Tag: Meppayyur
മുയിപ്പോത്ത് യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; ബീഹാര്‍ സ്വദേശിയായ യുവാവ് പിടിയില്‍
മേപ്പയൂര്‍: മുയിപ്പോത്ത് കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്ന ബീഹാര്‍ സ്വദേശിയായ യുവാവ് പിടിയില്‍. മുയിപ്പോത്ത് വാടകക്ക് താമസിക്കുന്ന മുഹമ്മദ് ബാബര്‍ അലി (29) ആണ് പോലീസിന്റെ പിടിയിലായത്. പ്രദേശത്തെ തെങ്ങുകയറ്റ തൊഴിലാളിയായ ഇയാളില്‍ നിന്ന് 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ
പൊലീസുകാര്‍ ക്വാറി ഉടമകളുടെ കൂലിക്കാരവരുത്, പുറക്കാമലയില്‍ വിദ്യാര്‍ഥിയെ പൊലീസുകാര്‍ കൊലക്കേസ് പ്രതിയെപ്പോലെ തള്ളിക്കൊണ്ട പോയ കാഴ്ച ജനാധിപത്യ കേരളത്തിന് നാണക്കേടെന്നും ഷാഫി പറമ്പില്‍ എംപി
മേപ്പയൂര്‍: പൊലീസുകാര്‍ പൊലീസുകാരുടെ പണിയാണ് ചെയ്യേണ്ടതെന്നും ക്വാറി ഉടമകളുടെ കൂലിക്കാരായി മാറരുതെന്നും ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. പുറക്കാമല സംരക്ഷണ സമിതിയുടെ സമരപന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം പുറക്കാമലയില്‍ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ഥിയെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സംഭവം സൂചിപ്പിച്ചാണ് പൊലീസിനെതിരെ എം.പിയുടെ വിമര്‍ശനം. പുറക്കാമലയില്‍
”പ്രകൃതിയെ കരുതാതെയുള്ള വികസനം തുടര്‍ന്നാല്‍ ചൂരല്‍ മലയും മുണ്ടകൈ ആവര്‍ത്തിക്കും”; മേപ്പയ്യൂര്‍ പുറക്കാമലയിലെ രാപ്പകല്‍ സമരത്തില്‍ ചാണ്ടി ഉമ്മന്‍
മേപ്പയൂര്‍: പ്രകൃതിയെ കരുതാതെയുള്ള വികസനം തുടര്‍ന്നാല്‍ ചൂരല്‍മലയും മുണ്ടകൈയും ആവര്‍ത്തിക്കുമെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. കീഴ്പയ്യൂരിലെ പുറക്കാമല സംരക്ഷിക്കണമെന്ന ആവശ്യവുമായി മേപ്പയ്യൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തംഗം വി.പി ദുല്‍ഖിഫിലും മേപ്പയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.കെ.അനീഷുമാണ് രാപ്പകല്‍ സമരം നടത്തുന്നത്. സ്വാഗതസംഘം
പുലപ്രകുന്ന് മണ്ണ് ഖനനത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവം; മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധം
മേപ്പയൂര്‍: മേപ്പയ്യൂര്‍ പുലപ്രകുന്ന് മണ്ണ് ഖനനത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം. കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് രവീന്ദ്രന്‍ വള്ളില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി റിഞ്ജു രാജ് എടവന, വാര്‍ഡ് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.ജിഷ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച് മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ സദസ് നടത്തി. ജില്ലാ കോണ്‍ഗ്രസ്സ്
ടി.സി അഭിലാഷ് അനുസ്മരണവുമായി ഡി.വൈ.എഫ്.ഐ; കാരയാട് നാളെ പ്രകടനവും പൊതുയോഗവും
കാരയാട്: സി.പി.എം കാരയാട് ലോക്കല്‍ കമ്മിറ്റി മെമ്പറും മുന്‍ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി പ്രസിഡന്റുമായിരുന്ന ടി.സി.അഭിലാഷ് അനുസ്മരിച്ച് കാരയാട്ടെ സഹപ്രവര്‍ത്തകര്‍. രണ്ടുദിവസമായാണ് അനുസ്മരണ പരിപാടി നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ പ്രഭാതവേരിയും തുടര്‍ന്ന് അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രസിഡന്റായിരിക്കെ പാലിയേറ്റീവ് രംഗത്ത് സംഘടന തലത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയ വ്യക്തിയായിരുന്നു അഭിലാഷെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.
യേശുദാസ് പാടിയ ഗാനം ആലപിച്ച് സദസ്സിനെ കയ്യിലെടുത്ത് മന്ത്രി കടന്നപ്പള്ളി; മേപ്പയ്യൂര്‍ ഫെസ്റ്റിന് സമാപനം
മേപ്പയൂര്‍: സമൂഹത്തില്‍ വിഭാഗീയതകളില്ലാതെ ഒരുമിപ്പിക്കാനും മനുഷ്യ മനസില്‍ സാംസ്‌കാരക ബോധം വളര്‍ത്താനും ജനകീയ സാസ്‌കാരിക ഉത്സവങ്ങള്‍ കൊണ്ട് കഴിയുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മേപ്പയ്യൂര്‍ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേദിയില്‍ കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്‌കരിച്ചാലും എന്ന യേശുദാസ് പാടിയ ഗാനം മന്ത്രി ആലപിച്ചപ്പോള്‍ ഫെസ്റ്റ് ഗ്രൗണ്ടില്‍
മേപ്പയ്യൂരില്‍ നിന്നും കാണാതായ ബൈക്ക് ചെമ്പ്രയില്‍ കണ്ടെത്തി; മോഷ്ടാക്കള്‍ പിടിയില്‍
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ നിന്നും കാണാതായ പാഷന്‍ പ്ലസ് ബൈക്ക് ചെമ്പ്രയ്ക്കും ചക്കിട്ടപ്പാറയ്ക്കും ഇടയില്‍ കണ്ടെത്തി. മേപ്പയ്യൂര്‍ സ്വദേശിയായ യുവാവ് ഈ ബൈക്ക് കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് റോഡരികില് നിർത്തിയിട്ട നിലയില് ബൈക്ക് കണ്ടത്. സമീപത്ത് മൂന്ന് യുവാക്കളുമുണ്ടായിരുന്നു. യുവാക്കളാണ് ഈ ബൈക്കുമായെത്തിയത്. ഇവരെ പെരുവണ്ണാമൂഴി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി
വിദ്യാഭ്യാസത്തിന്റെ വര്‍ഗീയവല്‍ക്കരണം സൃഷ്ടിക്കുക മതാന്ധരും അന്ധവിശ്വാസികളുമായ തലമുറയെ; മേപ്പയ്യൂര്‍ ഫെസ്റ്റിലെ വിദ്യാഭ്യാസ സെമിനാറില്‍ സി.രവീന്ദ്രനാഥ്
മേപ്പയ്യൂര്‍: വിദ്യാഭ്യാസത്തിന്റെ വര്‍ഗീയവല്‍കരണം മതാന്ധരും അന്ധവിശ്വാസികളുമായ ഒരു തലമുറയെയാണ് സൃഷ്ടിക്കുകയെന്ന് മുന്‍ വിദ്യാഭാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. മേപ്പയ്യൂര്‍ ഫെസ്റ്റിന്റെ ഭാഗമായി ‘കേരള വിദ്യാഭ്യാസം – ഇന്നലെ, ഇന്ന് , നാളെ ‘ എന്ന ശീര്‍ഷകത്തില്‍ നടന്ന വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തില്‍ മത നിരപേക്ഷത ഇല്ലാതാവുന്നതോടെ നിലവിലുള്ള പൊതു
നവകേരളത്തിലേക്ക് വളരാന്‍ വന്‍ നിക്ഷേപങ്ങള്‍ അനിവാര്യം; ‘നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം’ സെമിനാറുമായി മേപ്പയ്യൂര്‍ ഫെസ്റ്റ്
മേപ്പയ്യൂര്‍: നവകേരളത്തിലേക്ക് വളരണമെങ്കില്‍ വന്‍ നിക്ഷേപങ്ങള്‍ അനിവാര്യമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. ഭൂബന്ധങ്ങളില്‍ വന്ന വിപ്ലവകരമായ മാറ്റങ്ങളാണ് കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടത്. മൂലധന നിക്ഷേപം സാധ്യമാകണമെങ്കില്‍ പശ്ചാത്തല സൗകര്യവികസനം ഉറപ്പുവരുത്തണമെന്നും ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. മേപ്പയ്യൂര്‍ ഫെസ്റ്റ് സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നടന്ന ‘നവ കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം’ എന്ന വിഷയത്തില്‍ നടന്ന
പൊതുവിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങളിലെ സാങ്കേതിക തടസങ്ങളൊഴിവാക്കി അംഗീകാരം നല്‍കണം; മേപ്പയ്യൂരില്‍ നടന്ന എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം
മേപ്പയ്യൂര്‍: പൊതുവിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങളിലെ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി അംഗീകാരം നല്‍കണമെന്ന് എ.കെ.എസ്.ടി.യു കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും നടപ്പിലാക്കുകയും വേണം. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനും സ്‌കൂള്‍ അന്തരീക്ഷം സക്രിയമാകുന്നതിനും നിയമന അംഗീകാരങ്ങളുടെ കാലതാമസം തടസ്സം സൃഷ്ടിക്കുകയാണെന്നും ഇതിന് പരിഹാരമുണ്ടാവുകയും വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.