Tag: Maralur
മരളൂർ ക്ഷേത്രത്തിൽ 50 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവൃത്തി; ധനസമാഹരണത്തിനായി കിഴിവിതരണം നടത്തി
കൊയിലാണ്ടി: 50 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ ചെമ്പടിക്കുന്നതിനായി ഭക്തരിൽ നിന്ന് പണം സമാഹരിക്കാൻ കിഴിവിതരണം നടത്തി. വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അമ്പാടി ബാലൻ മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഡിവിഷൻ ഏരിയാ കമ്മിറ്റി അംഗം ചിന്നൻ നായർക്ക് കിഴി നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ
‘ഒരു അത്യാവശ്യമുണ്ടായാൽ നടന്നു പോകാൻ പോലും പറ്റില്ല; തീരെ വഴി നടക്കാനോ വണ്ടി പോകാനോ പോലും പറ്റുന്നില്ല’; മരളൂർ റോഡിലൂടെ നടക്കാൻ പോലുമാവാതെ പനച്ചിക്കുന്ന് നിവാസികളുടെ ദുരിതം തുടരുന്നു
കൊയിലാണ്ടി: ‘അതുവഴി വഴി നടക്കാൻ ഒട്ടും വയ്യാതെയായി, ഇരുചക്ര വാഹനങ്ങളുള്ളവരുടെ കാര്യവും കഷ്ടമാണ്. നൂറ്റമ്പതോളം കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലായത്.’ നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് ചെളിക്കുളമായി മാറിയ പനച്ചിക്കുന്ന് റോഡിനെ പറ്റി നാട്ടുകാർ പറയുന്നു. കാൽനടയ്ക്കോ ഗതാഗതത്തിനോ അസാധ്യമായ രീതിയിൽ ചളിക്കുളമായതോടെ തഹസിൽദാർ മണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും വഗാഡ് കമ്പനി എഞ്ചിനീയറെ സ്ഥലത്തേക്ക്
മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു
കൊയിലാണ്ടി: മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ തന്ത്രി തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത് മൂർഖൻ മഠത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. വിശേഷാൽ പൂജകൾ, ഗണപതിഹോമം ഭഗവതിസേവ, ഗുളികന് പന്തം കുത്തൽ ചടങ്ങ് എന്നിവ നടന്നു. നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു.