Tag: maniyoor
മണിയൂരില്‍ കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു; മറ്റൊരു കുട്ടിയ്ക്ക് പരിക്ക്
മണിയൂര്‍: മണിയൂരില്‍ കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു. കരുവഞ്ചേരി വടക്കെ ചാലില്‍ നിഖിലിന്റെ മകന്‍ നിവാനാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഒപ്പം വീണ എട്ടുവയസുകാരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വീട്ടുപറമ്പില്‍ കളിച്ചുകൊണ്ടിരിക്കെയാണ് രണ്ട് കുട്ടികള്‍ കാടുമൂടിയ കിണറില്‍ വീണത്. മരിച്ച നിവാന്റെ മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. Summary: Five-year-old
പതിമൂന്നു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം; മണിയൂര്‍ സ്വദേശിക്ക് നാല് വര്‍ഷം തടവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി
വടകര: പതിമൂന്നു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്കു നാല് വര്‍ഷം തടവും, ഒരു ലക്ഷം രൂപ പിഴയും. മണിയൂര്‍ മന്തരത്തൂര്‍, കല്ലുനിരപറമ്പില്‍ വീട്ടില്‍ രാജീവന്‍ (57) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ബാലികക്കു നല്‍കാനും വിധിന്യായത്തില്‍ പറയുന്നു. 2020