Tag: moodadi
1627 പേര്‍ക്ക് നൂറ് ദിവസം പണി; തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി മൂടാടി ഗ്രാമപഞ്ചായത്ത്
മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് ജില്ലയില്‍ ഒന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷവും മൂടാടിക്കായിരുന്നു ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയതാണ് മൂടാടിയെ വീണ്ടും പുരസ്‌കാരത്തിലേക്കെത്തിച്ചത്. 2023-24 വര്‍ഷത്തില്‍ ആറുകോടി എണ്‍പത്തിയാറു ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടത്തിയത്. 1627 പേര്‍ക്ക് നൂറ് ദിവസം
മൂടാടി വെള്ളറക്കാട് യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍
മൂടാടി: മൂടാടി വെള്ളറക്കാട് യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മെറൂണ്‍ കളർ ടീഷർട്ടാണ് ധരിച്ചത്. 5.45ഓടെയാണ് സംഭവം. കൊച്ചുവേളി അമൃതസര്‍ എക്‌സ്പ്രസാണ് തട്ടിയത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കര്‍ഷക കൂട്ടായ്മ രൂപീകരിച്ച് കൃഷിക്കായി ഒരുക്കി; മൂടാടിയില്‍ സുഫലം പദ്ധതിയുടെ ഭാഗമായി നടീല്‍ തുടങ്ങി
മൂടാടി: മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക് 50ാം വാര്‍ഷികത്തോടനുബന്ധിച്ച് ”സുഫലം” കാര്‍ഷിക മേഖലയി കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ച് ” സുഫലം ” പദ്ധതിയുടെ നടീല്‍ തുടങ്ങി. നടീല്‍ ഉത്സവം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിണ്ട് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മുചുകുന്ന് കൊയിലോത്തുംപടിയിലാണ് നടീല്‍ ആരംഭിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, മെമ്പര്‍മാരായ എം.കെ.മോഹനന്‍, അഖില,
കിട്ടിയത് മികച്ച വിളവ്, അംഗീകൃത ലൈസന്‍സോടെ മഞ്ഞള്‍പൊടി വിപണനം നടത്തും; മൂടാടിയില്‍ മഞ്ഞള്‍വനം പദ്ധതിയുടെ വിളവെടുപ്പ് തുടങ്ങി
മൂടാടി: ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗവണ്‍മന്റ് സ്ഥാപനമായ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രവുമായി സഹകരിച്ച് നടപ്പാക്കിയ മഞ്ഞള്‍ വനം പദ്ധതിയുടെ വിളവെടുപ്പ് ആരംഭിച്ചു. പ്രതീക്ഷയില്‍ കവിഞ്ഞ വിളവാണ് കിട്ടിയതെന്ന് കൃഷി ചെയ്ത വനിതാ ഗ്രൂപ്പ് അംഗങ്ങള്‍ പറഞ്ഞു. കുര്‍ക്കുമിന്‍ ഘടകം കൂടുതലുള്ള പ്രഗതി വിത്താണ് ഉപയോഗിച്ചത്. 500 കിലോ വിത്ത് സൗജന്യമായി ഗവേഷണ കേന്ദ്രം നല്‍കുകയായിരുന്നു. മഞ്ഞളിന്റ ശാസ്ത്രിയ
വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും അപകട മുഖത്തെ പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങളെപ്പറ്റി പരിശീലനവും; സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് മൂടാടി എ.കെ.ജി സാമൂഹ്യ സേവന കേന്ദ്രം
നന്തി ബസാര്‍: മൂടാടി എ.കെ.ജി സാമൂഹ്യ സേവന കേന്ദ്രം പത്താം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഓര്‍ത്തോ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു മരുന്നു നല്‍കി. അപകട മുഖത്തെ പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങളെപ്പറ്റി വളണ്ടിയര്‍മാര്‍ക്ക് പരിശീലന ക്ലാസ് നടത്തി. മൂടാടി ഗ്രാമപഞ്ചായത്ത്
ചാക്കര പാടശേഖരത്തിലെ നെല്‍കര്‍ഷകര്‍ക്ക് ഇനി റോഡിലൂടെ പോകാം; ചാക്കര വലാട്ടില്‍ റോഡ് പ്രവൃത്തി തുടങ്ങി
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ ചാക്കര – വലാട്ടില്‍ റോഡ് പ്രവൃത്തി തുടങ്ങി. ഒട്ടും യാത്ര സൗകര്യം ഇല്ലാത്ത പ്രദേശത്തു കൂടിയാണ് റോഡ് നിര്‍മ്മിക്കുന്നത്. ചാക്കര പാടശേഖരത്തിലെ നെല്‍ കര്‍ഷകര്‍ക്കും വാഴയില്‍ ഭഗവതി ക്ഷേത്രത്തിലേക്ക് പോകുന്നവര്‍ക്കുമെല്ലാം ഏറെ പ്രയോജനപ്രദമായ റോഡാവും ഇത്. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് മുഖേന ലഭിച്ച 75 ലക്ഷം രൂപ ചിലവഴിച്ചാണ് ഒരു കിലോമിറ്ററോളം
കുണ്ടുകുഴിയിലുമില്ല, അക്കമ്പത്ത്- വഴിപോക്ക് കുനി റോഡിലൂടെ ഇനി സുഖമായി യാത്ര ചെയ്യാം; ഒന്നാംഘട്ട കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കി റോഡ് തുറന്നു
മൂടാടി: ഗ്രാമപഞ്ചായത്ത് അക്കമ്പത്ത് – വഴിപോക്ക് കുനി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം രൂപയില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ചെയ്ത റോഡാണിത്. വാര്‍ഡ് മെമ്പര്‍ ടി.കെ.ഭാസ്‌കരന്‍ അധ്യക്ഷതവഹിച്ചു. ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജീവാനന്ദന്‍ മാസ്റ്റര്‍ 4-ാം വാര്‍ഡ് മെമ്പര്‍
ഭവന സഹായ പദ്ധതി, കാര്‍ഷിക പദ്ധതി എന്നിങ്ങനെ ഇതിനകം ആവിഷ്‌കരിച്ചത് നിരവധി പദ്ധതികള്‍; 50ാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തില്‍ മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക്
മൂടാടി: സുവര്‍ണ ജൂബിലി ആഘോഷിക്കാനുള്ള ഒരുക്കത്തില്‍ മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക്. 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഒട്ടനവധി വികസന പദ്ധതികളാണ് ബാങ്ക് ആവിഷ്‌കരിച്ചത്. ഭവന സഹായ പദ്ധതി, നവീകരിച്ച ഓഡിറ്റോറിയം, കാര്‍ഷിക പദ്ധതികള്‍, യുവ സംരംഭക പദ്ധതികള്‍, എ ക്ലാസ് അംഗങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ, വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രചോദന മുദ്ര തുടങ്ങിയ പദ്ധതികളും വിവിധ സെമിനാറുകള്‍,
മൂടാടി നോര്‍ത്ത് മനയില്‍ യു.ഗോപാലന്‍ നായര്‍ അന്തരിച്ചു
മൂടാടി: മൂടാടി നോര്‍ത്ത് മനയില്‍ യു.ഗോപാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസായിരുന്നു. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയില്‍ നിന്ന് വിരമിച്ചതാണ്. ഭാര്യ: ആശാലത. മക്കള്‍: ഗീത (ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ കന്നൂര്‍), ഉഷ (ഗോകുലം പബ്ലിക് സ്‌കൂള്‍ കോഴിക്കോട്), സുധ (ചോറോട് ഗ്രാമ പഞ്ചായത്ത്). മരുമക്കള്‍: സത്യനാഥന്‍ (രാമാനന്ദ സ്‌കൂള്‍ ചെങ്ങോട്ടുകാവ്), മനോജ് കുമാര്‍ (അബുദാബി),
‘തണലിനോട് ചേര്‍ന്ന് നിന്ന് എങ്ങനെ പ്രവര്‍ത്തിക്കാം?’ വിശദമായ ക്ലാസോടെ തണല്‍ മൂടാടി പഞ്ചായത്ത് വനിതാ വിംഗ് കണ്‍വെന്‍ഷന്‍
മൂടാടി: തണല്‍ മൂടാടി പഞ്ചായത്ത് വനിതാ വിംഗ് കണ്‍വെന്‍ഷന്‍ നന്തി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടന്നു. തണല്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ റംല ടീച്ചര്‍ തണലിനോട് ചേര്‍ന്ന് നിന്ന് എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് പറഞ്ഞു മനസിലാക്കി തന്നു കൊണ്ട് ഈ പരിപാടിയുടെ ഉദ്ഘാടനം കര്‍മം നിര്‍വഹിച്ചു. തണല്‍ ക്ലസ്റ്റര്‍ സെക്രട്ടറി സുബൈര്‍.പി.ടി ഇതിന്റെ തുടക്കം മുതല്‍ നാളിതുവരെ ഉള്ള