Tag: Mavoist

Total 3 Posts

കേരള പോലീസിനൊപ്പം സെൻട്രല്‍ ആംഡ് പോലീസും; ശക്തമായ സുരക്ഷയിൽ വടകര മണ്ഡലത്തിലെ 43 ബൂത്തുകൾ, ചിത്രങ്ങൾ കാണാം

പേരാമ്പ്ര: മാവോവാദി ഭീഷണിയുള്ളതിനാൽ കനത്ത സുരക്ഷയാണ് ജില്ലയിലെ പോളിം​ഗ് ബൂത്തുകളിൽ വോട്ടിം​ഗ് നടക്കുന്നത്. ഭീഷണിയുള്ള വടകര മണ്ഡലത്തിലെ 43 ബൂത്തുകളില്‍ പ്രത്യേക സുരക്ഷയാണ് ഒരുക്കിയത്. പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷനില്‍ ആറ് പോളിങ് കേന്ദ്രത്തിലെ എട്ട് ബൂത്തുകളിലും കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു പോളിങ് കേന്ദ്രത്തിലെ ഒരു ബൂത്തും മാവോവാദി പ്രശ്‌ന ബാധിത ബൂത്തുകളെന്ന നിലയില്‍

നാട്ടിലെ വക്കീല്‍ വേണമെന്ന് അനീഷ് ബാബു കോടതിയില്‍; കൊയിലാണ്ടിയില്‍ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകനെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വിട്ടു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ അനീഷ് ബാബുവിനെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തനിക്കുവേണ്ടി ഹാജരാവാന്‍ നാട്ടിലെ അഭിഭാഷകന്‍ വേണണെന്ന് ഇയാള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ അഭിഭാഷകനുമായി സംസാരിക്കാന്‍ അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി. കോയമ്പത്തൂരില്‍ നിന്ന് ചൊവ്വാഴ്ച വൈകുന്നേരം കൊയിലാണ്ടിയില്‍ എത്തിയപ്പോഴാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

അറസ്റ്റിലായ മാവോയിസ്റ്റ് പ്രവര്‍ത്തകനെ കൊയിലാണ്ടിയില്‍ ചോദ്യം ചെയ്യുന്നു; തമിഴ്‌നാട് ക്യൂബ്രാഞ്ചും തണ്ടര്‍ബോള്‍ട്ടു് സംഘവും സ്ഥലത്തെത്തി

കൊയിലാണ്ടി: അറസ്റ്റിലായ മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട പ്രവര്‍ത്തകനെ കൊയിലാണ്ടിയില്‍ ചോദ്യം ചെയ്യുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി കേഡര്‍ അനീഷ് ബാബുവാണ് ഇന്നലെ അറസ്റ്റിലായത്. തണ്ടര്‍ബോള്‍ട്ട് സംഘം, വടകര ഡി.വൈ.എസ്.പി, എന്‍.ഐ.എ ഉദ്യോഗസ്ഥരും തമിഴ്‌നാട് ക്യൂ ബ്രാഞ്ചുമാണ് ചോദ്യം ചെയ്യുന്നത്. മാവോയിസ്റ്റുകള്‍ക്ക് സഹായം ചെയ്യുന്നയാളാണ് ഇയാളെന്നാണ് പ്രാഥമിക വിവരം. ‘കൊറിയര്‍’ എന്നാണ് ഇയാള്‍ മാവോയിസ്റ്റുകള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. തമിഴ്‌നാട്ടിലും