Tag: LJD

Total 2 Posts

കൊല്ലം യു.പി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനും എല്‍.ജെ.ഡി നേതാവുമായ ചോയ്യാട്ടില്‍ ഗോപാലന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം ചോയ്യാട്ടില്‍ ഗോപാലന്‍ മാസ്റ്റര്‍ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. കൊല്ലം യു.പി സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനാണ്. കൊയിലാണ്ടി മേഖലയില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഗോപാലന്‍ മാസ്റ്റര്‍. കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെതായി രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സ്‌നേഹജ്യോതിസ്സുകള്‍, ആത്മരോദനം എന്നീ നാടകങ്ങളാണ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്.

കൊളാവിപ്പാലത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അതിക്രമിച്ച് കയറി റോഡ് വെട്ടാന്‍ ശ്രമിച്ചെന്ന കേസ്: പയ്യോളി നഗരസഭാ അംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തടവ് ശിക്ഷ; തങ്ങളെ കേള്‍ക്കാതെയുള്ള വിധിയെന്നും അപ്പീല്‍ പോകുമെന്നും നഗരസഭാംഗം സുരേഷ് ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

പയ്യോളി: കൊളാവിപ്പാലത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അതിക്രമിച്ച് കയറി റോഡ് വെട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ മൂന്ന് പേര്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് പയ്യോളി കോടതി. പയ്യോളി നഗരസഭയിലെ 33-ാം വാര്‍ഡ് കൗണ്‍സിലര്‍ ചെറിയാവി സുരേഷ് ബാബു, കെ.ടി.രമേശന്‍, കൊളാവി ഷിജു എന്നിവര്‍ക്കാണ് പയ്യോളി മുന്‍സിഫ് മജിസ്‌ട്രേറ്റ് കെ.മിഥുന്‍ റോയ് ശിക്ഷ വിധിച്ചത്. കൊളാവിപ്പാലം