Tag: Muchukunnu U.P School
സ്കൂള്‍ തുറക്കും മുന്നേ പുത്തന്‍ ബാഗ് കിട്ടിയ സന്തോഷത്തില്‍ കുരുന്നുകള്‍; മുചുകുന്ന് യു.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ബാഗ് നല്കി
കൊയിലാണ്ടി: മുചുകുന്ന് യു.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ബാഗുകള്‍ നല്കി. നൂറോളം ബാഗുകളാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തത്. മുചുകുന്നിലെ ഒലിവിയ വുഡ്സ് എന്ന ഫര്‍ണ്ണിച്ചര്‍ സ്ഥാപനമാണ് ബാഗുകള്‍ നല്‍കിയത്. ഒലിവിയ വുഡ്സ് എം.ഡി കുഞ്ഞമ്മദ് ചക്കോദ് ബാഗ് വിതരണം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക വി.സബിത, പി.ടി.എ പ്രസിഡന്റ് രഘുനാഥ് ഒതയോത്ത്, വിനോദ്, സിന്ധു എം.കെ എന്നിവര്‍
ബാന്റ് മേളത്തോടെ ഘോഷയാത്ര, സാന്റാ ക്ലോസിന്റെ വേഷമണിഞ്ഞ് കുരുന്നുകൾ, ഒപ്പം മെഗാ കേക്ക് മുറിക്കലും; മുചുകുന്ന് യു.പി സ്കൂളിൽ ഗംഭീര ക്രിസ്മസ് ആഘോഷം (വീഡിയോ കാണാം)
കൊയിലാണ്ടി: മുചുകുന്ന് യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചാണ് ക്രിസ്മസ് ആഘോഷിച്ചത്. സാന്റാക്ലോസിന്റെ വേഷമണിഞ്ഞെത്തിയ കുട്ടികൾ ആകർഷകമായ പുൽക്കൂടും ബലൂണും തോരണങ്ങളുമെല്ലാം ഒരുക്കി സ്കൂൾ അലങ്കരിച്ചു. ക്രിസ്മസ് ആഘോഷത്തോട് അനുബന്ധിച്ച് സ്കൂളിൽ മെഗാ കേക്ക് മുറിച്ചു. ബാന്റ് മേളത്തോടെയുള്ള ഘോഷയാത്രയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒപ്പം രക്ഷിതാക്കളും നാട്ടുകാരും പങ്കുചേർന്നു. പരസ്പരം ക്രിസ്മസ്-പുതുവത്സര ആശംസകൾ നേർന്നാണ്
ജീവൻ രക്ഷിക്കാനായി രക്തം നൽകി, പകരം തണലേകാനായി ഫലവൃക്ഷത്തൈ; മുചുകുന്ന് യു.പി സ്കൂളിൽ ടീം ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റബിൾ സൊസൈറ്റിയുടെ മെഗാ രക്തദാന ക്യാമ്പ്
കൊയിലാണ്ടി: മുചുകുന്നിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി. ടീം ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റബിൾ സൊസൈറ്റി കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയുടെ സഹകരണത്തോടെ മുചുകുന്ന് യു.പി സ്കൂളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഖില, രജീഷ് മണിക്കോത്ത്, ബ്ലഡ് ബാങ്ക്
ആഴ്ചയിലൊരിക്കൽ ചിക്കൻ, നാവിൽ മധുരമേകി പാൽപ്പായസം; വിദ്യാർത്ഥികൾക്ക് ഓരോദിവസവും വ്യത്യസ്ത രുചിക്കൂട്ടുമായി മുചുകുന്ന് യു.പി സ്കൂൾ (വീഡിയോ കാണാം)
മുചുകുന്ന്: വൈവിധ്യവും സ്വാദിഷ്ഠവുമായ വിഭവങ്ങൾ കൊണ്ട് കുട്ടികൾക്ക് വ്യത്യസ്ത രുചിക്കൂട്ട് ഒരുക്കി മുചുകുന്ന് യു.പി സ്കൂൾ. പി.ടി.എയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് വിദ്യാർത്ഥികൾക്ക് എല്ലാ ദിവസത്തെയും സ്കൂൾ ഉച്ചഭക്ഷണം പോഷക സമൃദ്ധവും ഏറ്റവും രുചികരവുമാക്കാനുള്ള ‘രുചികൂട്ട്’ എന്ന പദ്ധതി നടപ്പാക്കിയത്. ദിവസേന മൂന്നിൽ പരം വിഭവങ്ങങ്ങളാണ് കുട്ടികളുടെ പ്ലേറ്റിലെത്തുന്നത്. പാൽ കൊടുക്കുന്ന ദിവസം പാൽപ്പായസത്തിന്റെ മധുരമാണ് കുട്ടികൾക്ക് ലഭിക്കുക.