Tag: moorad

Total 3 Posts

വെള്ളക്കെട്ടും ഗതാഗതകുരുക്കും പതിവ്; അപകടങ്ങളും യാത്രാ പ്രശ്‌നവും രൂക്ഷമായിട്ടും മൂരാട് ഓയില്‍മില്ലിലെയും പയ്യോളിയിലെയും ദേശീയപാതയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാതെ അധികൃതര്‍

പയ്യോളി: മഴ കനത്തിട്ടും അപകടങ്ങളും ഗതാഗതക്കുരുക്കും തുടര്‍ക്കഥയായിട്ടും മൂരാട് ഓയില്‍മില്‍ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമായില്ല. ഒന്നോ രണ്ടോ മണിക്കൂര്‍ മഴ ശക്തമായി പെയ്താല്‍ മുട്ടോളം വെള്ളം നില്‍ക്കുന്ന അവസ്ഥയാണ്. ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷാ പോലുള്ള വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഇവിടെ ഗതാഗതം പൂര്‍വ്വസ്ഥിതിയിലാവുന്നത്. രാത്രികാലങ്ങളിലാണ് സ്ഥിതി കൂടുതല്‍ ദയനീയമാവുന്നത്. ഇപ്പോള്‍

ദേശീയപാതയില്‍ ഇരിങ്ങല്‍ ഓയില്‍മില്ലിന് സമീപം ദേശീയപാതയില്‍ മുട്ടോളം വെള്ളം; വന്‍ ഗതാഗതക്കുരുക്ക്

മൂരാട്: ദേശീയപാതയില്‍ ഇരിങ്ങല്‍ ഓയില്‍ മില്ലിന് സമീപം വന്‍ വെള്ളക്കെട്ട്. വെള്ളക്കെട്ട് കാരണം ഇരിങ്ങല്‍ മുതല്‍ വടകര വരെയുള്ള ഭാഗത്ത് വലിയ തോതില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. ഓട്ടോറിക്ഷകളിലും മറ്റും ഉള്ളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. രാവിലെ ആയതിനാല്‍ സ്‌കൂള്‍ കുട്ടികളുമായി പോകുന്ന വാഹനങ്ങളും മറ്റും ഏറെ ബുദ്ധിമുട്ടുകയാണ്. വടകര ഭാഗത്തേക്കുള്ള വഴിയില്‍ മൂരാട്

മൂരാട് ആറാം കണ്ടത്തില്‍ മോഹനന്‍ അന്തരിച്ചു

മൂരാട്: ആറാം കണ്ടത്തില്‍ മോഹനന്‍ (റിട്ട. സി.ആര്‍.പി.എഫ്) അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. അമ്മ: ജാനു. ഭാര്യമാര്‍: സുധ, പരേതയായ പ്രമീള. മക്കള്‍: രജീഷ്, രമ്യ. മരുമക്കള്‍: മിഥുനപുറമേരി, മിഥുന്‍ എറണാകുളം. സഹോദരങ്ങള്‍: ചന്ദ്രന്‍, അശോകന്‍, ഇന്ദിര, വിശ്വനാഥന്‍ (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് വടകര), ജയരാജന്‍ (ഡെപ്യൂട്ടി റെയിഞ്ചര്‍ ഓഫ് ഫോറസ്റ്റ് കോഴിക്കോട്).