Tag: Meppayur
ഡിണ്ടിഗലിലെ വാഹനാപകടം; മരണപ്പെട്ട മേപ്പയ്യൂര്‍ സ്വദേശികളായ ശോഭയ്ക്കും ശോഭനയ്ക്കും കണ്ണീരോട് വിടനല്‍കി നാട്
മേപ്പയൂര്‍: തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ വാഹന അപകടത്തില്‍ മരിച്ച മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ പാറച്ചാലില്‍ ശോഭന, പാറച്ചാലില്‍ ശോഭ എന്നിവര്‍ക്ക് നാടിന്റെ അന്ത്യാജ്ഞലി. മധുര മിനാക്ഷി മിഷന്‍ ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകീട്ട് 4നാണ് ഇരുവരുടെയും മൃതശരീരങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് പുറപ്പെട്ടത്. അപകടവിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തിയിരുന്ന അടുത്ത ബന്ധുക്കള്‍ക്ക് ആംബുലന്‍സിനൊപ്പം വരാന്‍ കഴിഞ്ഞില്ല. അപകടത്തില്‍
നമുക്ക് കൈകോര്‍ക്കാം, ഷിഗിലിനുവേണ്ടി; ഗുരുതരമായ കരള്‍രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മഞ്ഞക്കുളം സ്വദേശിയായ യുവാവിനെ സഹായിക്കാം
മേപ്പയ്യൂര്‍: ഗുരുതരമായ കരള്‍രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മഞ്ഞക്കുളം സ്വദേശിനി സുമനസുകളുടെ സഹായം തേടുന്നു. വടക്കേ കാട്ടില്‍ പുതിയോട്ടില്‍ ഷിഗില്‍ (32) ആണ് നാട്ടുകാരുടെ സഹായം തേടുന്നത്. എത്രയും പെട്ടെന്ന് കരള്‍മാറ്റിവെച്ചാല്‍ മാത്രമേ ഷിഗിലിന്റെ ജീവന്‍ രക്ഷിക്കാനാവൂ. [id1] നിര്‍ധന കുടുംബത്തിന്റെ ആശ്രയമായിരുന്നു ഷിഗില്‍. നഴ്‌സറിയില്‍ പഠിക്കുന്ന കൊച്ചുകുട്ടിയുടെ അച്ഛനുമാണ് ഷിഗില്‍. ഷിഗിലിന് കരള്‍ നല്‍കാന്‍
മേപ്പയ്യൂരിലെ സംഘര്‍ഷം; പൊലീസ് പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് പരിക്കേറ്റവര്‍, വാഹനം പാര്‍ക്കു ചെയ്യുന്നതിനെ ചൊല്ലി സംഘര്‍ഷമുടലെടുത്തപ്പോള്‍ പിടിച്ചുമാറ്റാന്‍ ചെന്നവരെ പൊലീസ് മര്‍ദ്ദിച്ചതെന്ന് ആരോപണം
മേപ്പയ്യൂര്‍: മേപ്പയ്യൂരിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നകാര്യങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാക്കളുടെ സുഹൃത്തുക്കള്‍. വാഹനം പാര്‍ക്കു ചെയ്യാനെത്തിയ രണ്ട് ടീമുകള്‍ തമ്മില്‍ സംഘര്‍ഷമുടലെടുത്തപ്പോള്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ച യുവാക്കളെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിബു, ഷബീര്‍ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇരുവര്‍ക്കും
‘പൈപ്പിട്ടിട്ട് ഒരുവര്‍ഷത്തോളമായേ ഉള്ളൂ, മുറ്റത്ത് മഴയുള്ളപ്പോഴും ഇല്ലാത്തപ്പോഴും വെള്ളക്കെട്ടാണ്’; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ജല്‍ജീവന്‍ പദ്ധതിയുടെ പൈപ്പുകളില്‍ ലീക്കേജ്, വ്യാപക പരാതി
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ജല്‍ജീവന്‍ പദ്ധതിയുടെ ഭാഗമായുള്ള ജലവിതരണ ശൃംഖലയില്‍ പലഭാഗങ്ങളിലും ലീക്കുകാരണം ജലംപാഴായിപ്പോകുന്നെന്ന് നാട്ടുകാരുടെ പരാതി. അരിക്കുളം പഞ്ചായത്തിനോട് ചേര്‍ന്നുവരുന്ന മേപ്പയ്യൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡിലാണ് പ്രശ്‌നം രൂക്ഷമായിരിക്കുന്നത്. വീടുകളിലേക്ക് കണക്ഷന്‍ നല്‍കിയ ഭാഗത്ത് പൈപ്പുകള്‍ ശരിയായി ഉറപ്പിച്ചിട്ടില്ല. വാര്‍ഡിലെ മിക്ക വീടുകളിലും ടാപ്പുള്ള ഭാഗത്ത് ലീക്കുകാരണം മുറ്റത്ത് വെള്ളം നില്‍ക്കുന്ന സ്ഥിതിയാണ്. കൂടാതെ
മേപ്പയ്യൂരിന്റെ കായികപ്പെരുമയ്ക്ക് മുതല്‍ക്കൂട്ടാവാന്‍ മിനി സ്റ്റേഡിയം; വിളയാട്ടൂരിലെ പുതിയേടത്ത് കുന്നില്‍ പൊതുകളിസ്ഥലം ഒരുങ്ങുന്നു
മേപ്പയ്യൂര്‍: ഗ്രാമ പഞ്ചായത്തിന് വിളയാട്ടുരിലെ പുതിയേടത്ത് കുന്നില്‍ പൊതു കളിസ്ഥലം ഒരുങ്ങുന്നു. ദേശീയ തലത്തില്‍ വരെ പ്രാതിനിധ്യമുള്ള മേപ്പയ്യൂരിന്റെ കായിക പെരുമയുടെ തുടര്‍ച്ചക്ക് ഈ കളിസ്ഥല ഉപകരിക്കും. ഓരോ വാര്‍ഡിലും പ്രാദ്രശിക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കളിസ്ഥലം ഒരുക്കുക എന്നതാണ് പഞ്ചായത്തിന്റെ നയം. വിളയാട്ടൂരില്‍ നിര്‍മ്മിക്കുന്ന കളിസ്ഥലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍
136ാം വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപിക ആഷ ടീച്ചര്‍ക്ക് യാത്രയയപ്പും; വിപുലമായ പരിപാടികളോടെ മേപ്പയ്യൂര്‍ വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വിളയാട്ടൂര്‍ ഗവര്‍മെന്റ് എല്‍.പി.സ്‌കൂള്‍ 136 മത് വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപിക ആഷ ടീച്ചര്‍ക്കുള്ള യാത്രയയപ്പും വിപുലമായി ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി. ചടങ്ങില്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ഞക്കുളം നാരായണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് എന്‍.സി.ബിജു സ്വാഗതവും ഹെഡ്മിസ്ട്രസ് ജെയിന്‍
ശാസ്ത്രലോകത്തിന് പുതിയ ഇനം സൂക്ഷ്മജീവിയെ പരിചയപ്പെടുത്തി കുസാറ്റ്; ഗവേഷകരില്‍ മേപ്പയ്യൂര്‍ സ്വദേശി വിഷ്ണുദത്തനും
കൊയിലാണ്ടി: ഇന്ത്യയില്‍ ആദ്യമായി പുതിയ ഇനം മറൈന്‍ ടാര്‍ഡിഗ്രേഡ് (ജലക്കരടി) ജീവിയെ കണ്ടെത്തിയ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സംഘത്തില്‍ മേപ്പയ്യൂര്‍ സ്വദേശിയും. മേപ്പയ്യൂര്‍ സ്വദേശിയായ ഗവേഷക വിദ്യാര്‍ഥി വിഷ്ണുദത്താണ് ഈ ഉദ്യമത്തില്‍ പങ്കാളിയായി നാടിന് അഭിമാനമായത്. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള മറൈന്‍ ബയോളജി വിഭാഗം തിഴ്നാട് തീരങ്ങളിലുള്ള സര്‍വേകളിലാണ് ഈ നവജാതിയെ
ജോലി അന്വേഷിക്കുകയാണോ? മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്: വിശദാംശങ്ങള്‍ അറിയാം
മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. വി.എച്ച്.എസ്. ഇ വിഭാഗത്തില്‍ കെമിസ്ട്രി (സീനിയര്‍), വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എം.ആര്‍ ഡി എ , വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അഗ്രികള്‍ച്ചര്‍ എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. അഭിമുഖം മെയ് 30 ചൊവ്വാഴ്ച 10 മണിക്ക് സ്‌കൂളില്‍ വച്ച് നടത്തും. താല്‍പര്യമുള്ളവര്‍ യോഗ്യത
കൊഴുക്കല്ലൂരിലെ മക്കാട്ട് ഇല്ലത്ത് എം.എസ്.നമ്പൂതിരിപ്പാട് വിടപറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട്; രജത ജൂബിലി പരിപാടികള്‍ മെയ് ഒമ്പതിന്
മേപ്പയൂര്‍: കൊഴുക്കല്ലൂരിലെ മക്കാട്ട് ഇല്ലത്ത് എം.എസ്.നമ്പൂതിരിപ്പാട് വിടപറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. അധ്യാപകനും സാമുഹ്യപരിഷ്‌ക്കര്‍ത്താവുമായിരുന്ന എ.എസ്.നമ്പൂതിരിപ്പാട് കവിയും സംഗീതജ്ഞനും ജ്യോതിഷ പണ്ഡിതനും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് രൂപീകരിച്ച എം.എസ്.ഫൗണ്ടേഷന്‍ ഇന്നും സാമു ഹിക രംഗങ്ങളില്‍ സജീവമായി ഇടപെടുന്നു. എം.എസ് നമ്പൂതിരിപ്പാടിന്റെ രജത ജൂബിലി വിപുലമായാണ് ഇത്തവണ ആചരിക്കുന്നത്. ഇതോട് അനുബന്ധി ച്ചുള്ള വിവിധ പരിപാടികള്‍ക്കു നാളെ
സസ്പെന്‍സും സംശയങ്ങളും ബാക്കി; മാസങ്ങള്‍ക്ക് മുമ്പ് മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കുമായി അന്വേഷണ സംഘം ഗോവയില്‍ നിന്നും വടകരയെത്തി
മേപ്പയ്യൂര്‍: മേപ്പയൂരിൽ നിന്നും കാണാതായ ദീപകിനെ വടകരയിലെത്തിച്ച് ക്രെെംബ്രാഞ്ച്. ഗോവയിൽ നിന്നാണ് ദീപക്കിനെയും കൊണ്ട് സംഘം വടകരയിലെത്തിയത്. വടകര ജില്ലാ ക്രൈബ്രാഞ്ച് ഓഫിസിലേക്കാണ് ദീപക്കിനെ എത്തിച്ചിരിക്കുന്നത്. ദീപക്കിന്റെ അമ്മയും സഹോദരിയും അല്പം മുന്‍പ് ഇവിടെ എത്തിയിട്ടുണ്ട്. ദീപക്കിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്ക് കൈമാറാനാണ് സാധ്യത. ഇന്നലെ ഉച്ചയോടെയാണ് ദീപക്കുമായി അന്വേഷണ സംഘം ഗോവയില്‍ നിന്നും