Tag: moodadi
തേക്കും പ്ലാവും ഉള്‍പ്പെടെയുള്ള മരങ്ങള്‍ സ്വന്തമാക്കാന്‍ അവസരം; മൂടാടി പഞ്ചായത്തിന്റെ മരം ലേലം വെള്ളിയാഴ്ച, വിശദാംശങ്ങള്‍ അറിയാം
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട്, പഴയ ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് എന്നിവിടങ്ങളിലെ മരങ്ങള്‍ ലേലം ചെയ്യുന്നു. പ്ലാവ്, തേക്ക്, മഹാഗണി തുടങ്ങി വിവിധ ഇനം മരങ്ങളാണ് ലേലത്തിനുള്ളത്. ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 11:30 ന് മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ചാണ് പരസ്യ ലേലം നടക്കുകയെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി
നന്തിയിലെ ചന്ദ്രിക റിപ്പോര്‍ട്ടര്‍ സി.എ.റഹ്‌മാന്‍ ഡല്‍മന് ആദരവൊരുക്കി മുസ്‌ലിം യൂത്ത് ലീഗ്
മൂടാടി: അന്‍പത്തിയഞ്ച് വര്‍ഷം പിന്നിട്ട നന്തി ബസാര്‍ ചന്ദ്രിക റിപ്പോര്‍ട്ടര്‍ സി.എ.റഹ്‌മാന്‍ ഡല്‍മനെ മുസ്‌ലിം യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ചന്ദ്രിക തൊന്നൂറാം വാര്‍ഷികം ആലോഷിക്കുന്ന വേളയിലാണ് സി.എ.റഹ്‌മാനെ യൂത്ത് ലീഗ് ആദരിച്ചത്. മുസ്‌ലിം ലീഗ് ദേശീയ അസ്റ്റിസ്റ്റന്റ് സിക്രട്ടറി സി.കെ.സുബൈര്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയും റഹ്‌മാനെ ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു.
സേഫ് പദ്ധതിക്ക് കീഴില്‍ ഭവന പൂര്‍ത്തീകരണം നിര്‍വഹിച്ച 27 ഗുണഭോക്താക്കള്‍ക്ക് ഉപഹാരവും ഗുണഭോക്തൃ സംഗമവും; ഉപഹാരം സമര്‍പ്പിച്ച് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ
പയ്യോളി: സേഫ് പദ്ധതി പ്രകാരം മേലടി ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് മുഖേന ആനുകൂല്യം കൈപ്പറ്റിയ ഗുണഭോക്താക്കള്‍ക്കുള്ള ഉപഹാരം നല്‍കി. പദ്ധതിക്കു കീഴില്‍ ഭവന പൂര്‍ത്തീകരണം നിര്‍വഹിച്ച 27 ഗുണഭോക്താക്കക്താക്കള്‍ക്കാണ് ഉപഹാരം നല്‍കിയത്. കേരള സര്‍ക്കാര്‍ പട്ടികജാതി വികസനവകുപ്പ് മുഖേന നടത്തിവരുന്ന വ്യത്യസ്ത പദ്ധതികളുടെ ഭാഗമായി 2022 മുതല്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതാണ് സേഫ് (Secure Accomodation
മൂടാടിയില്‍ വന്‍മരക്കൊമ്പ് പൊട്ടി കടയുടെ മുകളില്‍ വീണു; ദേശീയപാതയില്‍ ഗതാഗത തടസ്സം
മൂടാടി: കനത്ത മഴയിലും കാറ്റിലും മൂടാടിയില്‍ മരക്കൊമ്പ് പൊട്ടി കടയുടെ മുകളില്‍ വീണു. വീമംഗലം സ്‌കൂളിനടുത്തുള്ള ടാര്‍പോളിന്‍ ഷീറ്റുമേഞ്ഞ കടയുടെ മുകളിലാണ് മരം പൊട്ടിവീണത്. രാവിലെയായതിനാല്‍ കട തുറന്നിട്ടുണ്ടായിരുന്നു. ഇന്നു രാവിലെ എട്ടു മണിയോടെ കൂടിയായിരുന്നു സംഭവം. മരത്തിന്റെ വലിയ കൊമ്പാണ് പൊട്ടിവീണത്. ഇതേത്തുടര്‍ന്ന് ദേശീയപാതകയില്‍ ഗതാഗതം തടസപ്പെട്ടു. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും
നന്തിയിലെ ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കുറ്റിക്കാട്ടില്‍ ഗോവിന്ദന്‍ അന്തരിച്ചു
മൂടാടി: നന്തി ബസാര്‍ കുറ്റിക്കാട്ടില്‍ ഗോവിന്ദന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. 59ാം ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ്. ഭാര്യ: ഗീത. മക്കള്‍: ജിജേഷ് (അധ്യാപകന്‍ സി.കെ.ജി, ഹൈസ്‌കൂള്‍ ചിങ്ങപുരം), ജിജി (കൂടത്തായി). മരുമക്കള്‍: അഖില (തളീക്കര), ഗിരീഷ് (കൂടത്തായി). സഹോദരങ്ങള്‍: സരോജിനി (മേപ്പയ്യൂര്‍), സുമ, രവി (ബഹ്‌റൈന്‍). സംസ്‌കാരം വൈകുന്നേരം മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
ഒന്നാം നിലയില്‍ ഒ.പി, ഒബ്‌സര്‍വേഷന്‍, ഫാര്‍മസി, ലാബ് വെയിറ്റിങ് ഏരിയ; മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വരുന്നു
മൂടാടി: ഗ്രാമപഞ്ചായത്ത് കുടുബാരോഗ്യ കേന്ദ്ര നവീകരണപ്രവൃത്തി ആരംഭിക്കുന്നു. കേരള സര്‍ക്കാര്‍ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ അനുവദിച്ച 2.5 കോടി രൂപ ഉപയോഗിച്ചുള്ള പുതിയ കെട്ടിട സമുച്ചയത്തിന്റ നിര്‍മാണ പ്രവൃത്തികള്‍ ഉടനെ ആരംഭിക്കാന്‍ എം.എല്‍.എ യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ആശുപത്രി വിപുലീകരണത്തിനായി മുടാടി ഗ്രാമ പഞ്ചായത്ത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ കൊണ്ട് മാസ്റ്റര്‍
നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയത് 1245 പേർ, ചെലവഴിച്ചത് ഏഴര കോടി രൂപ; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മൂടാടി ഗ്രാമപഞ്ചായത്തിന് ആദരം
കൊയിലാണ്ടി: പന്തലായനി ബ്ലോക്കിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ മൂടാടി ഗ്രാമപഞ്ചായത്തിന് ആദരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്തിനുള്ള ഉപഹാരം പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു. 2022-23 വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 7.49
സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് അവർ; മൂടാടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറി
കൊയിലാണ്ടി: മൂടാടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ഉടമകൾക്ക് കൈമാറി. ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ എഗ്രിമെൻ്റ് വച്ചവരിൽ പണി പൂർത്തീകരിച്ചു കഴിഞ്ഞ വർക്കാണ് താക്കോൽ നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ താക്കോൽ ദാനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വാർഡ് മെമ്പർ സുനിത സി.എം, അസിസ്റ്റൻറ് സെക്രട്ടറി
സ്‌കിറ്റുകളും സംഗീതനിശയുമൊക്കെയായി കലാവിരുന്നൊരുക്കി പയ്യോളിയിലെ കൊച്ചുകൂട്ടുകാര്‍: ബാലസംഘം വേനല്‍ത്തുമ്പി കലാജാഥ മൂടാടിയില്‍
പയ്യോളി: കൊച്ചുകൂട്ടുകാരുടെ കലാവിരുന്നുകൊണ്ട് ശ്രദ്ധേയമായി ബാലസംഘം പയ്യോളി ഏരിയാ വേനല്‍ തുമ്പി കലാജാഥ. ശാസ്ത്രം വളരുമ്പോഴും അന്ധവിശ്വാസത്തിന് അടിമപ്പെടുന്ന സമൂഹം, പശു രാഷ്ട്രീയം, ഗാന്ധി മരിച്ചതല്ല കൊന്നതാണ് തുടങ്ങി ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഊന്നിക്കൊണ്ട് ഏഴ് സ്‌കിറ്റുകളാണ് കലാജാഥയുടെ ഭാഗമായി അവതരിപ്പിച്ചത്. കൂടാതെ കൊച്ചുകൂട്ടുകാരുടെ സംഗീതശില്പവും വേദിയില്‍ അരങ്ങേറി. മൂടാടിയില്‍ നടന്ന കലാജാഥ ബാലസംഘം സംസ്ഥാന
മൂടാടി വലിയമലയിൽ തീ പിടിത്തം; ഓടിയെത്തി തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ്, തീ പിടിക്കുന്നത് മൂന്നാം തവണ
കൊയിലാണ്ടി: മൂടാടി വലിയമലയിൽ തീ പിടിത്തം. ഇന്ന് ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. റോഡിന്റെ വശത്ത് തീയിട്ടതിൽ നിന്ന് മുകളിലേക്ക് പടർന്നാണ് തീ പിടിത്തം ഉണ്ടായത് എന്നാണ് സംശയിക്കുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റ് തീ അണച്ചു. ഈ വേനൽക്കാലത്ത് ഇത് മൂന്നാം തവണയാണ് ഇതേ സ്ഥലത്ത് തീയിടുകയും