Tag: Mananthavadi

Total 3 Posts

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവം; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം, സംഘർഷാവസ്ഥ

മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ മാനന്തവാടിയിൽ സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നാലെ സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ. വനംവകുപ്പിനെതിരേ വലിയ പ്രതിഷധമാണ് പ്രദേശവാസികളുടെ ഭാ​ഗത്തുനിന്നും ഉയര്‍ത്തുന്നത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ മന്ത്രി ഒ.ആര്‍. കേളുവിനെതിരെയും ജനരോഷമുയര്‍ന്നു. നരഭോജി കടുവയെ വെടിവെച്ച് കൊല്ലണം എന്നാവശ്യപ്പെട്ടാണ് ജനങ്ങളുടെ പ്രതിഷേധം. ജനങ്ങളെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് ആദിവാസി യുവതി

വീണ്ടും വന്യജീവി ആക്രമണം; മാനന്തവാടിയിൽ കാപ്പി പറിക്കാൻ പോയ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മാനന്തവാടി: വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് മരിച്ച രാധ. പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഇവരുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ്.

കുരങ്ങ് വസൂരിക്ക് പിന്നാലെ കേരളത്തിൽ ആഫ്രിക്കന്‍ പന്നിപ്പനിയും; വയനാട് മാനന്തവാടിയില്‍ രോഗം സ്ഥിരീകരിച്ചു; പന്നിഫാമുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ നിര്‍ദേശം

മാനന്തവാടി: കേരളത്തിൽ കുരങ്ങ് വസൂരിക്ക് പിന്നാലെ ആഫ്രിക്കൻ പന്നിപ്പനിയും സ്ഥിരീകരിച്ചു. വയനാട് മാനന്തവാടിയിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. പന്നിഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. പന്നികള്‍ കൂട്ടത്തോടെ ചത്ത സാഹചര്യത്തില്‍ ഭോപ്പാലിലേക്ക് അയച്ച സാമ്പിൾ പരിശോധിച്ചപ്പോഴാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. മനുഷ്യരിലേക്ക് പടരുന്ന വൈറസല്ലെങ്കിലും പന്നികളില്‍ മാരകമായി ബാധിക്കുന്ന വൈറസാണിതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ