‍ക്കരിക്കാനുള്ള ശ്രമം അവസാനിക്കുക” ; ആവശ്യമുയര്‍ത്തി കക്കാട് മേഖല ചുവട് പ്രവര്‍ത്തക സംഗമം
പേരാമ്പ്ര: തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയവയില്‍ അംഗങ്ങളായ സ്ത്രീകളെ ഭരണസ്വാധീനം ഉപയോഗിച്ച് സിപി.എം വല്‍ക്കരിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് വനിതാ ലീഗ് കക്കാട് മേഖല ‘ചുവട് ‘ പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു. പി.കെ.സലീന അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ഇരകളുടെ കൂടെയല്ല എന്നതിന് തെളിവാണ് കട്ടപ്പന കേസില്‍ ഡി.വൈ.എഫ്.ഐക്കാരനായ പ്രതിക്കെതിരെ പോലീസ് ദുര്‍ബല വകുപ്പുകള്‍
ഏക സിവിൽ കോഡിനെതിരെ എല്ലാവരും ഒന്നിച്ച് പോരാടണമെന്ന് ടി.ടി.ഇസ്മായിൽ; നന്തിയിൽ വനിതാലീഗ് എക്സിക്യുട്ടീവ് ക്യാമ്പ്
നന്തി ബസാർ: ഏക സിവിൽ കോഡിനെതിരെ എല്ലാവരും ഒരുമിച്ചുള്ള ശക്തമായ പോരാട്ടം അനിവാര്യമാണെന്ന് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി.ടി.ഇസ്മായിൽ പറഞ്ഞു. മൂടാടി പഞ്ചായത്ത് വനിതാ ലീഗ് എക്സിക്യുട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ടി.പി.ഫൗസിയ അധ്യക്ഷയായി. മിസ്ഹബ് കിഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. നജ്മ തഷ്ബിറ, നൂർ ജഹാൻ ടീച്ചർ എന്നിവർ വിവിധ
താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും വനിതാ ലീഗ് നേതാവുമായ ഹാജറ കിണറ്റില്‍ വീണ് മരിച്ചു
കോഴിക്കോട്: താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കിണറ്റില്‍ വീണ് മരിച്ചു. ഹാജറ കൊല്ലരുക്കണ്ടിയാണ് മരിച്ചത്. അന്‍പത് വയസ്സായിരുന്നു. വനിതാ ലീഗ് നേതാവായിരുന്നു. വീട്ടിന് പിറകുവശത്തുള്ള കിണറ്റില്‍ വീണാണ് ഹാജറ മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് ഹാജറയെ വീട്ടില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചലില്‍ വീട്ടിന് പിറകുവശത്തെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ കിണറ്റില്‍ നിന്നും
പിന്നിലുണ്ട് ഈ പെൺപട; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മൂടാടിയിൽ വനിതാ ലീഗിന്റെ ഐക്യദാർഢ്യ സദസ്സ്
കൊയിലാണ്ടി: വയനാട് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മൂടാടിയിലെ വനിതാ ലീഗ്. രാഹുലിന് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യത കൽപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് വനിതാലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ജില്ലാ വനിതാ ലീഗ് സെക്രട്ടറി പി.റഷീദ ഉദ്ഘാടനം ചെയ്തു. വനിതാലീഗ്
‘അടിപ്പാത അനുവദിക്കും വരെ സമരം തുടരും’; ദേശീയപാതയിൽ തിക്കോടി ടൗണിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി വനിതാ ലീഗിന്റെ ധർണ്ണ
തിക്കോടി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുമ്പോൾ തിക്കോടി ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വനിതാ ലീഗ് സായാഹ്ന ധർണ്ണ നടത്തി. തിക്കോടി പഞ്ചായത്ത് വനിതാ ലീഗ് പ്രവർത്തകരാണ് ധർണ്ണ നടത്തിയത്. സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും റെയിൽവേ സ്റ്റേഷനും ഫിഷ് ലാന്റിങ് സെന്ററും ആരാധനാലയങ്ങളുമെല്ലാം ഉള്ള തിക്കോടി ടൗണിൽ അടിപ്പാത അത്യാവശ്യമാണ് എന്നും