Tag: MDMA

Total 71 Posts

കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ പോലീസ് വലയിൽ; കോഴിക്കോട് എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഫറോക്ക് സ്വദേശികളായ ഷഹ്ഫാൻ, ഷഹാദ് എന്നിവരാണ് മയക്കുമരുന്ന് കടത്തിയത്. 40 ഗ്രാം ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ബെംഗളൂരുവില്‍ നിന്നാണ് ഇരുവരും എം.ഡി.എം.എ കൊണ്ടുവന്നത്. കാറില്‍ എം.ഡി.എം.എ കടത്തുന്നതിനിടെയാണ് ഡാൻസാഫും കുന്നമംഗലം പൊലീസും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കാറും പൊലീസ് പിടിച്ചെടുത്തു. ഒന്നര മാസത്തിനിടെ

പേരാമ്പ്ര വടക്കുമ്പാട് എക്സൈസ് റെയ്ഡ്; വീട്ടിൽ നിന്നും 74 ഗ്രാം എംഡിഎംഎ പിടികൂടി

പേരാമ്പ്ര: വടക്കുമ്പാട് കന്നാട്ടിയിൽ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ വീട്ടിൽ നിന്നും എംഡിഎംഎ പിടികൂടി. കുഴിച്ചാലിൽ അഹമ്മദ് ഹബീബിന്റെ വീട്ടിൽ നിന്നുമാണ് 74 ഗ്രാം എംഡി എം എ പിടികൂടിയത്. എക്സൈസ് റെയ്ഡിനെത്തുമ്പോൾ ഇയാൾ വീട്ടിൽ ഇല്ലായിരുന്നു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് പേരാമ്പ്ര എക്സൈസ് പാർട്ടിയും കോഴിക്കോട് ഐ

വടകര താഴെഅങ്ങാടിയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വടകര: വടകര താഴെഅങ്ങാടിയിൽ എം.ഡി.എം.എ മുക്കുമരുന്നുമായി യുവാവിനെ പിടികൂടി. താഴെഅങ്ങാടി സ്വദേശിയും ചോറോട് മലോല്‍ മുക്കിലെ താമസക്കാരനുമായ തെക്കേ മലോല്‍ ടി.എം മുഹമ്മദ് ഇഖ്ബാല്‍(30) ആണ് പിടിയിലായത്. താഴെഅങ്ങാടി തോട്ടുമുഖം പള്ളിക്ക് സമീപത്തുള്ള മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മത്സ്യമാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ട ഇഖ്ബാലിന്റെ കെഎല്‍ 18 എഇ 1426 നമ്പര്‍ സ്‌കൂട്ടറിന്റെ സീറ്റിന് അടിയില്‍

വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ യുവാവ് പിടിയില്‍; അറസ്റ്റിലായത് ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണി

കോഴിക്കോട്: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ യുവാവ് പിടിയില്‍. മലപ്പുറം പുതുക്കോട്ട് കണ്ണനാരി പറമ്പ് സിറാജ് (31) ആണ് പിടിയിലായത്. ടൗണ്‍ എസ്.ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും, ഡാന്‍സാഫും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് ഭാഗങ്ങളില്‍ വില്‍പനക്കായി കൊണ്ട് വന്ന 778 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പിടികൂടിയ എം.ഡി.എം.എക്ക്

സംശയകരമായ സാഹചര്യത്തിൽ ബസ് സ്റ്റാന്റിൽ; ചോദ്യം ചെയ്തതോടെ ട്വിസ്റ്റ്‌, കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി യുവാവ്‌ പിടിയില്‍

കൊയിലാണ്ടി: എം.ഡി.എം.എയുമായി ഇതര സംസ്ഥാന തൊഴിലാളി കൊയിലാണ്ടിയില്‍ പിടിയില്‍. വെസ്റ്റ് ബംഗാൾ സ്വദേശി ബുദ്ധദേവ് വിശ്വാസ് (26) നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 3.87 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ കൊയിലാണ്ടി ബസ് സ്റ്റാന്റിൽ സംശയകരമായ സാഹചര്യത്തിൽ പ്രതിയെ കണ്ടതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് എം.ഡി.എം.എ

പേരാമ്പ്ര കാവിൽ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എയുമായി കാവുന്തറ സ്വദേശി അറസ്റ്റില്‍

പേരാമ്പ്ര: കാവിൽ പള്ളിയത്ത് കുനിയിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. കാവുന്തറ സ്വദേശി ചെറിയ പറമ്പിൽ മുഹമ്മദലി എന്ന നട്ട് മമ്മാലി (29) ആണ് പിടിയിലായത്‌. പേരാമ്പ്ര പോലീസും പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി ലതീഷിൻ്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്‌. ഇയാളില്‍ നിന്നും വിൽപ്പനയ്ക്കായി പാക്കറ്റുകളാക്കി സൂക്ഷിച്ച 0.200

എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവതിയും സുഹൃത്തും ഷൊര്‍ണൂരില്‍ പിടിയിൽ

ഷൊർണൂർ: ഷൊർണൂരിൽ 33.5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവതിയും സുഹൃത്തും പിടിയിലായി. പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഷൊര്‍ണൂര്‍ പോലീസും നടത്തിയ പരിശോധനയില്‍ ഷൊര്‍ണൂരിലെ ഗണേശഗിരി തെക്കേ റോഡില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്. കോഴിക്കോട് കാരന്തൂര്‍ കുന്ദമംഗലം കോരന്‍കണ്ടി ലക്ഷംവീട് കോളിനിയില്‍ സിജിന ലക്ഷ്മി (19), പട്ടാമ്പി കൊപ്പം കരിങ്കനാട് പൊട്ടച്ചിറയില്‍

കോഴിക്കോട്ടെ വലിയ ഹോട്ടറുകളില്‍ മുറിയെടുത്ത് ലഹരിമരുന്ന് ആവശ്യക്കാര്‍ക്ക് എത്തിക്കും; വില്‍പ്പനയ്‌ക്കെത്തിച്ച എം.ഡി.എം.എയുമായി നടക്കാവില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: നടക്കാവില്‍ എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി വാരം നന്ദനത്തില്‍ മണികണ്ഠന്‍ പി (46) കാസര്‍കോഡ് സ്വദേശി കാഞ്ഞങ്ങാട് നെരളാട് ഹൗസില്‍ ബിജു മാത്യു (49) എന്നിവരാണ് പിടിയിലായത്. സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേര്‍ന്നാണ്

കൊല്ലം കൊട്ടിയത്ത് എം.ഡി.എം.എ മയക്കുമരുന്നുമായി കണ്ണൂർ സ്വദേശിയായ യുവതിയടക്കം അഞ്ചുപേർ പിടിയിൽ

കൊല്ലം: കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി കണ്ണൂർ സ്വദേശിയായ യുവതി അടക്കം അഞ്ച് പേർ പിടിയില്‍. കണ്ണൂർ ചെമ്പിലോട്‌ സ്വദേശി ആരതി(30), കിഴവൂർ ഫൈസല്‍ വില്ലയില്‍ ഫൈസല്‍(29), കുഴിമതിക്കാട് സ്വദേശി വിപിൻ(32), കല്ലുവാതുക്കൽ പ്രഗതി നഗർ ബിലാല്‍(35), പാമ്ബുറം സ്വദേശി സുമേഷ്(26) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പനയ്‌ക്കായി എത്തിച്ച 4.37 ഗ്രാം

പാറക്കടവിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായത് മറ്റു വാഹനയാത്രികരുമായുള്ള വാക്കുതർക്കത്തിനിടെ; സ്റ്റേഷനിലെത്തിച്ചപ്പോൾ ഓടി രക്ഷപ്പെടാനും ശ്രമം

നാദാപുരം: വാഹനങ്ങൾ സൈഡ് കൊടുക്കാത്തതിനെ തുടർന്നുണ്ടായ വാക്കുതർക്കം വിനയായി. പ്രശ്നം അന്വേഷിക്കാൻ പോലീസെത്തിയപ്പോൾ കണ്ടത് കാറിൽ എം ഡി എം എ. വയനാട് സ്വദേശികളായ തയ്യിൽ മുഹമ്മദ് ഇജാസ്, കമ്പളക്കാട് പുതിയ വീട്ടിൽ അഖില (26) എന്നിവരെയാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.  തിങ്കളാഴ്ച രാത്രിയാണ് സംഭവം. പേരോട് വാഹനങ്ങൾക്ക് സൈഡ്