Tag: money fraudster
ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ച പണം പലതവണ തിരികെ ആവശ്യപ്പെട്ടിട്ടും കിട്ടിയില്ല; കണ്ണൂരില്‍ കടലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ നിക്ഷേപതട്ടിപ്പെന്ന് സംശയം, സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂര്‍: പള്ളിക്കുന്ന് ഇടച്ചേരി മുത്തന് ക്ഷേത്രത്തിനു സമീപം റോഷിതയുടെ മൃതദേഹം കടലില്‍ നിന്നു കണ്ടെത്തിയ സംഭവത്തില്‍ യുവതി നിക്ഷേപ തട്ടിപ്പിന് ഇരയായതായി പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. താവക്കരയിലെ ധനകാര്യ സ്ഥാപനത്തില്‍ റോഷിത പണം നിക്ഷേപിച്ചിരുന്നു. ഇത് പിന്‍വലിക്കാന്‍ പലതവണ പോയിട്ടും കിട്ടാതായതോടെയാണ് യുവതി കടലില്‍ ചാടിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പണം പിന്‍വലിക്കാനായി ദിവസങ്ങള്‍ക്ക് മുമ്പ് റോഷി
‘അൽപ്പം പണം വേണം’; പി ജയരാജന്റെ ഫോട്ടോ ഉപയോഗിച്ചുള്ള വാട്സാപ്പിൽ നിന്ന് സന്ദേശം അയച്ച് തട്ടിപ്പിന് ശ്രമം; സന്ദേശമെത്തിയത് കൊയിലാണ്ടി സ്വദേശിയുടെ നമ്പറിൽ നിന്ന്
കൊയിലാണ്ടി: പ്രമുഖ വ്യക്തികളുടെ പേരിലുള്ള തട്ടിപ്പു തുടരുന്നു, ഇത്തവണ ഇരയായത് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. സന്ദേശം വന്നതാകട്ടെ കൊയിലാണ്ടി സ്വദേശിയുടെ നമ്പറിൽ നിന്ന്. ജയരാജന്റെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ വാട്സ്ആപ്പ് പ്രൊഫൈലിൽ നിന്നാണ് പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ എത്തിയത്. ഈ അക്കൗണ്ടിൽ നിന്നും നിരവധി പേരോട് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ എത്തിയിട്ടുണ്ട്.