Tag: moodadi
മാറ്റുരച്ചത് 10 ടീമുകള്‍; ബാലകേരളം ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി മൂടാടിയിലെ എം.എസ്.എഫ്
നന്തിബസാര്‍: എല്‍.പി, യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളെ അണിനിരത്തി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് എം.എസ്.എഫ് ബാലകേരളം മൂടാടി പഞ്ചായത്ത് കമ്മിറ്റി. പയ്യോളിയിലെ കിക്കോഫ് ടര്‍ഫില്‍ നടന്ന മത്സരത്തില്‍ പത്തുടീമുകള്‍ മാറ്റുരച്ചു. പരിപാടി യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റനില്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സാലിം മുചുകുന്നക്, തുഫൈല്‍ വരിക്കോളി, റബീഷ്
മൂടാടി പീടിക വളപ്പില്‍ ഇബ്രാഹിം കുട്ടി അന്തരിച്ചു
മൂടാടി: പീടിക വളപ്പില്‍ ഇബ്രാഹിംകുട്ടി അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ: സഫിയ എം.ടി, മക്കള്‍: അവാദ്, അന്‍വര്‍, അഫ്‌സല്‍, റൂഹി. മരുമക്കള്‍: കരീം എം.പി, നൗഷിദ, തസ്ലിമ. ഫസ്‌ന.
മൂടാടി കാര്‍ഷിക കര്‍മ്മസേനയുടെ ഓഫീസില്‍ മോഷണം; മൂന്നുലക്ഷത്തോളം രൂപയുടെ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു
മൂടാടി: മൂടാടി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കാര്‍ഷിക കര്‍മ്മസേനയുടെ ഓഫീസില്‍ മോഷണം. ഇന്നലെ രാത്രിയാണ് സംഭവം. ഓഫീസിന്റെ മുന്നിലെയും പിറകിലെയും പൂട്ടുകള്‍ പൊളിച്ച നിലയിലാണ്. കാര്‍ഷിക ഉപകരണങ്ങളാണ് മോഷണം പോയത്. എര്‍ത്ത് ഓഗര്‍, വലിയ സ്‌പ്രേയര്‍, മോട്ടോറുകള്‍ എന്നിവയാണ് നഷ്ടമായത്. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നാണ് പ്രാഥമിക കണക്ക്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
നന്തിയില്‍റെയില്‍വേ അടിപ്പാത നിര്‍മ്മിക്കുക, യാത്രാ സൗകര്യം നിഷേധിച്ച് വേലികെട്ടുന്നത് ഒഴിവാക്കുക; റെയില്‍വേ സെക്ഷന്‍ എഞ്ചിനിയര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ജനകീയ കമ്മിറ്റി
മൂടാടി: നന്തിയില്‍ റയില്‍വേ അടിപ്പാത നിര്‍മ്മിക്കുക, യാത്രാ സൗകര്യം നിഷേധിച്ച് വേലി കെട്ടുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. റെയില്‍വേ സെക്ഷന്‍ എന്‍ജിനിയര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും നടത്തി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. 2016ല്‍ 4 ലക്ഷത്തി മുപ്പതിനായിരം
കേള്‍വി പരിമിതിയുള്ളവര്‍ക്ക് പഞ്ചായത്തിന്റെ സഹായം; മൂടാടിയില്‍ താളം പദ്ധതിയിലൂടെ ശ്രവണ സഹായി വിതരണം ചെയ്തു
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ കേള്‍വി പരിമിതിയുള്ളവര്‍ക്ക് താളം പദ്ധതിയിലൂടെ ശ്രവണ സഹായി വിതരണം ചെയ്തു. 2023- 24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമസഭയിലൂടെ അപേക്ഷ സമര്‍പ്പിച്ച എല്ലാവര്‍ക്കും ഉപകരണം നല്‍കിയത്. കെല്‍ട്രോണ്‍ നിര്‍മ്മിച്ച ഉപകരണമാണ് മെഡിക്കല്‍ ടീമിന്റെ പരിശോധനക്ക് ശേഷം വിതരണം ചെയ്തത് മൂന്നുലക്ഷം രൂപയാണ് പഞ്ചായത്ത് ഈ പദ്ധതിക്കായി മാറ്റിവെച്ചത്. പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ വിതരണോദ്ഘടനം
ഇശല്‍വിരുന്നും മുട്ടിപ്പാട്ടും ഒപ്പനയും; ‘ സമ്മിലൂനി-2024’ പരിപാടിയുമായി കെ.എം.സി.സി ഖത്തര്‍ മൂടാടി പഞ്ചായത്ത് കമ്മിറ്റി
നന്തിബസാര്‍: കെ.എം.സി.സി ഖത്തര്‍ മൂടാടി പഞ്ചായത്ത് കമ്മിറ്റി ‘സമ്മിലൂനി-2024’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി പ്രവര്‍ത്തക സാന്നിധ്യം കൊണ്ടും കുടുംബങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. കെ.എം.സി.സി ഖത്തര്‍ പ്രസിഡന്റ് ഡോ: അബ്ദുല്‍ സമദ് സാഹിബ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ നബില്‍ നന്തി അധ്യക്ഷനായി. കെ.എം.സി.സി കോഴിക്കോട് ജില്ലാ
ഇനി പഠനം സൗകര്യത്തോടെ; മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ് ടോപ്പ് വിതരണം ചെയ്ത് മൂടാടി ഗ്രാമപഞ്ചായത്ത്
മൂടാടി: ഗ്രാമപഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മത്സ്യ തൊഴിലാളികളുടെ മക്കള്‍ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. ബിരുദ – ബിരുദാനന്തര ബിരുദം – പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഗ്രാമസഭ മുഖാന്തരം തെരഞ്ഞെടുത്താണ് ലാപ്‌ടോപ് വിതരണം നടത്തിയത്. അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് ലാപ്‌ടോപ്പ് ലഭിച്ചത്. രണ്ടുലക്ഷത്തോളം രൂപയാണ് ഇതിനായി വിനിയോഗിച്ചത്. പ്രസിഡന്റ് സി. കെ. ശ്രീകുമാര്‍ വിതരണം
രണ്ടുലക്ഷം രൂപ ചെലവില്‍ അഞ്ച് ഫൈബര്‍ വള്ളങ്ങള്‍; മത്സ്യത്തൊഴിലാളികള്‍ക്ക് ഫൈബര്‍ വള്ളങ്ങള്‍ വിതരണം ചെയ്ത് മൂടാടി ഗ്രാമപഞ്ചായത്ത്
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികള്‍ക്ക് ഫൈബര്‍ വള്ളങ്ങള്‍ വിതരണം ചെയ്തു. രണ്ടു ലക്ഷം രൂപ ചെലവില്‍ അഞ്ച് ഫൈബര്‍ വള്ളങ്ങളാണ് പദ്ധതിയുടെ ഭാഗമായി മത്സ്യ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായ എം.കെ.മോഹനന്‍,
ലൈഫ് പദ്ധതിക്ക് ഒരു കോടി രൂപ, അകലാപ്പുഴയും ഉരുപുണ്യകാവ് ബീച്ചുമൊക്കെ ചേര്‍ത്ത് ഇക്കോ ടൂറിസം പദ്ധതി; മൂടാടി ഗ്രാമപഞ്ചായത്ത് 2024-25 ബഡ്ജറ്റ് വിശദാംശങ്ങള്‍ അറിയാം
മൂടാടി: ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതി ഗുണഭോക്ത്യാക്കള്‍ക്ക് വീട് നല്കാന്‍ ഒരു കോടി രൂപ വകയിരുത്തി. വര്‍ഷങ്ങളായി തരിശായി കിടക്കുന്ന ചാക്കര പാടശേഖരം കൃഷി യോഗ്യമാക്കാന്‍ ഹരിത കേരള മിഷന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല ജില്ലാ പഞ്ചായത്ത് എന്നിവയുമായി യോജിച്ച് പദ്ധതി നടപ്പാക്കാനും തീരുമാനമായി. ഇതിനായി 25 ലക്ഷം രൂപ
മൂടാടി പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രം പൂട്ടിയിട്ട് നാലുവര്‍ഷം; റീത്ത് സമര്‍പ്പിച്ച് പ്രതിഷേധവുമായി മുസ്‌ലിം യൂത്ത് ലീഗ്
നന്തി ബസാര്‍: മൂടാടി പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രം നാല് വര്‍ഷത്തിലധികമായി തുറന്ന് പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധവുമായി മൂടാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. പ്രതിഷേധത്തിന്റെ ഭാഗമായി ആരോഗ്യകേന്ദ്രത്തില്‍ പ്രതിഷേധാത്മക റീത്ത് സമര്‍പ്പിച്ചു. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി എടത്തില്‍ റഷീദ് റീത്ത് വെച്ച് ഉദ്ഘാടനം ചെയ്തു. പി.കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. നൗഫല്‍ യൂ.വി, യുകെ.ഹമീദ്, അഷ്‌റഫ്